ഗിരിപൈ നെലകൊന്ന
ദൃശ്യരൂപം
ത്യാഗരാജസ്വാമികളുടെ അവസാനകൃതികളിലൊന്നാണ് സഹാന രാഗത്തിൽ രചിച്ച പ്രസിദ്ധമായ ഗിരിപൈ നെലകൊന്ന.
വരികളും അർത്ഥവും
[തിരുത്തുക]വരികൾ | അർത്ഥം | |
---|---|---|
പല്ലവി | ഗിരിപൈ നെലകൊന്ന രാമുനി ഗുരി തപ്പക കണ്ടി |
യാതൊരു സംശയത്തിനും ഇടയില്ലാത്തവിധം മലമുകളിൽ പ്രതിഷ്ഠിതനായിരിക്കുന്ന ഭഗവാൻ ശ്രീരാമനെ ഞാൻ കണ്ടു |
അനുപല്ലവി | പരിവാരുലു വിരി സുരടുലചേ നിലബഡി വിസരുചു കൊസരുചു സേവിമ്പഗ |
പുഷ്പാലംകൃതമായ വിശറികൾ വീശിക്കൊണ്ട് നിരന്തരമായി പ്രാർത്ഥിച്ച് ആവശ്യങ്ങൾ ഉന്നയിക്കുന്ന പരിവാരങ്ങളുടെ മധ്യേനിൽക്കുന്ന ഭഗവാനെ ഞാൻ കണ്ടു |
ചരണം | പുലകാങ്കിതുഡൈ ആനന്ദാശ്രുവുല നിമ്പുചു മാടലാഡ വലെനനി കലുവരിഞ്ച കനി പദി പൂടലപൈ കാചെദനനു ത്യാഗരാജ വിനുതുനി. |
അമ്പരന്ന് രോമാഞ്ചമണിഞ്ഞ് ആനന്ദത്താൽ നിറകണ്ണുകളോടെ എന്തൊക്കെയോ പറയാനുണ്ടെന്ന മട്ടിൽ നിൽക്കുന്ന എന്നോട്, ത്യാഗരാജനാൽ ആരാധിക്കപ്പെടുന്ന അദ്ദേഹം, പത്തുദിവസത്തിനുള്ളിൽ നിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം എന്നുപറഞ്ഞു. |