Jump to content

ഗീലാൻ സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
University of Guilan
دانشگاه گيلان
ലത്തീൻ പേര്GU
ആദർശസൂക്തം"Stay Scientific, Stay Green"
തരംPublic
സ്ഥാപിതം1974
ബന്ധപ്പെടൽMinistry of Science, Research and Technology (Iran)
ചാൻസലർProf. Ahmad Razi[1]
Vice Chancellor for Academic AffairsProf. Farhad Shirini[2]
അദ്ധ്യാപകർ
Over 650
വിദ്യാർത്ഥികൾ18000
സ്ഥലംRasht, Guilan, Iran
ക്യാമ്പസ്Multiple sites
ഭാഷPersian, English
വെബ്‌സൈറ്റ്www.guilan.ac.ir

ഇറാനിലെ ഒരു ഉന്നത വിദ്യാഭ്യാസ, ബിരുദ പഠന സ്ഥാപനമാണ് ഗീലാൻ സർവ്വകലാശാല - University of Guilan (Persian: دانشگاه گیلان)

കാസ്പിയൻ കടലിനോട് ചേർന്നുള്ള വടക്കൻ ഇറാനിലെ ഗീലാൻ പ്രവിശ്യയിലെ റാഷ്റ്റ് നഗരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 18,000ത്തോളം വിദ്യാർത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. പ്രവിശ്യയിലെ ഏറ്റവും വലിയ സർവകലാശാലയാണിത്.

ചരിത്രം

[തിരുത്തുക]

ഇറാനും പശ്ചിമ ജർമ്മനിയും തമ്മിലുള്ള സഹകരണത്തോടെ് 1974ലാണ് സർവകലാശാല ആരംഭിച്ചത്. 170 വിദ്യാർത്ഥികളും എഞ്ചിനിയറിങ് ഫാക്കൽറ്റിയിലേയും സാഹിത്യ ഫാക്കൽറ്റിയിലേയും 10 അംഗങ്ങളുമായാണ് സ്ഥാപനം ആരംഭിച്ചത്. സിവിൽ എഞ്ചിനിയറിങ്, ജർമ്മൻ സാഹിത്യം എന്നീ കോഴ്‌സുകൾ സർവ്വകലാശാല വാഗ്ദാനം ചെയ്തിരുന്നു. ഭൗതികശാസ്ത്രം, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബയോളജി, അഗ്രോണമി, അനിമൽ ഹസ്ബൻഡറി, ജർമ്മൻ ലിറ്ററേച്ചർ എന്നീ വകുപ്പുകളിലെ 120 വിദ്യാർത്ഥികളുമായി സർവകലാശാല അക്കാദമിക് പ്രവർത്തനങ്ങൾ ആരംഭിച്ചു.

അക്കാദമിക്സ്

[തിരുത്തുക]

55 മേഖലകളിൽ ബിരുദവും 35 മേഖലകളിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡി പഠനത്തിനായി ഏഴ് മേഖലകളിലും സർവ്വകലാശാല ബിരുദം നൽകുന്നുണ്ട്. കാസ്പിയൻ കടൽ പഠനത്തിനായി ഇവിടെ ഒരു പഠന വകുപ്പുണ്ട്. സയൻസ്, മാത്തമാറ്റിക്‌സ്, എഞ്ചിനീയറിംഗ്, അഗ്രികൾച്ചർ, ഹ്യുമാനിറ്റീസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, നാച്ചുറൽ റിസോഴ്‌സസ്, കോളേജ് ഓഫ് ആർട്ട് ആൻഡ് ആർക്കിടെക്ചർ എന്നീ മേഖലകളിലായി വിവിധ കോഴ്‌സുകൾ സർവ്വകലാശാല നൽകുന്നുണ്ട്. 35 വകുപ്പുകളിലായി 112 ൽ അധികം കോഴ്‌സുകളാണ് ഗീലാൻ സർവ്വകലാശാലയിലുള്ളത്. 650 ഓളം ഫാക്കൽറ്റി അംഗങ്ങൾ, ഒൻപത് ഫാക്കൽറ്റികൾ, മൂന്ന് ഗവേഷണ കേന്ദ്രങ്ങൾ, എല്ലാം വളരെ വലിയ കാമ്പസിലും ഗിലാൻ പ്രവിശ്യയിലെ മറ്റ് ചില സ്ഥലങ്ങളിലും ഉള്ളതിനാൽ,സർവകലാശാല വടക്കൻ ഇറാനിലെ ഏറ്റവും വലിയതും ഏറ്റവും പ്രധാനപ്പെട്ടതുമായ അക്കാദമിക് സ്ഥാപനങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടു. [3]ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെ 112 പഠന മേഖലകളിലായി 18,000 ത്തോളം വിദ്യാർത്ഥികളുണ്ട്.

കാംപസ്

[തിരുത്തുക]

മൊത്തം മൂന്ന് ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയിലായി നാലു കാമ്പസുകളിലായി വ്യാപിച്ചു കിടക്കുകയാണ് ഗീലാൻ സർവ്വകലാശാല

അദ്ധ്യയനവിഭാഗം

[തിരുത്തുക]
  • ആർക്കിടെക്ചർ, ആർട്സ് ഫാക്കൽറ്റി
  • അഗ്രികൾച്ചറൽ സയൻസസ് ഫാക്കൽറ്റി
  • എഞ്ചിനീയറിംഗ് ഫാക്കൽറ്റി
  • ഹ്യൂമാനിറ്റീസ് ഫാക്കൽറ്റി
  • മാത്തമാറ്റിക്കൽ സയൻസസ് ഫാക്കൽറ്റി
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഫാക്കൽറ്റി
  • പ്രകൃതിവിഭവ ഫാക്കൽറ്റി
  • ശാരീരിക വിദ്യാഭ്യാസ വിഭാഗം
  • ഫാക്കൽറ്റി ഓഫ് സയൻസസ്
  • എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഫാക്കൽറ്റി

പുറം കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. fa:دانشگاه گیلان
  2. fa:دانشگاه گیلان
  3. "Website of the University of Guilan". Archived from the original on 2019-07-12. Retrieved 2019-11-15.
"https://ml.wikipedia.org/w/index.php?title=ഗീലാൻ_സർവ്വകലാശാല&oldid=4089413" എന്ന താളിൽനിന്ന് ശേഖരിച്ചത്