Jump to content

ഖൈറത്ത് സ്വാലിഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിറിയൻ ബ്രിട്ടീഷ് കവയിത്രിയും മൺപാത്ര നിർമ്മാണ കലാകാരിയും[1] ചിത്രകാരിയുമാണ് ഖൈറത്ത് സ്വാലിഹ് (English: Khairat Al-Saleh )

പലസ്തീനിലെ ജെറുസലേമിൽ ജനിച്ചു. സിറിയയിലും ഈജിപ്തിലുമായി പഠനം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിലും പദ്യ സാഹിത്യത്തിലും ഇംഗ്ലണ്ടിലെ സ്വനേസ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി. സിറിയയിലും ഇംഗ്ലണ്ടിലുമായി താമസിക്കുന്നു.[2]. ഹ്രസ്വ ചിത്രകല, കാലഗ്രാഫി എന്നിവയിലും ഇവർ പ്രശസ്തയാണ്. അറബ് ഇസ്ലാമിക് കലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്. ഉജ്ജ്വലമായ കൈയെഴുത്തു കലകൾ അവർ പരീക്ഷിച്ചു. [3] ലണ്ടനിലെ ലൈറ്റൺ ഹൗസ് മ്യൂസിയത്തിൽ നിരവധി തവണ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. അറബ് , യൂറോപ്പ്യൻ രാജ്യങ്ങളിലും എക്‌സിബിഷനുകൾ നടത്തിയിട്ടുണ്ട്.[4] Fabled Cities, Princes and Jinn from Arab Myths and Legends എന്ന പേരിൽ എഴുതി പുസ്തകം നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്‌ .[5]

അവലംബം

[തിരുത്തുക]
  1. DeMonte, Claudia (2000). Women of the world: a global collection of art. Pomegranate. p. 167.
  2. Khairat Al-Saleh
  3. [1]
  4. Sardar, Ziauddin (January 29, 1999). "Articles of faith". New statesman.
  5. Livo, Norma J. (March 31, 1996). "Exploring Cultures of the Middle East, India". Rocky Mountain News.
"https://ml.wikipedia.org/w/index.php?title=ഖൈറത്ത്_സ്വാലിഹ്&oldid=3778896" എന്ന താളിൽനിന്ന് ശേഖരിച്ചത്