ഗരിമെല്ല സത്യനാരായണ
Garimella Satyanarayana | |
---|---|
ജനനം | Gonepadu, Narasannapeta, Srikakulam, India | 14 ജൂലൈ 1893
മരണം | 18 ഡിസംബർ 1952 | (പ്രായം 59)
ദേശീയത | Indian |
തൊഴിൽ | Poet, writer, freedom fighter |
ഗരിമെല്ല സത്യനാരായണ, (ജീവിതകാലം: 1893 ജൂലൈ 14 മുതൽ 18 ഡിസംബർ 1952 വരെ) ആന്ധ്രാപ്രദേശിലെ ഒരു കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. അദ്ദേഹം തന്റെ ദേശസ്നേഹം സ്ഫുരിക്കുന്ന കവിതകളും രചനകളും വഴി ആന്ധ്രയിലെ ജനങ്ങളെ സ്വാധീനിക്കുകയും അവരെ ബ്രിട്ടീഷ് ഭരണത്തിനെതിരെ അണിനിരത്തുകയും ചെയ്തു. ഇക്കാരണങ്ങളാൽ ബ്രിട്ടീഷ് ഭരണയന്ത്രം അദ്ദേഹത്തെ പലതവണ ജയിലിലടച്ചിരുന്നു.
ജീവിതരേഖ
[തിരുത്തുക]1893 ൽ ശ്രീകാകുളം ജില്ലയിലെ നരസന്നപേട്ട താലൂക്കിൽ പ്രിയ അഗ്രഹാരത്തിനു സമീപം ഗോണെപാടു ഗ്രാമത്തിൽ ഒരു ദരിദ്ര കുടുംബത്തിലാണ് ഗരിമെല്ല സത്യനാരായണ ഭൂജാതനായത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ വെങ്കടനരസിംഹം, സുരാമ്മ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. സത്യനാരായണ അദ്ദേഹത്തിന്റെ പ്രശസ്തമായ "మాకొద్దీ తెల్ల దొరతనం" (ഈ ധവള ഭരണം നമുക്കാവശ്യമില്ല) എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അദ്ദേഹം സ്വയം ഈ ഗാനം ആലപിച്ചിരുന്നു. ഈ പ്രത്യേക ഗാനം ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ആന്ധ്രാപ്രദേശിലെ ജനകീയമായിരുന്നു.
കണ്ണേപ്പള്ളി നരസിംഹറാവു എന്നു വിളിക്കപ്പെട്ടിരുന്ന ഒരു അഭിഭാഷകന്റെ ദയാവായ്പ്പിൽ ബിരുദ പഠനം പൂർത്തിയാക്കുകയും ചെയ്തു. ബിരുദധാരിയും ചേർന്ന് പഠിക്കാൻ അദ്ദേഹത്തെ സഹായിച്ചു. ഗൻജം ജില്ലയിലെ കളക്ടറുടെ ഓഫീസിൽ ഗുമസ്തനായും വിജയനഗരത്തിലെ ഒരു ഹൈസ്കൂളിൽ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. നിസ്സഹകരണ പ്രക്ഷോഭത്തിൽ പങ്കെടുക്കാനുള്ള മഹാത്മാഗാന്ധിയുടെ ആഹ്വാനം അനുസരിച്ച് അദ്ദേഹം പഠനം ഉപേക്ഷിച്ചു. ഇക്കാലത്ത് അദ്ദേഹം തന്റെ പ്രശസ്ത കവിതയായ ‘Maakoddee Telladoratanamu’ രചിച്ചു. ഇതിന്റെ പേരിൽ 1922 ൽ അദ്ദേഹം ഒരു വർഷത്തേക്ക് ജയിലിലടയ്ക്കപ്പെട്ടു . ജയിൽമോചിതനായശേഷം ഗ്രാമഗ്രാമാന്തരങ്ങളിൽ പാട്ടുകൾ പാടിക്കൊണ്ട് അദ്ദേഹം പ്രസ്ഥാനത്തിലെ തന്റെ പങ്കാളിത്തം തുടർന്നു. ഇതിന്റെ പേരില് രണ്ടര വർഷത്തെ കഠിന തടവിനു ശിക്ഷക്കപ്പെട്ടു. ജയിലിലായിരുന്നകാലത്ത് അദ്ദേഹത്തിന്റെ പത്നി, പിതാവ് , മുത്തച്ഛൻ ഉൾപ്പെടെയുള്ള കുടുംബം മരണമടഞ്ഞിരുന്നു. (ഭാര്യ, പിതാവ്, മുത്തച്ഛൻ) മരിച്ചു. കൽപ്പക വിലാസ് എന്ന പേരിൽ ഒരു ചായക്കടയും അദ്ദേഹം നടത്തിയിരുന്നു. പരമദാരിദ്ര്യാവസ്ഥയിൽ നിരവധി വർഷങ്ങൾ കഴിച്ചുകൂട്ടിയ അദ്ദേഹം 1952 ഡിസംബർ 18 ന് അന്തരിച്ചു.