Jump to content

ഗാർഡൻ ഓഫ് ദ ഗോഡ്സ്

Coordinates: 38°52′04″N 104°53′28″W / 38.8677690°N 104.8910877°W / 38.8677690; -104.8910877
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാർഡൻ ഓഫ് ദ ഗോഡ്സ്
ഗാർഡൻ ഓഫ് ദ ഗോഡ്സ്, Colorado Springs, Colorado
LocationColorado Springs, Colorado, U.S.
Coordinates38°52′04″N 104°53′28″W / 38.8677690°N 104.8910877°W / 38.8677690; -104.8910877
Established1909
Governing bodyColorado Springs, Colorado
WebsiteGarden of the Gods Visitor & Nature Center
Designated1971
സമതുലനാവസ്ഥയിലുള്ള പാറ ഒരു ജനപ്രിയപരമായ ഫോട്ടോയ്ക്ക് അവസരം ഒരുക്കുന്നു

അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോയിലെ കൊളറാഡോ സ്പ്രിംഗ്സിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഉദ്യാനമാണ് ഗാർഡൻ ഓഫ് ദ ഗോഡ്‌സ്. 1971-ൽ ഇതിനെ ഒരു ദേശീയ പ്രകൃതിദത്ത ലാൻഡ്മാർക്ക് ആയി അംഗീകരിച്ചിരുന്നു.[1]

ഇപ്പോൾ ഗാർഡൻ ഓഫ് ഗോഡ്‌സ് എന്നറിയപ്പെടുന്ന ഈ പ്രദേശത്തെ ആദ്യകാല യൂറോപ്യൻമാർ റെഡ് റോക്ക് കോറൽ എന്നാണ് വിളിച്ചിരുന്നത്.[2] 1859 ഓഗസ്റ്റിൽ കൊളറാഡോ പട്ടണം സ്ഥാപിക്കാൻ സഹായിച്ച രണ്ട് സർവേയർമാർ ഈ സൈറ്റിൽ സൂക്ഷ്‌മനിരീക്ഷണം നടത്തി. സർവേയർമാരിൽ ഒരാളായ എം. എസ്. ബീച്ച് ഇത് ഒരു ബിയർ ഗാർഡന്റെ ആസ്ഥാനമാക്കാമെന്ന് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ കൂട്ടാളിയും യുവാവുമായ റൂഫസ് കേബിൾ, ഇവിടെയുള്ള ആകർഷകമായ പാറക്കെട്ടുകളെ കണ്ട് വിസ്മയിക്കുകയും "ബിയർ ഗാർഡൻ! എന്തുകൊണ്ടും, ദൈവങ്ങൾക്ക് ഒത്തുചേരാനുള്ള അനുയോജ്യമായ സ്ഥലമാണിത്, ഞങ്ങൾ അതിനെ ദൈവങ്ങളുടെ പൂന്തോട്ടം എന്ന് വിളിക്കും." എന്ന് അത്യാഹ്ളാദത്തോടെ പറഞ്ഞു.[3] വലിയ മണൽക്കല്ലുകളും പാറക്കെട്ടുകളും നിറഞ്ഞ ഈ പ്രദേശം കൊളറാഡോയിലെ ഗാർഡൻ ഓഫ് ഗോഡ്‌സുമായി സാമ്യമുള്ളതിനാൽ കാലിഫോർണിയയിലെ ചാറ്റ്സ്‌വർത്തിലെ ഐവർസൺ മൂവി റാഞ്ചിലെ ഒരു വിഭാഗത്തിന് "ഗാർഡൻ ഓഫ് ഗോഡ്‌സ്" എന്ന പേര് പിന്നീട് നൽകി. ഹോളിവുഡിന്റെ ആദ്യ നാളുകളിൽ, ഒരു ചലച്ചിത്ര നിർമ്മാതാവ് ഒരു റോക്കി ചിത്രീകരണ ലൊക്കേഷൻ തേടുന്നതിനിടയിൽ ഒരു അഭിപ്രായപ്രകടനം നടത്തുകയുണ്ടായി "ആരാണ് കൊളറാഡോയിലേക്ക് പോകേണ്ടത് - ഞങ്ങൾക്ക് സ്വന്തമായി 'ഗാർഡൻ ഓഫ് ഗോഡ്‌സ്' ഉണ്ട് ഇവിടെ!" ഐവർസൺ കുടുംബം ഈ അഭിപ്രായം മനസ്സിലാക്കി, അവരുടെ സ്വന്തം പാറക്കെട്ടുകളുടെ ശേഖരത്തെ "ദൈവങ്ങളുടെ പൂന്തോട്ടം" എന്ന് വിളിക്കാൻ തുടങ്ങി. ഇന്ന് ചാറ്റ്സ്‌വർത്തിന്റെ ഗാർഡൻ ഓഫ് ഗോഡ്‌സിന്റെ പ്രധാന ഭാഗവും ഒരു ഉദ്യാനമായി സംരക്ഷിച്ചിരിക്കുന്നു.

ചരിത്രം

[തിരുത്തുക]

ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പ്രകൃതിദത്തമായ ഭ്രംശരേഖയിലെ ഭൌമശാസ്ത്രപരമായ ഒരു കോളിളക്കത്തിൽ ഭൂമിയുടെ പുറന്തോടിന്റെ മുകളിലേയ്ക്കുള്ള സ്ഥാനചലനത്തിലൂടെയാണ് ഗാർഡൻ ഓഫ് ഗോഡ്സ് റെഡ് റോക്ക് രൂപം കൊണ്ടത്. ക്രി.മു. 1330 ഓടെ ചരിത്രാതീതകാലത്തെ ആളുകൾ ഗാർഡൻ ഓഫ് ഗോഡ്‌സ് സന്ദർശിച്ചതായി പുരാവസ്തു തെളിവുകൾ വ്യക്തമാക്കുന്നു. ബിസി 250 ഓടെ, തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനത ഈ പ്രദേശത്തെ വന്യജീവികളിലേക്കും സസ്യജാലങ്ങളിലേക്കും അവർ ആകർഷിക്കപ്പെട്ടുവെന്നും ഉദ്യാനത്തിൽ തമ്പടിക്കാനായി പാറകളുടെ മുകളിൽ ഉന്തിനിൽക്കുന്ന ഭാഗം അഭയത്തിനായി ഉപയോഗിച്ചതായും വിശ്വസിക്കപ്പെടുന്നു. അപ്പാച്ചെ, ചേയെന്നെ, കോമഞ്ചെ, കിയോവ, ലക്കോട്ട, പാവനി, ഷോഷോൺ, ഉട്ടെ ജനത എന്നിവരുൾപ്പെടെ നിരവധി സ്വദേശികൾക്ക് ഗാർഡൻ ഓഫ് ഗോഡ്‌സുമായി ഒരു ബന്ധം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.[4]

നിരവധി അമേരിക്കൻ ഇന്ത്യൻ ജനതകൾ ഗാർഡൻ ഓഫ് ഗോഡ്‌സിലൂടെ സഞ്ചരിച്ചു. യുടേസ് ജനതയുടെ വാമൊഴി പാരമ്പര്യങ്ങൾ ഗാർഡൻ ഓഫ് ഗോഡ്‌സിൽ അവരുടെ സൃഷ്ടിയെക്കുറിച്ച് പറയുന്നു. ആദ്യകാല യൂട്ടീസിന് സമാനമായ ശിലാചിത്രങ്ങൾ പാർക്കിൽ കണ്ടെത്തിയിട്ടുണ്ട്. ആത്മീയമായ ബന്ധമുണ്ടെന്ന് കരുതുന്ന ചുവന്ന പാറകളെ ഉട്ടെസ് ജനത കണ്ടെത്തി മാനിറ്റൗ സ്പ്രിംഗ്സിനും റോക്ക് ലെഡ്ജ് റാഞ്ചിന് സമീപമുള്ള ക്രീക്കിനും സമീപം തമ്പടിച്ചിരുന്നു.[4] ഓൾഡ് ഉട്ടെ ട്രയൽ ഗോഡ്സ് ഗാർഡൻ കടന്ന് ഉട്ടെ പാസിലേക്ക് എത്തുകയും പിന്നീട് മാനിറ്റൗ സ്പ്രിംഗ്സിലൂടെ പര്യവേക്ഷകർ അതിലൂടെ കടക്കുകയും ചെയ്യുന്നു. പതിനാറാം നൂറ്റാണ്ട് മുതൽ സ്പാനിഷ് പര്യവേക്ഷകരും പിന്നീട് യൂറോപ്യൻ അമേരിക്കൻ പര്യവേക്ഷകരും, മൃഗനായാട്ടുകാരും, ലഫ്റ്റനന്റ് ജോൺ സി. ഫ്രെമോണ്ട്, ലഫ്റ്റനന്റ് ജോർജ്ജ് ഫ്രെഡറിക് റക്സ്റ്റൺ എന്നിവരുൾപ്പെടെ ഈ പ്രദേശത്തുകൂടി സഞ്ചരിച്ചു.[5]

1879-ൽ വില്യം ജാക്സൺ പാമറിന്റെ സുഹൃത്തായ ചാൾസ് എലിയട്ട് പെർകിൻസ് 480 ഏക്കർ സ്ഥലം വാങ്ങി. അതിൽ ഇന്നത്തെ ഗാർഡൻ ഓഫ് ദ ഗോഡ്സ്ന്റെ ഒരു ഭാഗം ഉൾപ്പെടുന്നു. പെർകിൻസിന്റെ മരണത്തെത്തുടർന്ന്, ഇത് ഒരു സൗജന്യ പൊതു ഉദ്യാനം ആയിരിക്കുമെന്ന വ്യവസ്ഥയോടെ അദ്ദേഹത്തിന്റെ കുടുംബം 1909-ൽ കൊളറാഡോ സ്പ്രിംഗ്സ് നഗരത്തിന് സ്ഥലം നൽകി. പാമർ റോക്ക് ലെഡ്ജ് റാഞ്ചിന്റെ ഉടമസ്ഥതയിലായിരുന്ന ഭാഗം അദ്ദേഹത്തിന്റെ മരണശേഷം നഗരത്തിന് സംഭാവന ചെയ്തു.[6]

ഹെലൻ ഹണ്ട് ജാക്സൺ ഉദ്യാനത്തെക്കുറിച്ച് എഴുതി. "നിങ്ങൾക്ക് സങ്കൽപ്പിക്കാവുന്നതും അചിന്തനീയവുമായ എല്ലാ ആകൃതിയിലും വലിപ്പത്തിലുമുള്ള പാറകൾ വളഞ്ഞു പുളഞ്ഞുകിടക്കുന്നു. ചില അമാനുഷിക ദുരന്തത്തിന്റെ പാരമ്യത്തിൽ തന്നെ നിർത്തി തടഞ്ഞുനിർത്തപ്പെട്ട വിചിത്രമായ ദൃശ്യം, എല്ലാം തിളക്കമുള്ള ചുവപ്പ് പാറകൾ, ചലനരഹിതവും നിശ്ശബ്ദവുമാണ്.[7] 1995-ൽ ഗാർഡൻ ഓഫ് ഗോഡ്‌സ് വിസിറ്റർ ആൻഡ് നേച്ചർ സെന്റർ പാർക്കിന് തൊട്ടുപുറത്ത് ആരംഭിച്ചു.[6]

ഭൂമിശാസ്ത്ര രൂപങ്ങൾ

[തിരുത്തുക]

ആഴത്തിലുള്ള-ചുവപ്പ്, പിങ്ക്, വെള്ള മണൽ കല്ലുകൾ, കോം‌പ്ലോമറേറ്റുകൾ, ചുണ്ണാമ്പു കല്ലുകൾ എന്നിവയുടെ തിരശ്ചീനമായി നിക്ഷേപിക്കപ്പെട്ട പുരാതന അവശിഷ്ട കിടക്കകളാണ് പാർക്കിന്റെ ശ്രദ്ധേയമായ ഭൗമശാസ്ത്ര സവിശേഷതകൾ. എന്നാൽ ഇപ്പോൾ റോക്കി പർവതനിരകളുടെയും പൈക്ക്സ് പീക്ക് മാസിഫിന്റെയും ഉയർച്ച മൂലമുണ്ടായ പർവത നിർമ്മാണ സമ്മർദ്ദങ്ങളുടെ ഫലമായി ലംബമായി ചരിഞ്ഞ് ഭൗമശാസ്ത്ര രൂപവത്കരണമായ ഫിൻ ആയി മാറിയിരിക്കുന്നു. തുടർന്നുള്ള പ്ലീസ്റ്റോസീൻ ഹിമയുഗം മണ്ണൊലിപ്പിനും ഹിമാനിക്കും കാരണമാകുകയും ഇന്നത്തെ ശിലാരൂപങ്ങൾ ഉടലെടുക്കുകയും ചെയ്തു. പുരാതന സമുദ്രങ്ങൾ, പൂർവ്വിക പർവതനിരകളുടെ അവശിഷ്ടങ്ങൾ, അല്ലൂവിയൽ ഫിൻ, മണൽ ബീച്ചുകൾ, മികച്ച മണൽത്തീരങ്ങൾ തുടങ്ങിയ പഴയ കാലത്തിന്റെ തെളിവുകൾ ഈ പാറകളിൽ കാണാവുന്നതാണ്. [8]

ഉന്തിയതും, കീഴ്‌മേലായിട്ടുള്ളതും, മുകളിലേയ്ക്ക് എഴുന്നു നിൽക്കുന്നതും, വശങ്ങൾ തള്ളി ചരിഞ്ഞു നിൽക്കുന്നതുമായി വ്യത്യസ്ത ആകൃതികളുള്ള പാറകൾ തത്ഫലമായുണ്ടായി. പൊടി മണൽ, ചരൽ, സിലിക്ക, ഹെമറ്റൈറ്റ് എന്നിവയുടെ സംയോജനമാണ് ബാലൻസ്ഡ് റോക്ക്.വലിയ ബാലൻസ്ഡ് റോക്കിന് ചുവന്ന നിറം നൽകുന്നത് ഹെമറ്റൈറ്റ് ആണ്. മണ്ണൊലിപ്പ് പ്രക്രിയകൾ അതിന്റെ അടിത്തട്ടിൽ മൃദുവായ പാളികൾ നീക്കംചെയ്തതിനാൽ ക്രമേണ സമതുലിതമായ പാറ രൂപപ്പെട്ടു. ഗേറ്റ്‌വേ റോക്കുകൾ‌, ത്രീ ഗ്രേസസ്, മറ്റ് തള്ളലുകൾ‌ എന്നിവ ലംബമായി മുകളിലേക്ക്‌ നീക്കിയ അവശിഷ്ട പാളികളാണ്. ഉദ്യാനത്തിലെ ഏറ്റവും കൂടുതൽ ഉന്തിനില്ക്കുന്ന "നോർത്ത് ഗേറ്റ്‌വേ", "സൗത്ത് ഗേറ്റ്‌വേ", "ഗ്രേ റോക്ക്", "സ്ലീപ്പിംഗ് ജയന്റ്" എന്നിവ പ്രധാനമായും ലിയോൺസ് രൂപവത്കരണമാണ്.

this was shot in colorado
ഗാർഡൻ ഓഫ് ദ ഗോഡ്സ് പുലർകാലത്ത്.
ഈ രൂപീകരണം "ത്രീ ഗ്രേസസ്" എന്നറിയപ്പെടുന്നു.
Sentinel Spires, a common tourist attraction in Garden of the Gods
ഗാർഡൻ ഗോഡ്സിലം സൗത്ത് ഗേറ്റ്‌വേ റോക്കിന്റെ ഒരു വീക്ഷണം.

ഇക്കോളജി

[തിരുത്തുക]

സമ്പന്നമായ പാരിസ്ഥിതിക വിഭവങ്ങളുടെ കലവറയായ ഗാർഡൻ ഓഫ് ദ ഗോഡ്സ് പാർക്ക് ബയോളജി, ജിയോളജി, കാലാവസ്ഥ, പ്രകൃതിദൃശ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വടക്കേ അമേരിക്കയിലെ സമതലങ്ങളും പർവതങ്ങളും തമ്മിലുള്ള ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം നിറഞ്ഞ ഉദ്യാനം ആണെന്ന് റിട്ടയേർഡ് ബയോളജി പ്രൊഫസർ റിച്ചാർഡ് ബീഡിൽമാൻ അഭിപ്രായപ്പെടുന്നു. 1878-ൽ ഒരു ദിനോസറിന്റെ തലയോട്ടി പാർക്കിൽ നിന്ന് കണ്ടെത്തി. 2006-ൽ തിയോഫൈറ്റാലിയ കെറി എന്ന സവിശേഷ ഇനമായി ഇതിനെ തിരിച്ചറിഞ്ഞു. മുമ്പ് രേഖപ്പെടുത്തിയിട്ടില്ലാത്ത തേൻ ഉറുമ്പിന്റെ ഒരു ഉപജാതിയും 1879-ൽ കണ്ടെത്തുകയും പാർക്കിന്റെ പേരിൽ അതിനെ നാമകരണം ചെയ്യുകയും ചെയ്തു. മ്യൂൾ ഡീയർ, ബിഗ് ഹോൺ ഷീപ്പ്, കുറുക്കൻ എന്നിവ ഇവിടെ സാധാരണമായി കാണപ്പെടുന്നു. വൈറ്റ്- ത്രോട്ടെഡ് സ്വിഫ്റ്റ്, മീവൽപ്പക്ഷി, ക്യാനിയൻ വ്രെൺ എന്നിവ ഉൾപ്പെടെ 130 ലധികം ഇനം പക്ഷികളും ഇവിടെ കാണപ്പെടുന്നു.[9]

വിനോദം

[തിരുത്തുക]

ഹൈക്കിംഗ്, ടെക്നിക്കൽ റോക്ക് ക്ലൈംബിംഗ്, റോഡ്, മൗണ്ടൻ ബൈക്കിംഗ്, കുതിരസവാരി എന്നിവയുടെ പേരിൽ ഗാർഡൻ ഓഫ് ഗോഡ്‌സ് പാർക്ക് ജനപ്രിയമാണ്. പ്രതിവർഷം ഏകദേശം രണ്ട് ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുന്ന ഈ ഉദ്യാനം നഗരത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന പാർക്കായി മാറിയിട്ടുണ്ട്. ഇവിടെ 21 മൈൽ നീളത്തിലുള്ള നടപ്പാതകളുണ്ട്.[10] സമ്മർ റണ്ണിംഗ് റേസുകൾ, വിനോദ ബൈക്ക് റൈഡുകൾ, പ്രോ സൈക്ലിംഗ് ചലഞ്ച് എന്നിവയുൾപ്പെടെയുള്ള പല വാർഷിക പരിപാടികളും ഈ ഉദ്യാനത്തിൽ നടക്കുന്നു.[11]

1.5 മൈൽ നീളമുള്ള പെർകിൻസ് സെൻട്രൽ ഗാർഡൻ ട്രയൽ [10] ഓടു പാകിയതും വീൽചെയറിൽ പ്രവേശിക്കാവുന്നതും പാർക്കിലെ ഏറ്റവും വലുതും അത്യധികം മനോഹരവുമായ ചുവന്ന പാറകൾ സ്ഥിതിചെയ്യുന്ന ഉദ്യാനത്തിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്നതുമാണ്. ജുനൈപ്പർ വേ ലൂപ്പിന്റെ പ്രധാന പാർക്കിംഗ് സ്ഥലമായ നോർത്ത് പാർക്കിംഗ് സ്ഥലത്താണ് നടപ്പാത ആരംഭിക്കുന്നത്.[12]

ഉദ്യാനത്തിലെ അസാധാരണവും കുത്തനെയുള്ളതുമായ പാറക്കെട്ടുകൾ കാരണം, പാറകയറ്റക്കാർക്ക് ഇത് ആകർഷകമായ സ്ഥലമാണ്. സിറ്റി ഓഫ് കൊളറാഡോ സ്പ്രിംഗ്സിന്റെ വെബ്‌സൈറ്റിൽ നിന്ന് വാർഷിക പെർമിറ്റുകൾ ഉപയോഗിച്ച് റോക്ക് ക്ലൈംബിംഗ് അനുവദനീയമാണ്. ശരിയായ ഉപകരണങ്ങൾ ഉപയോഗിക്കുന്നത്, രണ്ടോ അതിലധികമോ പാർട്ടികളിൽ കയറുക, ചോക്കുകൾ കറക്കുന്നത് നിരോധിക്കൽ എന്നിവ ഉൾപ്പെടുന്ന "സാങ്കേതിക ക്ലൈംബിംഗ് നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും" പാലിക്കാൻ മലകയറ്റം ആവശ്യമാണ്. മഴയത്ത് പാറകളിൽ തെന്നാൻ സാദ്ധ്യതയുള്ളതിനാൽ പാറകൾ നനഞ്ഞതോ മഞ്ഞുമൂടിയതോ ആയിരിക്കുമ്പോൾ കയറ്റം അനുവദനീയമല്ല.[13]രജിസ്റ്റർ ചെയ്യാത്ത മലകയറ്റക്കാർക്ക് പിഴയും രക്ഷാപ്രവർത്തനച്ചെലവും ഈടാക്കുന്നു. നിയമവിരുദ്ധമായ മലകയറ്റക്കാർ ശരിയായ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ പരാജയപ്പെടുമ്പോൾ, അല്ലെങ്കിൽ, വളരെ അപൂർവമായി, ഉപകരണങ്ങളുടെ പരാജയം അല്ലെങ്കിൽ ഉപയോക്തൃ പിശക് കാരണം നിയമപരമായ ഒരു മലകയറ്റം വഴി വീഴുമ്പോൾ നിരവധി അപകടങ്ങൾ വർഷങ്ങളായി സംഭവിച്ചിട്ടുണ്ട്.[14]

സന്ദർശകനും പ്രകൃതി കേന്ദ്രവും

[തിരുത്തുക]

1805 N. 30 സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന ഗാർഡൻ ഓഫ് ഗോഡ്‌സ് വിസിറ്റർ ആന്റ് നേച്ചർ സെന്റർ പാർക്കിന്റെ ഒരു ഹൃദ്യമായ കാഴ്ച പ്രദാനം ചെയ്യുന്നു. കൊളറാഡോ സ്പ്രിംഗ്സ് നഗരത്തിലെ ഉദ്യാനങ്ങൾ, റിക്രിയേഷൻ, കൾച്ചർ ജീവനക്കാർ എന്നിവരാണ് കേന്ദ്രത്തിന്റെ വിവര കേന്ദ്രവും 30 വിദ്യാഭ്യാസ പ്രദർശനങ്ങളും നടത്തുന്നത്. ഓരോ 20 മിനിറ്റിലും ആ റെഡ് റോക്കുകൾ എങ്ങനെ എത്തി? എന്ന ഒരു ഹ്രസ്വ സിനിമ ഇവിടെ കാണിക്കുന്നു. കേന്ദ്രത്തിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റോറിൽ നിന്നും കഫേയിൽ നിന്നുമുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലാഭേച്ഛയില്ലാത്ത ഗാർഡൻ ഓഫ് ഗോഡ്സ് ഫൗണ്ടേഷനെ പിന്തുണയ്ക്കുന്നു. പാർക്കിന്റെ അറ്റകുറ്റപ്പണികൾക്കും മെച്ചപ്പെടുത്തലുകൾക്കുമായി ഈ പണം ഉപയോഗിക്കുന്നു.[15] പ്രകൃതി ചരിത്ര പ്രദർശനങ്ങളിൽ ധാതുക്കൾ, ജിയോളജി, സസ്യങ്ങൾ, പ്രാദേശിക വന്യജീവികൾ, ഉദ്യാനം സന്ദർശിച്ച തദ്ദേശവാസികൾ എന്നിവ ഉൾപ്പെടുന്നു.[16] സ്വാഭാവികമായി കാൽനടയായുള്ള ദീർഘ വിനോദസഞ്ചാരം, പ്രഭാഷണം, ഒരു ജൂനിയർ റേഞ്ചർ പ്രോഗ്രാം, ബസ് ടൂർ വിവരണങ്ങൾ, സിനിമകൾ, വിദ്യാഭ്യാസ പരിപാടികൾ, പ്രത്യേക പ്രോഗ്രാമുകൾ എന്നിവയും പ്രോഗ്രാമുകളിൽ ഉൾപ്പെടുന്നു.[17]

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Garden of the Gods". National Natural Landmarks. U.S. National Park Service. Retrieved 2019-07-14.
  2. Hamill, Toni. (2012). Garden of the Gods. Manitou Springs Heritage Center. Charleston, S.C.: Arcadia Pub. ISBN 9780738588926. OCLC 759916735.
  3. "Colorado National Parks List | National Parks In Colorado" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2016-09-14.
  4. 4.0 4.1 Toni Hamill; The Manitou Springs Heritage Center (March 2012). Garden of the Gods. Arcadia Publishing. p. 7. ISBN 978-0-7385-8892-6. Retrieved 3 July 2013.
  5. Toni Hamill; The Manitou Springs Heritage Center (March 2012). Garden of the Gods. Arcadia Publishing. pp. 7–8. ISBN 978-0-7385-8892-6. Retrieved 3 July 2013.
  6. 6.0 6.1 Toni Hamill; The Manitou Springs Heritage Center (March 2012). Garden of the Gods. Arcadia Publishing. p. 9. ISBN 978-0-7385-8892-6. Retrieved 3 July 2013.
  7. Stewart M. Green (June 1, 2008). Scenic Driving Colorado. Globe Pequot Press. p. 106. ISBN 978-0-7627-4791-7. Retrieved July 4, 2013.[പ്രവർത്തിക്കാത്ത കണ്ണി]
  8. Toni Hamill; The Manitou Springs Heritage Center (March 2012). Garden of the Gods. Arcadia Publishing. pp. 11–13. ISBN 978-0-7385-8892-6. Retrieved 3 July 2013.
  9. "Garden Of The Gods Park | Ecological and cultural history". Archived from the original on 2011-10-06. Retrieved 2019-08-29.
  10. 10.0 10.1 "Trails and Hiking". Garden of the Gods Visitor Center. Retrieved 2019-07-14.
  11. "Garden Of The Gods Park | Recreational Hotspot". Archived from the original on 2011-10-06. Retrieved 2019-08-29.
  12. "Garden of the Gods Perkins Central Garden Trail interpretive guide". Mark Cubb. Archived from the original on October 14, 2013. Retrieved July 4, 2013.
  13. "Technical Climbing Regulations and Guidelines" (PDF). Garden of the Gods. Archived (PDF) from the original on March 9, 2013. Retrieved July 4, 2013.
  14. Bobbi Sankey (March 4, 2006). "Garden of Gods climber falls to his death". The Gazette. Colorado Springs, Colorado. Colorado Springs Gazette. Archived from the original on 2018-06-24. Retrieved July 4, 2013.
  15. "Garden of the Gods Visitor and Nature Center". City of Colorado Springs. Archived from the original on 2020-05-13. Retrieved July 4, 2013.
  16. "Exhibits". Garden of the Gods. Archived from the original on 2015-06-26. Retrieved July 4, 2013.
  17. "Activities". Garden of the Gods. Archived from the original on July 3, 2013. Retrieved July 4, 2013.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗാർഡൻ_ഓഫ്_ദ_ഗോഡ്സ്&oldid=3839288" എന്ന താളിൽനിന്ന് ശേഖരിച്ചത്