Jump to content

ഖലീല സബ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖലീല സബ്റ
മാസ്-ഇക്ന കൺവെൻഷനിൽ
ജനനം
വടക്കൻ മരിയാന ദ്വീപ്
വിദ്യാഭ്യാസംCalifornia State University (BA)
University of California at Los Angeles (MS)
University of Damascus (PhD)
തൊഴിൽAuthor, social activist
രാഷ്ട്രീയ കക്ഷിDemocrat

അമേരിക്കയിലെ ഒരു നിയമജ്ഞയും എഴുത്തുകാരിയുമാണ് ഖലീല സബ്റ. മദ്ധ്യ പൗരസ്ത്യ ദേശത്ത് നിന്നുള്ള അഭയാർത്ഥികളുടെ വിഷയങ്ങളിൽ സജീവമായി ഇടപെട്ടുവരുന്ന ഖലീല സബ്റ, ട്രാൻസ്ഗ്രെഷൻ: കൾച്ചറൽ സ്റ്റഡീസ് ആൻഡ് എജുക്കേഷൻ എന്ന പരമ്പര തയ്യാറാക്കുന്നതിൽ പങ്കുവഹിച്ചു.

ഗുസ്താവ്സ് മെയഴ്സ് സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ബിഗോട്രി ആൻഡ് ഹ്യൂമൻ റൈറ്റ്സ് എന്ന സ്ഥാപനത്തിന്റെ ഫെല്ലോഷിപ്പ് ഖലീല സബ്റക്ക് ലഭിച്ചിരുന്നു[1]. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പരസ്പര സഹകരണവും സാമൂഹ്യ പ്രതിബദ്ധതയും അനിവാര്യമാണെന്ന് അവർ തന്റെ രചനകളിൽ ഉന്നിപ്പറയുന്നുണ്ട്.

സാമൂഹിക നീതിയും മാനുഷികത്യും മുൻനിർത്തി പ്രവർത്തിക്കുന്ന നിരവധി സംഘടനകളുമായി ചേർന്ന് ഖലീല സബ്റ പ്രവർത്തിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കൺവെൻഷൻ ഓൺ ദ എലിമിനേഷൻ ഓഫ് ആൾ ഫോംസ് ഓഫ് ഡിസ്ക്രിമിനേഷൻ അഗൈൻസ്റ്റ് വുമൻ (CEDAW), ആംനസ്റ്റി ഇന്റർനാഷണൽ, കാലിഫോർണിയയിലെ ബേ ഏരിയ ഇമിഗ്രന്റ് ജസ്റ്റിസ് സെന്റർ എന്നിവ ചില ഉദാഹരണാങ്ങളാണ്[2]. നോർത്ത് കരോലിന പീസ് ആക്ഷൻ (NCPA) എന്ന അഭിഭാഷക സംഘടനയിൽ അംഗമാണ്[3]. ACLU റേഷ്യൽ പ്രൊഫൈലിങ് കമ്മറ്റിയിൽ ബോർഡ് അംഗമായി പ്രവർത്തിച്ച ഖലീല സബ്റ, അവിടെ ഇസ്‌ലാം, മുസ്‌ലിം സിവിൽ അവകാശ വിഷയങ്ങളിൽ ഇടപെടൽ നടത്തി വന്നു[4].

2013-ൽ അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം ലഭിച്ച ഖലീല സബ്റ, ലെബനോൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ പലസ്തീൻ അഭയാർത്ഥികൾക്കായി നടത്തിയ ഇടപെടലുകളുടെ പേരിലും പ്രകീർത്തിക്കപ്പെട്ടു. മുസ്‌ലിം അമേരിക്കൻ സൊസൈറ്റിയുടെ ഇമിഗ്രന്റ് ജസ്റ്റിസ് സെന്റർ ഡയറക്ടറാണ് അവർ[5].

റഫറൻസുകൾ

[തിരുത്തുക]
  1. "Myers Center". Archived from the original on 29 February 2012. Retrieved 17 January 2019.
  2. "MAS Convention Profile Page". Archived from the original on 2019-01-19. Retrieved 2021-09-17.
  3. "Board". NC Peace Action. Archived from the original on 2019-01-21. Retrieved 2021-09-17.
  4. Centre for Research on Islam and Global Media (December 2016). "Islam and Muslims in the Global Media". Monthly Media Watch.
  5. "Archived copy". Archived from the original on 11 January 2015. Retrieved 11 January 2015.{{cite web}}: CS1 maint: archived copy as title (link)
"https://ml.wikipedia.org/w/index.php?title=ഖലീല_സബ്റ&oldid=4099397" എന്ന താളിൽനിന്ന് ശേഖരിച്ചത്