Jump to content

ഖമൈച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വില്ലുപയോഗിച്ചു വായിക്കുന്ന തന്ത്രി വാദ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള ഒരു സംഗീത ഉപകരണമാണ് ഖമൈച. കമാൻച, ഖമാൻചെ എന്നൊക്ക അറിയപ്പെടുന്ന ഈ സംഗീത ഉപകരണത്തിന് പ്രാദേശിക വ്യതിയാനങ്ങളോടെയുള്ള രൂപങ്ങൾ ലോകമെമ്പാടും ഉപയോഗിച്ചു വരുന്നു. കാശ്മീരിൽ സാസ്-ഇ-കാശ്മീർ എന്നറിയപ്പെടുന്ന ഈ ഉപകരണത്തിന് മധ്യ പൂർവ്വ ദേശ സംഗീതോപകരണമായ റബാബിനോട് സാദൃശ്യമുണ്ട്.

ആടിന്റെ തൊലിയുപയോഗിച്ചാണ് ഇതിന്റെ വൃത്താകൃതിയിലുള്ള ശബ്ദ പേടകം മൂടിയിരിക്കുന്നത്. സിൽക്കിലോ ലോഹത്തിലോ നിർമ്മിച്ച മൂന്നോ നാലോ കമ്പികളും പതിന്നാല് ലോഹ കമ്പികളും ഉണ്ടാകും. ഈ കമ്പികൾ വില്ലുപയോഗിച്ച് മീട്ടിയാണ് സംഗീതം പുറപ്പെടുവിക്കുന്നത്. രാജസ്ഥാനി നാടോടി സംഗീതത്തിലും മോങ്ണ്യാർ വിഭാഗത്തിലെ സൂഫി കലാകാരന്മാരുടെ സംഗീതത്തിലും ഇത് ധാരാളമായി ഉപയോഗിക്കുന്നു.[1]

പ്രസിദ്ധ കലാകാരന്മാർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Mahim Pratap Singh (August 11, 2013). "Noted Kamaicha player Sakar Khan passes away". thehindu. Retrieved 2013 ഓഗസ്റ്റ് 12. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഖമൈച&oldid=1818554" എന്ന താളിൽനിന്ന് ശേഖരിച്ചത്