ഖാറഗൗലി
Kharagauli ხარაგაული | |
---|---|
town | Imereti |
വിസ്തീർണ്ണം | |
• ആകെ | 2.04 ച.കി.മീ. (0.79 ച മൈ) |
• ഭൂമി | 2.04 ച.കി.മീ. (0.79 ച മൈ) |
ജനസംഖ്യ (2014) | |
• ആകെ | 1,965 |
സമയമേഖല | UTC+4 (Georgian Time) |
Climate | Cfa |
ജോർജ്ജിയയിലെ കാറഖൗലി ജില്ലയുടെ ഭരണ കേന്ദ്രമാണ് ഖാറഗൗലി പട്ടണം - Kharagauli (Georgian: ხარაგაული). ഇടുങ്ങിയതും ആയമേറി വളരെ ദുർഘടവുമായ ച്ച്‌ഖേരിമേല നദിയുടെ ഇരുകരകളിലായിട്ടാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 280-400 മീറ്റർ ഉയരത്തിലാണ് ഇതിന്റെ സ്ഥാനം.
സ്ഥാപിക്കൽ
[തിരുത്തുക]1870കളിൽ റെയിൽവേ സ്റ്റേഷൻ ആയാണ് പ്രദേശം സ്ഥാപിച്ചത്. ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിലിസും ജോർജ്ജിയയിലെ മറ്റൊരു നഗരമായ പോറ്റി (Poti) യുമായി ബന്ധിപ്പിക്കുന്ന[1] സ്ഥിരം റെയിൽവേ റൂട്ടായിട്ടായിരുന്നു ഇത് സ്ഥാപിച്ചത്. പിന്നീട് ഈ പ്രദേശം ഭരണ പ്രദേശമായും സാമ്പത്തിക മേഖലയായും മാറുകയായിരുന്നു. 2014ലെ സെൻസസ് പ്രകാരം ഇവിടത്തെ ജനസംഖ്യ 1965 ആണ് [2]
പടിഞ്ഞാറൻ കവാടം
[തിരുത്തുക]ഈ പട്ടണത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ കവാട പ്രദേശം വെള്ളച്ചാട്ടങ്ങളും സുന്ദരമായ വൻ പാറകളും കൊണ്ട് സുന്ദരമായ പ്രദേശമാണ്. ച്ച്‌ഖേരിമേന നദിയുടെ വലത്തെ കരയിലുള്ള രണ്ടു വലിയ ഗുഹകൾ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ്. ശിലായുഗത്തിലെ ആദിമ മനുഷ്യർ വസിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ഈ ഗുഹകളെ രാക്ഷസന്റെ ഗുഹ ( "the giant's hole") എന്നാണ് അറിയപ്പെടുന്നത്. നദിയുടെ ഇടത്തെ തീരത്ത് നിന്ന് അൽപം അകന്ന് രാക്ഷസൻമാരുടെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. ദി ജൈന്റസ് - "the giants" എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.
കോട്ടയുടെ അവശിഷ്ടങ്ങൾ
[തിരുത്തുക]മധ്യകാലഘട്ടത്തിലെ മാതൃകയിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഒരു കോട്ടയുടെ അവശിഷ്ടങ്ങൾ ഖാറഗൗലി പട്ടണത്തിന് സമീപം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഖാന്ധി, ഖാറഗൗലി കോട്ട എന്നീ പേരുകളിൽ ഇത് പരാമർശിക്കപ്പെടുന്നുണ്ട്. 1675-1737 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഹുസൈൻ ഖുലി ഖാൻ എന്ന ജോർജിയൻ രാജാവായിരുന്ന വാഖ്താങ് ആറാമൻ രാജാവിന്റെ( King Vakhtang VI) വിവാഹം നടന്നത് ഈ കോട്ടയിലായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. ചെറിയ ഖാറഗൗലി (Small Kharagauli) എന്ന പേരിൽ ഇവിടെ ഒരു ജില്ലയുണ്ട്. സ്വയം ഭരണാധികാരമുള്ള ഒരു പ്രദേശമാണിത്. 14, 11 നൂറ്റാണ്ടുകളിൽ സ്ഥാപിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ശവകുടീരങ്ങളും ഒരു ക്രസ്റ്റ്യൻ ചർച്ചും ഇവിടെ നിലനിന്നിരുന്നു.
ഭരണസിരാകേന്ദ്രം
[തിരുത്തുക]ഈ പട്ടണത്തിന്റെ മധ്യത്തിലായി മൂന്നു നിലകളുള്ള കെട്ടിടത്തിലാണ് ഇതിന്റെ ഭരണസിരാ കേന്ദ്രം പ്രവർത്തിക്കുന്നത്. നദിയുടെ തീരത്തായി ഒരു വലിയ പാർക്കും 1978ൽ സ്ഥാപിച്ച പ്രാദേശിക പഠന മ്യൂസിയവും ഇവിടെ സ്ഥിതിച്ചെയ്യുന്നുണ്ട്. മൂന്ന് സെക്കണ്ടറി സ്‌കൂളുകളും ഒരു സെമിത്തേരിയും രണ്ടു കിൻഡർഗാർട്ടെൻ(കെജി) സ്‌കൂളുകളും ആശുപത്രി, പോളിക്ലിനിക്, ലൈബ്രറി, സംഗീത സ്‌കൂൾ, തിയേറ്റർ, ഫർണിച്ചർ ഫാക്ടറി എന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.
ചിത്രശാല
[തിരുത്തുക]-
ഖാറഗൗലി ടൗൺ ഒരു ദൂരക്കാഴ്ച
-
മുൻസിപ്പൽ സെൻട്രൽ സ്ക്വയർ
-
മുൻസിപ്പൽ സ്ക്വയർ
-
ദെവേബി സ്മാരകം - രാക്ഷസൻമാരുടെ സ്മാരകങ്ങൾ
-
റെയിൽവേ സ്റ്റേഷൻ