ഗിരീഷ് പി.സി. പാലം
ഗിരീഷ് പി.സി. പാലം | |
---|---|
ജനനം | ചേളന്നൂർ പി സി, കോഴിക്കോട്, കേരളം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നാടകകൃത്തും ചലച്ചിത്ര സംവിധായകനും |
അറിയപ്പെടുന്നത് | കേരള സാഹിത്യ അക്കാദമിയുടെ 2023 ലെ പുരസ്കാരം |
ജീവിതപങ്കാളി(കൾ) | ജെയ്‌ന |
കുട്ടികൾ | സൂര്യദയ, ധര |
നാടകകൃത്തും ചലച്ചിത്ര സംവിധായകനുമാണ് ഗിരീഷ് പി.സി. പാലം. നാടകരചനയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ നാടകത്തിനുള്ള 2023 ലെ പുരസ്കാരം ഇ ഫോർ ഈഡിപ്പസ് എന്ന കൃതിക്ക് ലഭിച്ചു. നാടകം, സീരിയൽ, സിനിമ എന്നീ മേഖലകളിലെല്ലാം ഗിരീഷ് സജീവമാണ്. നിരവധി സീരിയലുകൾക്കും ഗിരീഷ് തിരക്കഥ എഴുതിയിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]കോഴിക്കോട് ജില്ലയിൽ പി.സി. പാലത്ത് ജനനം. അച്ഛൻ മാധവൻ നായർ, അമ്മ സൗമിനി, പി സി പാലം എയുപി സ്‌കൂളിൽ പത്താംവയസ്സിൽ ‘വൃകാസുരവധം’ നാടകത്തിലാണ് ആദ്യ നാടകാഭിനയം. ജ്യേഷ്‌ഠന്മാരായ ബിനുകുമാറും (രചന) മുരുഗേഷ് കാക്കൂരും (അഭിനയം) നാടകക്കാരായിരുന്നു. ‘കോഴി’യാണ് ആദ്യം എഴുതിയ നാടകം. അനിൽ പി സി പാലവുമായി ചേർന്ന് സംയുക്തസംരംഭമായിരുന്നു അത്. കോഴിക്ക് കേരളോത്സവത്തിൽ സമ്മാനംകിട്ടി. [1][2]
പതിനാറ് വർഷത്തോളമായി നാടകരംഗത്ത് സജീവമാണ്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് സമാന്തര കോളേജ് അധ്യാപകൻ, വ്യവഹാരം, യുഗപർവ്വം, മാസികകളുടെ സബ്എഡിറ്റർ, അക്ഷരം ഓൺലൈൻ മാഗസിനിൽ ചീഫ് എഡിറ്റർ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . ആദ്യ ചലച്ചിത്ര സംവിധാനം 'പള്ളിക്കൂടം'. തിരുവനന്തപുരം കലാനിലയത്തിന്റെ ആദ്യ ഡിജിറ്റൽ ഡ്രാമ ഹിഡുംബി എഴുതിയത് ഗിരീഷാണ്. [3]
കൃതികൾ
[തിരുത്തുക]- ‘സൗമിനി’ (കവിത സമാഹാരം)
- ഇ ഫോർ ഈഡിപ്പസ് (നാടകങ്ങൾ)
നാടകങ്ങൾ
[തിരുത്തുക]- ഇ ഫോർ ഈഡിപ്പസ്
- മുഖം
- മുടി
- ‘അനാമികളുടെ വിലാപം’
പുരസ്കാരങ്ങൾ
[തിരുത്തുക]- നാടകരചനയ്‌ക്കുള്ള കേരള സാഹിത്യ നാടക അക്കാദമിയുടെ 2023 ലെ പുരസ്കാരം
- 2017 ലെ ഡോ.വയലാ സാകേതം അവാർഡ്
- 2012 ൽ കേരള സംഗീത നാടക അക്കാദമി അവാർഡ്
- 2015 ൽ കേരള സംഗീത നാടക അക്കാദമി അവാർഡ്
- കെപിഎസി തോപ്പിൽഭാസി പുരസ്‌കാരം
- അറ്റ്‌ലസ് കൈരളി പുരസ്കാരം