ഗാർഡൻസ് ബൈ ദ ബേ
ഗാർഡൻസ് ബൈ ദ ബേ | |
---|---|
Taman di Persisiran (Malay) 滨海湾花园 (Chinese) வளைகுடா தோட்டம் (Tamil) | |
പ്രമാണം:Gardens by the Bay logo.svg | |
തരം | Nature park |
സ്ഥാനം | Downtown Core, Kallang, Marina East, Marina South, Singapore |
Coordinates | 1°17′5″N 103°51′54″E / 1.28472°N 103.86500°E |
Area | 101 ഹെക്ടർ (250 ഏക്കർ) |
Opened | 29 ജൂൺ 2012 |
Operated by | National Parks Board |
Visitors | 50 million (as of October 2018)[1] |
Open | Daily |
Public transit access | CE1 DT16 Bayfront TE22 Gardens by the Bay (from 2021) TE22A Founders' Memorial (from 2027) |
Website | www |
മറീന റിസർവോയറിനോട് ചേർന്നുള്ള സിംഗപ്പൂരിലെ സെൻട്രൽ റീജിയനിൽ 101 ഹെക്ടർ (250 ഏക്കർ) പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഒരു പ്രകൃതി ഉദ്യാനമാണ് ഗാർഡൻസ് ബൈ ദ ബേ. മൂന്ന് ജലാശയതീര ഉദ്യാനങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പാർക്ക്: ബേ സൗത്ത് ഗാർഡൻ ( മറീന സൗത്തിൽ ), ബേ ഈസ്റ്റ് ഗാർഡൻ ( മറീന ഈസ്റ്റിൽ ), ബേ സെൻട്രൽ ഗാർഡൻ (ഡൗണ്ടൗൺ കോർ, കല്ലാംഗ് എന്നിവിടങ്ങളിൽ ) എന്നിവയാണവ. [2] ഗ്രാന്റ് അസോസിയേറ്റ്സ് രൂപകൽപ്പന ചെയ്ത 54 ഹെക്ടർ (130 ഏക്കർ) വിസ്തൃതിയുള്ള ബേ സൗത്ത് ഗാർഡനാണ് ഇവയിൽ ഏറ്റവും വലിയ ഉദ്യാനം. ഇതിന്റെ ഫ്ലവർ ഡോം ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസൊണ്ടുള്ള ഹരിതഗൃഹമാണ്. [3]
നഗരത്തിലെ പച്ചപ്പും സസ്യജാലങ്ങളും വർദ്ധിപ്പിച്ച് ജീവിതനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ "ഉദ്യാന നഗരത്തെ" ഒരു "ഉദ്യാനത്തിലെ നഗരം" ആക്കി മാറ്റാനുള്ള രാജ്യത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഭാഗമായായിരുന്നു ഗാർഡൻസ് ബൈ ബേ ആരംഭിച്ചത്. 2005 ൽ സിംഗപ്പൂരിന്റെ ദേശീയ ദിന റാലിയിൽ പ്രധാനമന്ത്രി ലീ ഹ്‌സിയൻ ലൂംഗ് ആദ്യമായി ഇത് പ്രഖ്യാപിച്ചു. സിംഗപ്പൂരിലെ പ്രധാന നഗരഭാഗം ഒരു വിനോദ കേന്ദ്രവും ദേശീയ പ്രതീകവും ആയിരിക്കാനാണ് ഗാർഡൻസ് ബൈ ബേ കൊണ്ടുദ്ദേശിച്ചത്.
സിംഗപ്പൂരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാർക്കിൽ 2014 ൽ 6.4 ദശലക്ഷം ആളുകൾ സന്ദർശിച്ചു. 2018 ൽ 50 ദശലക്ഷത്തിലധികം ആളുകൾ ഇവിടം സന്ദർശിച്ചു . [4]
ബേ സെൻട്രൽ ഗാർഡൻ
[തിരുത്തുക]ബേ സൗത്ത്, ബേ ഈസ്റ്റ് ഗാർഡൻ എന്നിവയെ ബന്ധിക്കുന്ന കണ്ണിയായി ബേ സെൻട്രൽ ഗാർഡൻ പ്രവർത്തിക്കുന്നു. 15 ഹെക്ടർ (37 ഏക്കർ) 3-കിലോമീറ്റർ (9,800 അടി) 15 ഹെക്ടർ (37 ഏക്കർ) ഭൂമിയിൽ 3-കിലോമീറ്റർ (9,800 അടി) വാട്ടർഫ്രണ്ട് പ്രൊമെനേഡുള്ളതാണ് ഈ ഉദ്യാനം. [5]
ബേ ഈസ്റ്റ് ഗാർഡൻ
[തിരുത്തുക]ഉഷ്ണമേഖലാ വനങ്ങളിലെ വലിയ ഇലകളുടെ ആകൃതിയിലുള്ള പൂന്തോട്ടങ്ങളുടെ ഒരു ശ്രേണിയായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഓരോന്നിനും അതിന്റേതായ പ്രത്യേക ലാൻഡ്സ്കേപ്പിംഗ് ഡിസൈൻ, സ്വഭാവം, തീം എന്നിവയുണ്ട്.
ബേ ഈസ്റ്റ് ഗാർഡനിൽ നിന്നും സന്ദർശകർക്ക്, സിറ്റി സ്കൈലൈനിന്റെ തടസ്സമില്ലാത്ത ദൃശ്യം നൽകുന്നു. ബേ ഈസ്റ്റ് ഗാർഡന്റെ വരാനിരിക്കുന്ന വികസനപദ്ധതികൾ ജലത്തിന്റെ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
2018 ൽ ബേ ഈസ്റ്റ് ഗാർഡനെ സ്ഥാപകരുടെ സ്മാരകത്തിനായുള്ള ഭാവി സൈറ്റായി പ്രഖ്യാപിച്ചു. [6]
ബേ സൗത്ത് ഗാർഡൻ
[തിരുത്തുക]ബേ സൗത്ത് ഗാർഡൻ 2012 ജൂൺ 29 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. [7] 54 ഹെക്ടർ (130 ഏക്കർ) ഉള്ള ഇത് മൂന്ന് പൂന്തോട്ടങ്ങളിൽ വച്ച് ഏറ്റവും വലുതാണ്. ഉഷ്ണമേഖലാ ഹോർട്ടികൾച്ചർ, ഗാർഡൻ ആർട്ടിസ്ട്രി എന്നിവ പ്രദർശിപ്പിക്കാനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ഉദ്യാനം. [8]
ഗ്രാന്റ് അസോസിയേറ്റ്‌സിന്റെ മാസ്റ്റർ പ്ലാനിന്റെ മൊത്തത്തിലുള്ള ആശയം ഒരു ഓർക്കിഡിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണ്. കാരണം ഇത് ഉഷ്ണമേഖലാ പ്രദേശങ്ങളുടെയും സിംഗപ്പൂരിന്റെയും പ്രതീകമാണ്. രാജ്യത്തിന്റെ ദേശീയ പുഷ്പമായ വണ്ട 'മിസ് ജോക്വിം' ഒരു ഓർക്കിഡാണ്.
കൺസർവേറ്ററികൾ
[തിരുത്തുക]സിംഗപ്പൂരിലെ ബേയിലെ ഗാർഡനിലെ കൺസർവേറ്ററി സമുച്ചയത്തിൽ രണ്ട് ശീതികരിച്ച കൺസർവേറ്ററികൾ ഉൾപ്പെടുന്നു - ഫ്ലവർ ഡോം, ക്ലൗഡ് ഫോറസ്റ്റ്, എന്നിങ്ങനെ അറിയപ്പെടുന്ന ഇവ മറീന റിസർവോയറിന്റെ അരികിൽ സ്ഥിതിചെയ്യുന്നു. വിൽക്കിൻസൺ ഐറും ഗ്രാന്റ് അസോസിയേറ്റ്‌സും രൂപകൽപ്പന ചെയ്ത കൺസർവേറ്ററികൾ സുസ്ഥിര കെട്ടിട സാങ്കേതിക വിദ്യകളുടെ ഊർജ്ജ-കാര്യക്ഷമമായ പ്രദർശിപ്പിക്കാനും ഗാർഡനുകളിൽ എല്ലാ കാലാവസ്ഥാ മേഖലകൾക്കും ഇടം നൽകാനും ഉദ്ദേശിച്ചുള്ളതാണ്. രണ്ടു കൺസർവേറ്ററികളും വളരെ വലുതാണ് (ഏകദേശം 1 ഹെക്ടർ (2.5 ഏക്കർ) ) ലോകത്തിലെ ഏറ്റവും വലിയ തൂണുകളില്ലാത്ത ഗ്ലാസ് ഹൗസ്സാണ് ഫ്ലവർ ഡോം. [9]
അവലംബം
[തിരുത്തുക]- ↑ "Gardens by the Bay's visitorship reaches 50 million". Singapore. Retrieved 24 November 2018.
- ↑ "Introduction".
- ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑ "Interesting Facts about Gardens by the bay that will blow your mind". 2016-05-13. Retrieved 24 November 2016.
- ↑ "Road to Founders' Memorial". www.foundersmemorial.sg.
- ↑ "Gardens by the Bay opens to the public". Channel NewsAsia. 29 June 2012. Archived from the original on 2017-08-18. Retrieved 30 June 2012.
- ↑ "Gardens by the Bay". National Parks Board. Archived from the original on 2021-03-08. Retrieved 5 November 2019.
- ↑ "Flower Dome". Gardens by the Bay. Archived from the original on 2015-11-17. Retrieved 16 October 2013.