ഖരീഫ് വിള
ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മഴക്കാലത്ത് കൃഷിചെയ്യുന്ന സസ്യങ്ങളെയാണ് ഖരീഫ് വിളകൾ അഥവാ മൺസൂൺ വിളകൾ എന്നുപറയുന്നത്. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ആരംഭത്തിൽ ഇവയ്ക്കു വിത്ത് വിതയ്ക്കുകയും മൺസൂണിന്റെ അവസാനത്തോടെ വിളവെടുക്കുകയും ചെയ്യുന്നു.
ഏഷ്യൻ രാജ്യങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ആരംഭമായ ജനുവരിയിൽ തന്നെ ഖാരിഫ് വിളകൾ കൃഷിചെയ്യുന്നുണ്ട്. ഇന്ത്യയിൽ പൊതുവെ ജൂൺ - ജൂലൈ മാസങ്ങളിലാണ് ഖാരിഫ് കൃഷി ആരംഭിക്കുന്നത്. സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ ഇവയുടെ വിളവെടുപ്പും നടത്തുന്നു.[1] നെല്ല്, പരുത്തി, എള്ള്, കരിമ്പ്, സോയാബീൻ, ചണം എന്നിവ ഖരീഫ് വിളകൾക്ക് ഉദാഹരണങ്ങളാണ്.[2]
പേരിന്റെ ഉത്ഭവം
[തിരുത്തുക]മുഗൾ ഭരണകാലത്തിന്റെ ആരംഭത്തോടെയാണ് മഴയെ ആശ്രയിച്ചുള്ള കൃഷിരീതിക്ക് 'ഖരീഫ്' എന്ന പേരുലഭിച്ചതെന്നു കരുതുന്നു. അറബി ഭാഷ യിൽ الخريف 'ഖരീഫ്' എന്ന പദത്തിന്റെ അർത്ഥം ശരത്കാലം എന്നാണ്.
ഖാരിഫ് വിളകൾ
[തിരുത്തുക]ഋതുവ്യത്യാസങ്ങൾക്കനുസരിച്ച് കാർഷിക വിളകളെ ഖരീഫ്, റബി, സെയ്ദ് എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. മൺസൂണിനെ (മഴയെ) ആശ്രയിച്ചു നിലനിൽക്കുന്ന വിളകളെ പൊതുവെ ഖരീഫ് വിളകൾ എന്നുവിളിക്കുന്നു. മഴയുടെ ലഭ്യതയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഖാരിഫ് കൃഷിയെ ദോഷകരമായി ബാധിക്കാറുണ്ട്.[2]
- പ്രധാനപ്പെട്ട ഖാരിഫ് വിളകളാണ്
- നെല്ല് (അരി)
- എള്ള്
- കരിമ്പ്
- പരുത്തി
- നിലക്കടല
- ചണം
- ചോളം
- റാഗി
- ബജ്റ
- ജോവർ
- സോയാബീൻ
- മില്ലറ്റ്
- മഞ്ഞൾ
- ചില പയറുവർഗ്ഗ സസ്യങ്ങൾ
ചിത്രശാല
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Crop Calendar of Major Crops, Directorate of Economics and Statistics, Ministry of Agriculture, Government of India
- ↑ 2.0 2.1 "kharif season: India set for record kharif crop harvest". Economic Times. 2017-08-06. Archived from the original on 2018-01-25. Retrieved 2018-01-25.