Jump to content

ഖിലാഫത്ത് പ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അവിഭക്ത ഇന്ത്യയിൽ പ്രത്യേകിച്ച് മുസ്‌ലിങ്ങൾക്കിടയിൽ 1919 മുതൽ 1926 വരെ ഉണ്ടായ ഒരു പാൻ ഇസ്‌ലാമിക രാഷ്ട്രീയ മുന്നേറ്റമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. മുസ്‌ലിങ്ങളുടെ ആഗോള നേതൃത്വമായ തുർക്കി ഖിലാഫത്തിനെതിരായ ബ്രിട്ടന്റെ നീക്കത്തിനെതിരെ ഒരു പ്രതിഷേധം എന്ന നിലയിലാണ് ഖിലാഫത്ത് പ്രസ്ഥാനം ആരംഭം കുറിക്കപ്പെട്ടത് പിന്നീട് അത് സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗം എന്ന വിശാല ലക്ഷ്യലേക്ക് പരിവർത്തനം ചെയ്യപ്പെടുകയുണ്ടായി.[1] മൗലാനാ മുഹമ്മദ് അലി ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു.[2][3] കേരളത്തിലും ഖിലാഫത്ത് പ്രസ്ഥാനം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു.

അവലംബം[തിരുത്തുക]

  1. Sankar Ghose (1991). Mahatma Gandhi. Allied Publishers. pp. 124–26.
  2. https://groups.google.com/forum/#!topic/iicj/mOIWZvXyv2E
  3. http://shababweekly.net/wp/?p=3598[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഖിലാഫത്ത്_പ്രസ്ഥാനം&oldid=3630344" എന്ന താളിൽനിന്ന് ശേഖരിച്ചത്