Jump to content

ഗലേന, അലാസ്ക

Coordinates: 64°44′26″N 156°53′8″W / 64.74056°N 156.88556°W / 64.74056; -156.88556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Galena
Notaalee Denh
Galena following a flood
Galena following a flood
Galena is located in Alaska
Galena
Galena
Location in Alaska
Coordinates: 64°44′26″N 156°53′8″W / 64.74056°N 156.88556°W / 64.74056; -156.88556
CountryUnited States
StateAlaska
Census AreaYukon-Koyukuk
IncorporatedOctober 26, 1971[1]
സർക്കാർ
 • MayorJon Korta[2]
 • State senatorDonald Olson (D)
 • State rep.Neal Foster (D)
വിസ്തീർണ്ണം
 • ആകെ
24.09 ച മൈ (62.40 ച.കി.മീ.)
 • ഭൂമി17.72 ച മൈ (45.90 ച.കി.മീ.)
 • ജലം6.37 ച മൈ (16.50 ച.കി.മീ.)
ഉയരം
128 അടി (39 മീ)
ജനസംഖ്യ
 (2010)
 • ആകെ
470
 • ഏകദേശം 
(2016)[4]
488
 • ജനസാന്ദ്രത20.26/ച മൈ (7.82/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99741
Area code907
FIPS code02-27530
വെബ്സൈറ്റ്http://www.ci.galena.ak.us/

ഗലേന, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറുപട്ടണവും ഗ്രാമവും കൂടിച്ചേർന്ന പ്രദേശമാണ്. യൂക്കോൺ നദിയുടെ വടക്കേ തീരത്തു ഫെയർബാങ്ക് നഗരത്തിന് പടിഞ്ഞാറ് ഭാഗത്തായി ഇത് സ്ഥിതി ചെയ്യുന്നു. ആങ്കറേജ് നഗരത്തിന് 350 മൈൽ വടക്കു പടിഞ്ഞാറായിട്ടാണ് ഗലെന. ഒരു ഫസ്റ്റ് ക്ലാസ് സിറ്റിയാണിത്. ഇവിടെ നിന്നു തലസ്ഥാനമായ ജുന്യൂവിലേയ്ക്ക് 1000 മൈൽ ദൂരമുണ്ട്.

ചരിത്രം

[തിരുത്തുക]

ഗലേന പട്ടണം സ്ഥാപിക്കപ്പെട്ടത് 1918 ലാണ്. ഹെൻട്രി പോയിൻറ് എന്നു വിളിക്കുന്ന അത്തബാസ്ക്കൻ ഫിഷ് ക്യാമ്പിനു സമീപം 1918 ലാണ് ഈ ചെറുപട്ടണം സ്ഥാപിക്കപ്പെട്ടത്. ആദ്യകാലത്ത് 1918, 1919 കാലത്ത് പ്രവർത്തനമാരംഭിച്ച സമീപത്തുള്ള ലെഡ് അയിരു ഖനികളിലേയ്ക്കുള്ള സാധനവിതരണ കേന്ദ്രമായിരുന്നു. 1941, 1942 കാലഘട്ടത്തിൽ ലോകമഹായുദ്ധവേളയില് സമീപത്തുള്ള സിവിലിയൻ വിമാനത്താവളത്തോടു ചേർന്ന് ഒരു മിലിട്ടറി എയർഫീൽഡ് നിർമ്മിക്കപ്പെട്ടു. 1945, 1971 കാലഘട്ടങ്ങളിലായി രണ്ടു തവണയുണ്ടായ വെള്ളപ്പൊക്കങ്ങളിൽ ഗലേനയിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

ഗതാഗത മാർഗ്ഗങ്ങൾ

[തിരുത്തുക]

പട്ടണത്തിലേയ്ക്ക് വായുമാർഗ്ഗം വർഷത്തിൽ‌ എല്ലാദിവസവും നദീമാർഗ്ഗം മെയ്, സെപ്റ്റംബർ മാസങ്ങളുടെ ഇടയ്ക്കുള്ള ദിവസങ്ങളിലും പ്രവേശിക്കുവാൻ സാധിക്കുന്നതാണ്. നദി ഹിമാനി രഹിതമാകുന്ന സമയത്തുമാത്രമേ ബാർജുകൾക്കും ബോട്ടുകൾക്കും മറ്റും നദിയിലൂടെ സഞ്ചരിക്കുവാൻ സാധിക്കുകയുള്ളു.ഗലേന മറ്റു പ്രദേശങ്ങളുമായി റോഡ് മാർഗ്ഗം ബന്ധിപ്പിച്ചിട്ടില്ല. മറ്റു ഗ്രാമങ്ങളിൽ നിന്നും ഗലേനായിലേയ്ക്കു കടക്കുവാൻ യുക്കേൺ നദി മാത്രമാണ് ഒരേയൊരു ആശ്രയം. നദി മെയ് മദ്ധ്യം മുതൽ സെപ്റ്റംബർ മദ്ധ്യം വരെ ഹിമരഹിതമാണ്. ഈ സമയം തദ്ദേശീയർക്ക് ആവശ്യമായ ഇന്ധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി ബാർജ് കപ്പലുകൾ എത്തുന്നു. ശൈത്യകാലത്ത് ഉറഞ്ഞുകിടക്കുന്ന യൂക്കോൺ നദി, റൂബി (Ruby), കോയുകുക്ക് (Koyukuk), കല്ട്ടാഗ് (Kaltag) ന്യൂലോട്ടോ (Nulato) തുടങ്ങിയ മറ്റു സമീപ ഗ്രാമങ്ങളിലേയ്ക്കു സഞ്ചരിക്കാനാവും വിധം ഒരു മഞ്ഞുറോഡായി രൂപാന്തരപ്പെടുന്നു. ഗ്രാമവും നഗരവും ഇഴപിരിഞ്ഞു കിടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തായി അമേരിക്കൻ വായുസേനയുടെ പഴയ ഒരു എയർബെയിസ് (Edward G. Pitka Sr. Airport) സ്ഥിതി ചെയ്യുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ ഇത് മിലിട്ടറിയുടെ ഉപയോഗത്തിനു മാത്രമായി പരിമിതമായിരുന്നു. ശീതയുദ്ധത്തിന്റെ അവസാന കാലങ്ങളിൽ വരെ ഇവിടം എഫ്-15 ഫൈറ്ററുകളുടം താവളായി ഉപയോഗക്കപ്പെട്ടു. ഇപ്പോൾ സൈനികകാര്യത്തന് വിമാനത്താവളം നാമമാത്രമേ ഉപയോഗിക്കുന്നുള്ളു.

കാലാവസ്ഥ

[തിരുത്തുക]

ശിശിരകാലത്ത് ഇവിടുത്തെ താപനില -40 ഡിഗ്രിവരെ താഴുന്നു. ഇതുവരെയുള്ള ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും കുറഞ്ഞ താപനില -64 ഡിഗ്രിയാണ്. വേനല്ക്കാലത്ത് അനേകം ആളുകൾ സാൽമൺ മത്സ്യങ്ങളെ പിടിക്കുന്നതിനായും മറ്റും ഇവിടേയ്ക്ക് എത്തിച്ചേരാറുണ്ട്. യൂക്കോൺ നദിയിൽ പോഷകനദികളായ കൊയുക്കുക് (Koyukuk) നദിയ്ക്കും നൊവിറ്റ്ന ( Nowitna ) നദിയ്ക്കും ഇടയിലായി 12 വേനൽക്കാല ഫിഷിങ് ക്യാമ്പുകൾ നിലകൊള്ളുന്നു.

മറ്റു സൌകര്യങ്ങൾ

[തിരുത്തുക]

തനാന ചീഫ്സ് കോണ്ഫറൻസ് (Tanana Chiefs Conference) നടത്തുന്ന നോൾനെർ (Nollner) ഹെൽത്ത് ക്ലിനിക്, ഒരു നേറ്റീവ് ഇന്ത്യൻ ക്ലിനിക്ക് (24 മണിക്കൂർ അടിയന്തരാവശ്യവിഭാഗം) എന്നിവ ഇവിടെ പ്രവർത്തിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ ഫെയർബാങ്ക് നഗരത്തിലേയ്ക്കോ, ആങ്കറേജ് നഗരത്തിലേയ്ക്കോ എയർ ആംബുലൻസ് സൌകര്യമുവുണ്ട്. പൊതു റേഡിയോ സ്റ്റേഷനായ KIYU ഗലേന കേന്ദ്രമായി പ്രവർത്തിക്കുന്നു. റേഡിയോ പ്രക്ഷേപണം സമീപ ഗ്രാമങ്ങളായ കൽട്ടാഗ് (Kaltag), ന്യൂളാട്ടോ ( Nulato), റൂബി (Ruby), കോയുകുക്ക് (Koyukuk), ഹുസ്ലിയ (Huslia) തുടങ്ങിയ ഗ്രാമങ്ങളിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

ജനവിഭാഗങ്ങൾ

[തിരുത്തുക]

ഈ ചെറുപട്ടണത്തിലെ ജനസംഖ്യ 2016 ജൂലൈ മാസത്തിലെ കണക്കനുസരിച്ച് 470 ആണ്. ഗലേനായിലെ 470 വരുന്ന ജനസംഖ്യയിൽ ഭൂരിപക്ഷവും കൊയുക്കോൺ അത്തബാസ്കൻ (Koyukon Athabascans) വിഭാഗത്തിൽപ്പെട്ട നേറ്റീവ് ഇന്ത്യൻസ് ആകുന്നു.

Races in Galena, AK (2010
ആകെ ജനസംഖ്യ: 470
നേറ്റീവ് ഇന്ത്യൻസ് മാത്രം 294 62.6%
വെളുത്ത വർഗ്ഗം മാത്രം 133 28.3%
രണ്ടോ കൂടുതലോ വർഗ്ഗക്കാർ 29 6.2%
ഹിസ്പാനിക് 11 2.3%
ഏഷ്യൻസ് മാത്രം 3 0.6%
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 58.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 64.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഗലേന,_അലാസ്ക&oldid=3113810" എന്ന താളിൽനിന്ന് ശേഖരിച്ചത്