ഗംഗ സിത്തരശു
Ganga Sitharasu | |
---|---|
ജന്മനാമം | Ganga Krishnan |
ജനനം | 16 December Kozhikode, Kerala, India |
വിഭാഗങ്ങൾ | Playback singing |
തൊഴിൽ(കൾ) | Singer |
വർഷങ്ങളായി സജീവം | 1993–present |
മലയാളിയായ ഒരു ചലച്ചിത്ര പിന്നണി ഗായികയാണ് ഗംഗ സിത്തരശു. Ganga Sitharasu. എ.ആർ. റഹ്മാനോടൊപ്പം 1900 കളിലും 2000 കളിലും പ്രധാനമായും പ്രവർത്തിച്ചു.
സംഗീത സപര്യ
[തിരുത്തുക]എ. കൃഷ്ണന്റെയും വത്സലയുടേയും മകളായി കോഴിക്കോടാണ് ജനനം. മൂന്നാം ക്ലാസ്സ് മുതലേ കർണ്ണാടകസംഗീതം അഭ്യസിക്കുകയും ഗുരുവായ ഹരിപ്രസാദ് കെ.പി.എൻ. പിള്ളയുടേയും ലക്ഷ്മി എന്ന സംഗീത അധ്യാപകയുടേയും പ്രചോദനത്തിലൂടെ ഗാനാലാപനത്തിൽ താല്പര്യം ജനിക്കുകയും ചെയ്തു. സ്കൂൾ തലത്തിൽ നിരവധി സമ്മാനങ്ങൾ വാങ്ങിയതി നു ശേഷം സുഹൃത്തുകൾ പിന്നണിഗാന രംഗത്ത് തന്റെ ഭാഗ്യം പരീക്ഷിക്കാൻ നിർബന്ധിച്ചു. ഗംഗ 1992 ൽ അച്ഛനോടൊപ്പം എം.എം. കീരവാണി എന്ന സംഗീതസംവിധായകനെ കാണുകയും അദ്ദേഹം ഒരു ഡബ്ബിങ്ങ് പാട്ടിനുള്ള അവസരം നൽകുകയും ചെയ്തു. 1993 ൽ ബി.എ. ഇഗ്ലീഷ് സാഹിത്യത്തിൽ ബിരുധം നേടുകയും 1995 ൽ കർണ്ണാടക സംഗീതത്തിൽ ഡിപ്ലോമ നേടുകയും ചെയ്തുഅങ്ങനെയിരിക്കുമോൾ എ.ആർ. റഹ്മാന്റെ പാട്ടു സംഘത്തിൽ കോറസ് പാട്ടുകരിയായി. രാസാത്തീ എന്നുസിര് എന്നതില്ലേ എന്ന പാട്ടിലെ കോറസ് പാടി ശ്രദ്ധനേടി. പുതിയ മന്നർഗൾ (1993) മുതൽ ലഗാൻ (2021) വരെ റഹ്മാനുമായീ സഹകരിച്ചു പ്രവർത്തിച്ചു.[1][2]
ചെന്നൈയിലെ മഹാലിംഗപുരത്തെ താമസത്തിനിടയിൽ അയ്യപൻ കോവിലിൽ പാട്ടു പാടിയിരുന്നു ഗംഗ. പക്ഷേ എന്ന സിനിമയുടെ സംവിധായകനായ മോഹന്റെ ഭാര്യ അനുപമ ഈ പാട്ടു കേൾക്കാനിടയാവുകയും അതിൽ ആകൃഷ്ടയാകുകയും ചെയ്തു. അങ്ങനെ പക്ഷെ സിനിമയിൽ ഗാനം ആലപിക്കാനുള്ള ഒരു അവസരം ഉയർന്നു വന്നു. ആ സിനിമയിൽ യേശുദാസിനൊപ്പം ഗംഗ ആദ്യമായി സിനിമാ പിന്നണി ഗായികയായി. സംഗീതം ചെയ്തത് ജോൺസൺ ആയിരുന്നു. 1997 ലാണ് ഗംഗയുടെ ആദ്യ തമിഴ ഗാനം പുറത്തിറങ്ങുന്നത്. എസ്. എ. രാജ്‌കുമാർ സംവിധാനം ചെയ്ത പൊന്മാനം എന്ന സിനിമയിലൂടെ ആയിരുന്നത്. 2001 ലാദ്യമായി കീരവാണിയുടെ കൂടെ ആകാശ വീധിലോ എന്ന തെലുങ്ക് പിന്നണി ഗാനം പാടി. അദ്ദേഹം തന്നെ കന്നഡ സിനിമ ദീപാവലിയിൽ ഗാനമാലപിച്ചു. തുടർന്ന് ജെറി അമൽദേവിന്റെ കൂടെ രണ്ട് സിനിമകളിൽ പാടി. മലയാളി മാമണ് വണക്കം എന്ന സിനിമയിൽ സുരേഷ് പീറ്റേഴ്സിനൊപ്പം പാടി. അതിനുശേഷം ദീപക് ദേവിന്റ്റെ കീഴിൽ ക്രോണിക് ബാച്ചിലർ എന്ന സിനിമയിൽ പിന്നണി പാടി.
പിന്നണി ഗാനരംഗത്ത് തമിഴ്നാട് സിനിമാ കലൈ മണ്രത്തിന്റെ മികച്ച നടിയ്ക്കുള്ള പുരസ്കാരം രണ്ട് തവണ നേടി. 2002 ൽ സമുത്തിരം എന്ന സിനിയിലെ പാട്ടിനും 2005 ലെ ദേവതയെ കൻടേൻ എന്ന സിനിമയിലെ ഗാനത്തിനുമായിരുന്നു അത്. .[1] പോക്കിരി സിനിമയിലെ മാംബളം എന്ന പാട്ടിലൂടെ ശ്രദ്ധനേടി.[3]
തമിഴ് സിനിമാലോകത്തെ ഫൊട്ടഗ്രാഫറായ വി. സിതരശുവിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. രണ്ട് ആൺകുട്ടികൾ ഉണ്ട്. [1][4]
ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ
[തിരുത്തുക]Year | Song title | Film | Music Director | Notes |
---|---|---|---|---|
1994 | "സൂര്യാംശുവോരോ" | പക്ഷെ | ജോൺസൺ | |
1995 | "കൊക്കു സൈവ കൊക്കു" | മുത്തു | എ. ആർ. റഹ്മാൻ | |
1997 | "നിലൈവിനെ തൊട്ടു" | പൊന്മാനം | എസ്. എ. രാജ്കുമാർ | |
1999 | "നിനച്ചപാടി" | കാദലർ ദിനം | എ. ആർ. റഹ്മാൻ | |
1999 | അടി മഞ്ച കിളംഗേ | താജ് മഹൽ | എ. ആർ. റഹ്മാൻ | |
1999 | കിഴക്കേ നന്ദവനം | താജ് മഹൽ | എ. ആർ. റഹ്മാൻ | |
2000 | "ഭാനു വരുഷ" | ദീപാവലി | എം.എം. കീരവാണി | കന്നട |
2001 | അടി അനാർക്കലി | വർഷമെല്ലാം വസന്തം | സിർപി | |
2001 | "മച്ച മച്ചിനിയേ " | സ്റ്റാർ | എ. ആർ. റഹ്മാൻ | |
2001 | "പാർത്താലേ പരവശം" | പാർത്താലേ പരവശം | എ. ആർ. റഹ്മാൻ | |
2003 | "ദുബ്ബിൽഡേ ഹൊഡരു" | നമ്മ പ്രീതിയ രാമു | ഇളയരാജ | കന്നട |
2004 | "ഓം ശാന്തി" | അഞ്ചി | മണി ശർമ്മ | തെലുഗു |
2005 | "അഴകേ ബ്രഹ്മനിടം " | ദെവതയെ കണ്ടേൻ | ദേവ | |
2007 | "മാംബളം" | പോക്കിരി | മണി ശർമ്മ |
റഫറൻസുകൾ
[തിരുത്തുക]- ↑ 1.0 1.1 1.2 "Singer Ganga | Lakshman Sruthi - 100% Manual Orchestra |". Lakshman Sruthi. 2007-09-14. Archived from the original on 2017-12-13. Retrieved 2017-11-04.
- ↑ "Ganga-Singer/Band/Orchestra,Chennai". eventaa. 2016-02-24. Retrieved 2017-11-04.
- ↑ "Pokkiri has racy music - Rediff.com Movies". Rediff.com. 2006-12-18. Retrieved 2017-11-04.
- ↑ palPalani. "Ajith and Vijay with Stills Sitarasu Ultimate Star Ajith Kumar's Media Section from". Ajithfans.Com. Archived from the original on 2017-11-07. Retrieved 2017-11-04.