ഗവ. ഹയർ സെക്കൻഡറി സ്കൂൾ അഞ്ചൽ വെസ്റ്റ്
കൊല്ലം ജില്ലയിൽ കിഴക്കൻ മേഖലയിലെ അഞ്ചൽ എന്ന പട്ടണത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. 1965 ൽ സ്കൂൾ ഗവ. ഹൈസ്കൂളായി ഉയർത്തി, അഞ്ചൽ വെസ്റ്റ് ഗവ. ഹൈസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. 1989 ൽ മൂന്ന് നിലകളുള്ള രണ്ട് കെട്ടിടങ്ങൾ പണി പൂർത്തീകരിച്ച് ഹൈസ്കൂൾ വിഭാഗം മാറ്റി. എൽ.പി. വിഭാഗം പ്രത്യേകമായി പഴയ സ്ഥലത്തേയ്ക്ക് മാറ്റി. 2000 ൽ ഈ സ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
ചരിത്രം
[തിരുത്തുക]1865- 85 ൽ തിരുവിതാംകൂറിൽ ശ്രീ. ആയില്യം തിരുനാളിന്റെ ഭരണകാലത്ത് 1870 ൽ അഞ്ചൽ പനയംചേരി നിവാസിയായ ശ്രീ. ഹരിഹര അയ്യർ അഞ്ചലിൽ ഒരു സ്കൂൾ സ്ഥാപിക്കക്കുന്നതിന് പരിശ്രമിച്ചു. 1878 ൽ കൊട്ടാരക്കരക്കാരൻ ശ്രീ. കോരുത് ഒന്നാം വാധ്യാരായി അഞ്ചൽ പുളിമൂട്ടിൽ പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചു. 1954 ൽ ഗവ. പ്രൈമറി സ്കൂൾ ഗവ. മിഡിൽ സ്കൂളായി . 1965 ൽ സ്കൂൾ ഗവ. ഹൈസ്കൂളാവുകയും അഞ്ചൽ വെസ്റ്റ് ഗവ. ഹൈസ്കൂൾ എന്ന് പേരുമാറ്റുകയും ചെയ്തു. 1989 ൽ മൂന്ന് നിലകളുള്ള രണ്ട് കെട്ടിടങ്ങൾ പണി പൂർത്തീകരിച്ച് ഹൈസ്കൂൾ വിഭാഗം മാറ്റി. എൽ.പി. വിഭാഗം പ്രത്യേകമായി പഴയ സ്ഥലത്തേയ്ക്ക് മാറ്റി. 2000 ൽ ഹയർ സെക്കൻഡറി സ്കൂൾ ആയിമാറി.