ഖ്വോം പ്രവിശ്യ
ഖ്വോം പ്രവിശ്യ استان قم | |
---|---|
Coordinates: 34°38′44″N 50°52′47″E / 34.6456°N 50.8798°E | |
Country | Iran |
Region | Region 1[1] |
Capital | Qom |
Counties | 3 |
• Governor-general | Mohammad-Taghi Shahcheraghi |
• ആകെ | 11,526 ച.കി.മീ.(4,450 ച മൈ) |
(2011)[2] | |
• ആകെ | 1,151,672 |
• ജനസാന്ദ്രത | 100/ച.കി.മീ.(260/ച മൈ) |
സമയമേഖല | UTC+03:30 (IRST) |
• Summer (DST) | UTC+04:30 (IRST) |
Main language(s) | Persian |
HDI (2017) | 0.816[3] very high · 7th |
ഖോം പ്രവിശ്യ ( പേർഷ്യൻ: استان قم, Ostān-e Qom), പ്രീ-ഇസ്ലാമിക് കൊമിഷാൻ/ഖ്വൊമിഷാൻ, ഇറാനിലെ 31 പ്രവിശ്യകളിൽ ഒന്നാണ്. 11,237 ചതുരശ്ര കിലോമീറ്റർ ഭൂവിസ്തൃതിയുള്ള ഇത ഇറാനിലെ മൊത്തം വിസ്തൃതിയുടെ 0.89 ശതമാനം ഉൾക്കൊള്ളുന്നു. രാജ്യത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യന്ന ഇതിന്റെ പ്രവിശ്യാ തലസ്ഥാനം ഖ്വോം നഗരമാണ്. 1995-ൽ ടെഹ്‌റാൻ പ്രവിശ്യ വിഭജിച്ചാണ് ഇത് രൂപീകരിച്ചത്. 2011-ലെ കണക്കുകൾപ്രകാരം 1,151,672 ജനസംഖ്യയുണ്ടായിരുന്ന പ്രവിശ്യയിലെ ജനതയിൽ 95.2% നഗരപ്രദേശങ്ങളിലും 4.8% ഗ്രാമപ്രദേശങ്ങളിലും താമസിക്കുന്നു. പ്രവിശ്യയിൽ ഖ്വോം, ജാഫറിയെഹ്, ദാസ്‌ത്ജെർഡ്, കഹാക്ക്, ഖ്വനാവത്, സലാഫ്‌ചെഗാൻ എന്നീ നഗരങ്ങൾ അടങ്ങിയിരിക്കുന്നു. ഏകോപനത്തിനും വികസനത്തിനുമായി 2014 ജൂൺ 22 ന് പ്രവിശ്യ 5 മേഖലകളായി വിഭജിച്ചതോടെ ഇത് മേഖല 1 ന്റെ ഭാഗമായിത്തീർന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ഖ്വോം പ്രവിശ്യയിലെ കാലാവസ്ഥ മരുഭൂ, അർദ്ധ മരുഭൂ കാലാവസ്ഥകൾക്കിടയിൽ വ്യത്യാസപ്പെടുന്നതും, കൂടാതെ പർവതപ്രദേശങ്ങളും താഴ്‌വരകളും സമതലങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. വരണ്ട പ്രദേശത്തിനടുത്തും കൂടുതൽ ഉൾനാടൻ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്നതിനാൽ, കുറഞ്ഞ ഈർപ്പവും കുറഞ്ഞ മഴയും ഉള്ള വരണ്ട കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. അതിനാൽ, അതിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും, പ്രത്യേകിച്ച് ഉപ്പ് തടാക പ്രദേശങ്ങൾക്ക് സമീപം കൃഷി സാധ്യമല്ല. കോമിന് വടക്ക് 36 കിലോമീറ്റർ അകലെയുള്ള ഹൗസ് ഇ സോൾട്ടാൻ തടാകം, കോമിന് കിഴക്ക് 80 കിലോമീറ്റർ അകലെയുള്ള നമാക് തടാകം എന്നിങ്ങനെ ക്വോം പ്രവിശ്യയിൽ രണ്ട് വലിയ ഉപ്പ് തടാകങ്ങളാണുള്ളത്. നമാക് തടാകത്തിന്റെ അഞ്ചിലൊന്ന് ഭാഗം ഖ്വോം പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]ഇസ്ലാമിന് മുമ്പുള്ള കാലഘട്ടത്തിൽ ഖ്വോം നിലനിന്നിരുന്നതായി കരുതപ്പെടുന്നു. 5-ആം സഹസ്രാബ്ദം മുതൽ ക്വോമിനെ ഒരു പാർപ്പിട പ്രദേശമായി പുരാവസ്തു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇസ്ലാമിന് മുമ്പുള്ള അവശിഷ്ടങ്ങളും ചരിത്ര ഗ്രന്ഥങ്ങളും അനുസരിച്ച്, ക്വോം ഒരു വലിയ നഗരമായിരുന്നു. ക്വോം നഗരത്തിന്റെ പുരാതന കോട്ടയുടെ 'കോം' എന്ന പേരിനെ അതിനാൽ ഇറാനെ അറബ് അധിനിവേശ സമയത്ത് അറബികൾ ഖ്വോം എന്ന് വിളിച്ചു.
രണ്ടാം ഖലീഫ ഉമറിന്റെ ഭരണകാലത്താണ് മുസ്‌ലിംകൾ ഖ്വോമിൻറെ കേന്ദ്രഭാഗം പിടിച്ചടക്കിയത്. 644-645 CE-യിൽ, അബു മൂസ അശാരി, തന്റെ നിയന്ത്രണത്തിലുള്ള സൈന്യത്തെ കോമിലേക്ക് അയച്ചു. അധിനിവേശ അറബികളും പ്രദേശവാസികളും തമ്മിൽ സംഘർഷങ്ങൾ ഉടലെടുത്തു.
അബ്ബാസികളും ഉമയ്യാദുകളും അലാവിദുതളെ പീഡിപ്പിക്കുന്ന സമയത്ത്, നിരവധി അലാവിദുകൾ ഖ്വോമിലേക്ക് പലായനം ചെയ്യുകയും അത് അവരുടെ സ്ഥിരം വാസസ്ഥലമാക്കി മാറ്റുകയും ചെയ്തു. 825-ൽ ഖലീഫ അൽ-മാമൂൻ ക്വോമിലേക്ക് ഒരു സൈന്യത്തെ അയച്ചതിൻറെ ഫലമായി നഗരം പരസ്യമായ കൂട്ടക്കൊലകൾക്ക് വേദിയാകുകയും നഗരം നശിപ്പിക്കപ്പെടുകയും ചെയ്തു.
അൽ-മഅ്മൂന്റെ വിയോഗത്തെക്കുറിച്ച് കേട്ടതോടെ, ഖ്വോം നിവാസികൾ കലാപം നടത്തുകയും 831 CE-ൽ ഖലീഫയുടെ പ്രതിനിധിയെ അട്ടിമറിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. എന്നിരുന്നാലും, അൽ-മഅ്‌മൂന്റെ പിൻഗാമിയായ അൽ-മുതാസിം, കലാപം അടിച്ചമർത്തുകയെന്ന ലക്ഷ്യത്തോടെ ഖ്വോമിലേക്ക് സൈന്യത്തെ അയച്ചതോടെ വീണ്ടും നഗരം അഗ്നിക്കിരയാക്കപ്പെട്ടു. അലാവിദ് സമുദായത്തിൽ പെട്ട ബുവൈഹിദ് രാജവംശം (പേർഷ്യൻ ഭാഷയിൽ അൽ ഇ ബൂയേഹ്) അധികാരത്തിൽ വരുന്നത് വരെ പ്രദേശത്തി അശാന്തി തുടർന്നു. ഈ ഭരണകാലത്താണ് ഖ്വോം നഗരം വികസിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തത്.
സൽജൂഖ് കാലഘട്ടത്തിൽ നഗരം ഒരിക്കൽ കൂടി അഭിവൃദ്ധി പ്രാപിച്ചു. മംഗോളിയൻ അധിനിവേശത്തിന്റെ ആദ്യ വേളയിൽ, നഗരം നാശനഷ്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെങ്കിലും മംഗോളിയൻ ഭരണാധികാരികൾക്ക് ശേഷം, പ്രത്യേകിച്ച് ഇൽഖാനേറ്റ് രാജവംശത്തിലെ സുൽത്താൻ ഒൽജെയ്തു ഖോഡ ബന്ദേയുടെ ഇസ്ലാം മത സ്വീകരിച്ചതിനുശേഷം, നഗരത്തിന് പ്രത്യേക ശ്രദ്ധ ലഭിച്ചതോടെ, നഗരം ഒരു പുനരുജ്ജീവനത്തിന് സാക്ഷ്യം വഹിച്ചു.
14-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ, നഗരം തിമൂർ കൊള്ളയടിക്കുകയും നിവാസികൾ വീണ്ടും കൂട്ടക്കൊല ചെയ്യപ്പെടുകയും ചെയ്തു. ഖറാഹ് ക്യുയോൻലൂ, അക് ക്യുയൂൺലൂ കാലങ്ങളിലും പ്രത്യേകിച്ച് സഫാവിഡുകളുടെ ഭരണകാലത്തും, ഖ്വോം പ്രത്യേക ശ്രദ്ധ നേടുകയും ക്രമേണ വികസിക്കുകയും ചെയ്തു.
1503-ഓടെ, ഷിയ ഇസ്‌ലാമുമായി ബന്ധപ്പെട്ട ദൈവശാസ്ത്രത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിയ ക്വോം ഒരു സുപ്രധാന തീർത്ഥാടന കേന്ദ്രവും മതകേന്ദ്രവുമായി മാറി.
അഫ്ഗാൻ അധിനിവേശ സമയത്ത്, ഖ്വോം നഗരത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും അതിലെ നിവാസികൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തു. നാദിർ ഷായുടെ ഭരണകാലത്തും ഇറാനിൽ അധികാരം നേടുന്നതിനായി സാന്ദ്, ഖജർ എന്നീ രണ്ട് വംശങ്ങൾ തമ്മിലുള്ള സംഘർഷസമയത്തും ഖ്വോമിൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചു,.
1798-ൽ ഖ്വോം പ്രവിശ്യ ആഘ മുഹമ്മദ് ഖാൻ ഖ്വജറിന്റെ നിയന്ത്രണത്തിലായി. ശത്രുക്കളുടെ മേൽ വിജയിച്ച ഫത്ത് അലി ഷാ മസൂമയുടെ ശവകുടീരവും ദേവാലയവും അറ്റകുറ്റപ്പണികൾ നടത്തിക് തന്റെ പ്രതിജ്ഞ നിറവേറ്റി
ഖ്വജർ കാലഘട്ടത്തിൽ ഖ്വോം അഭിവൃദ്ധി പ്രാപിച്ചു. 1915-ൽ റഷ്യൻ സൈന്യം കരാജിൽ പ്രവേശിച്ചതോടെ ടെഹ്‌റാൻ നിവാസികളിൽ പലരും ഖ്വോമിലേക്ക് അധിവാസം മാറി. രാജ്യത്തിൻറെ തലസ്ഥാനം ടെഹ്‌റാനിൽ നിന്ന് ഖ്വോമിലേക്ക് മാറ്റുന്നത് ചർച്ച ചെയ്യപ്പെട്ടുവെങ്കിലും ബ്രിട്ടീഷുകാരും റഷ്യക്കാരും അക്കാലത്തെ രാജാവായിരുന്ന അഹമ്മദ് ഷാ ഖജറിനെ സമ്മർദ്ദത്തിലാക്കിക്കൊണ്ട് ഈ പദ്ധതി തുടക്കത്തിലേ തകർത്തു. ഈ കാലഘട്ടത്തോട് അനുബന്ധിച്ച്, ഒരു 'ദേശീയ പ്രതിരോധ സമിതി' രൂപീകരിക്കപ്പെടുകയും റഷ്യൻ, ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾക്കെതിരായ രാഷ്ട്രീയവും സൈനികവുമായ ഒരു പോർമുനയായി ഖ്വോം നഗരം മാറുകയും ചെയ്തു. ഇറാനിലായിരിക്കെ, പഹ്‌ലവി രാജവംശത്തിനെതിരായ തന്റെ പ്രവർത്തനങ്ങൾക്ക് അയത്തുള്ള ഖൊമേനി അടിത്തറയിട്ട ഒരു കേന്ദ്രം കൂടിയായിരുന്നു ഖ്വോം നഗരം.
അവലംബം
[തിരുത്തുക]- ↑ همشهری آنلاین-استانهای کشور به ۵ منطقه تقسیم شدند
- ↑ Selected findings of National Population and Housing Census 2011 Archived May 31, 2013, at the Wayback Machine.
- ↑ "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.