ഗാൽവനീകരണം
ദൃശ്യരൂപം

സ്റ്റീൽ, ഇരുമ്പ് എന്നിവ തുരുമ്പിക്കുന്നതിൽ നിന്നും സംരക്ഷണം നല്കുന്നതിനായി അവയ്ക്കു മുകളിൽ സിങ്ക് ലേപനം ചെയ്യുന്ന പ്രക്രിയയാണ‌് ഗാൽവനീകരണം (ഇംഗ്ലീഷിൽ Galvanization അഥവാ Galvanisation).[1] ഇതിന് സാധാരണയായി അവലംബിക്കുന്ന രീതിയാണ് താപനിമഞ്ജന ഗാൽവനീകരണം (hot-dip galvanising). ഉരുകിയ സിങ്കിൽ വസ്തുക്കൾ മുക്കിയെടുക്കുന്ന രീതിയാണിത്.
സംരക്ഷണ പ്രവർത്തനം
[തിരുത്തുക]
സ്റ്റീലിനെയും ഇരുമ്പിനെയും ഗാൽവനീകരണം മുഖേനെ സംരക്ഷിക്കുന്നത് പ്രധാനമായും താഴെപ്പറയും വിധങ്ങളിലാണ്:
- സിങ്ക് ലേപം, ഇരുമ്പിലോ സ്റ്റീലിലോ ലോഹനാശകവസ്തുക്കൾ എത്തപ്പെടാതെ പുറമേ തടയുന്നു.
- സിങ്ക് സ്വയം ലോഹനാശനത്തിന് വിധേയമായിക്കൊണ്ട് ഇരുമ്പിനെ സംരക്ഷിക്കുന്നു. കൂടുതൽ ഫലത്തിന് വ്യാവസായിക ആവശ്യങ്ങൾക്ക് സിങ്കിനു പുറത്ത് ക്രോമേറ്റുകൾ കൂടി പൂശുന്നു.
- കാലക്രമേണ ഉള്ളിലുളള ലോഹം പുറമേ കാണപ്പെട്ടുതുടങ്ങിയാലും വിദ്യത് യോജനത്തിനാവശ്യമായ സിങ്ക് അതിലുള്ളടത്തോളം സമയം സംരക്ഷണം തുടരും. മുഴുവൻ സിങ്കും നശിച്ചശേഷം മാത്രമേ പ്രധാന ലോഹം നശിച്ചു തുടങ്ങുകയുളളു
ചരിത്രവും പദോൽപ്പത്തിയും
[തിരുത്തുക]17 ആം നൂറ്റാണ്ടിൽ റോയൽ ആർമറീസ് പ്രദർശനാലയ ശേഖരത്തിൽ നിന്നും (Royal Armouries Museum collection) യൂറോപ്യൻമാരാണ് ഗാൽവനീകൃത ഇരുമ്പിന്റെ ആദ്യകാല മാതൃക കണ്ടെത്തിയത്.
ഇറ്റാലിയൻ ശാസ്ത്രജ്ഞനായ Luigi Galvani യുടെ പേരിൽനിന്നാണ് Galvanisation എന്ന പദത്തിന്റെ ഉൽഭവം.
അവലംബം
[തിരുത്തുക]- ↑ "Galvanize". Cambridge English Dictionary. Retrieved 10 November 2019.