ഗംഗോളിഹട്ട്
ഗംഗോളിഹട്ട് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Uttarakhand |
ജില്ല(കൾ) | Pithoragarh |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1,347 m (4,419 ft) |
29°40′N 80°03′E / 29.67°N 80.05°E ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ പിത്തോഡ്‌ഗഡ് ജില്ലയിലെ ഒരു ചെറിയ മലമ്പ്രദേശമാണ് ഗംഗോളിഹട്ട്. ഗംഗോളിഹട്ട് ഇവിടുത്തെ കാളിയുടെ ഇരിപ്പിടമായ ശക്തി പീഠത്തിന് വളരെ പേരു കേട്ടതാണ്. [1] [പ്രവർത്തിക്കാത്ത കണ്ണി]ഇവിടുത്തെ ഭൂഗർഭ ഗുഹകളും വളരെ പ്രസിദ്ധമാണ്. ഇതിന് അടുത്തുള്ള ചെറീയ മലമ്പ്രദേശങ്ങളാണ് ചൌകോരി, ബെരിനാഗ് എന്നിവ. ഹിമാലയത്തിന്റെ പ്രധാന ഉന്നതികളായ പഞ്ചുളിയും നന്ദാദേവിയും ഗംഗോളിഹട്ടിൽ നിന്നും ദൃശ്യമാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഗംഗോളിഹട്ട് സ്ഥിതി ചെയ്യുന്നത് 29°40′N 80°03′E / 29.67°N 80.05°E അക്ഷാംശ രേഖാംശത്തിലാണ്.[2] സമുദ്രനിരപ്പിൽ നിന്നും ശരാശരി ഉയരം 1,347 metres (4,419 feet) ആണ്. ജില്ല ആസ്ഥാനമായ പിത്തോഡ്‌ഗഡിൽ നിന്നും 44 കി.മി ദൂരത്തിലാണ് ഗംഗോളിഹട്ട് സ്ഥിതി ചെയ്യുന്നത്.
ആകർഷണങ്ങൾ
[തിരുത്തുക]ഗംഗോളിഹട്ട് ഇവിടുത്തെ പഴയ അമ്പലങ്ങൾക്കും, ഭൂഗർഭ ഗുഹകൾക്കും വളരെ പ്രസിദ്ധമാണ്. ചില പ്രധാന അമ്പലങ്ങൾ
- ഹാട്ട് കലിക 'Haat Kalika',
- അംബിക ദേവാൽ 'Ambika Dewaal',
- ചാമുണ്ഡ മന്ദിർ 'Chamunda Mandir',
- വൈഷ്ണവി മന്ദിർ 'Vaishnavi Mandir'
ഇതിൽ വൈഷ്ണവി മന്ദിർ പ്രത്യേകതയുള്ളവയാണ്. ഇവിടെ നിന്നാൽ ഹിമാലയത്തിന്റെ മനോഹരമായ ദൃശ്യം കാണാവുന്നതാണ്.
ഇതു കൂടാതെ ധാരാളം ഭൂഗർഭ ഗുഹകളും ഇവിടെയുണ്ട്. അതിൽ ചിലത്
- പട്ടൽ ഭുവനേശ്വർ 'Patal Bhuvneshwar',
- ഷൈലേശ്വർ ഗുഫ 'Shailashwer Gufa'
- മുക്തേശ്വർ ഗുഫ 'Mukteshwar Gufa'
ഈയടുത്തായി ഭോലേശ്വർ ഗുഫ ('Bholeshwar Gufa') എന്ന പുതിയ ഒരു ഗുഹയും കണ്ടെടുത്തിട്ടുണ്ട്.