Jump to content

ഗുഡ് ഫെല്ലാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Goodfellas
പ്രമാണം:Goodfellas.jpg
Theatrical release poster
സംവിധാനംMartin Scorsese
നിർമ്മാണംIrwin Winkler
തിരക്കഥ
ആസ്പദമാക്കിയത്Wiseguy
by Nicholas Pileggi
അഭിനേതാക്കൾ
ഛായാഗ്രഹണംMichael Ballhaus
ചിത്രസംയോജനംThelma Schoonmaker
വിതരണംWarner Bros. Pictures
റിലീസിങ് തീയതി
  • സെപ്റ്റംബർ 19, 1990 (1990-09-19)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$25 million[1]
സമയദൈർഘ്യം145 minutes [2]
ആകെ$46.8 million[3]

Imdb movie ലിസ്റ്റിൽ 17-ആം സ്ഥാനം പിടിച്ച ചിത്രമാണ് GOODFELLAS. Wiseguy എന്ന പേരിൽ Nicholas Pileggi എഴുതിയ നോവലിനെ ആധാരമാക്കി Nicholas Pileggiയും Martin Scorsese യും ചേർന്ന് തിരക്കഥ എഴുതി Martin Scorsese സംവിധാനം ചെയ്തു 1990ൽ പുറത്തിറങ്ങിയ English ചിത്രമാണിത്. ചെറുപ്പം തൊട്ടേ അധോലക നായകൻ ആവണം എന്നായിരുന്നു ഹെന്റിയുടെ (Ray Liotta) ആഗ്രഹം. അതിനായി ഹെന്റി ചെറുപ്പത്തിൽ തന്നെ പഠനം ഉപേക്ഷിച്ചു. അവിടുത്തെ ഒരു പ്രാദേശിക നേതാവായ പോളി എന്ന ഒരാൾക്കുവേണ്ടി ജോലികൾ ചെയ്യുന്നു . അവിടെവെച്ച് അയാൾ ജിമ്മി (Robert De neiro) ടോമി (Jo Pesci) എന്നിവരുമായിചേർന്ന് ജോലികൾ ചെയ്യുന്നു. തൊട്ടടുത്ത വിമാനത്താവളത്തിൽ നിന്ന്പുറത്തുവരുന്ന ചരക്കു വാഹനങ്ങൾ കൊള്ളയടിച്ചു അവർ ധാരാളം പണംസമ്പാദിക്കുന്നു. ഇതിടയിൽ ഒരു പാർടിയിൽ വച്ച് ഹെന്റി കേരൻ -ഉമായി പരിചയപ്പെടുന്നു. ഈ ബന്ധം വിവാഹത്തിൽ കലാശിക്കുന്നു . തുടക്കത്തിൽ ഹെൻറി യുടെജീവിതരീതികളുമായി കേരന് പോരുതപ്പെടാനായില്ലെങ്കിലും മെല്ലെ മെല്ലെ അവള് ആ ജീവിത രീതികളുമായി പൊരുത്തപ്പെടുന്നു. ഇതിനിടയിൽ ഹെന്റി മറ്റൊരു യുവതിയുമായി വിവാഹേതരബന്ധം പുലര്തുന്നു. ഇത് കേരൻ അറിയാനിടയാവുകയും അവരുടെ ദാമ്പത്യബന്ധം തകർച്ചയുടെ വക്കോളമെത്തുന്നു. തുടർന്ന് പോളിയുടെയും ജിമ്മിയുടെയും ഇടപെടൽ മൂലം കുറെയൊക്കെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു ഇതിനിടയിൽ ഒരു കൊലപാതക കേസിൽപ്പെട്ട് ഹെന്റി ജയിലിലാവുന്നു ജയിലിൽ വച്ച് അയാൾ മയക്കുമരുന്ന് കച്ചവടം ആരംഭിക്കുന്നു ജയിലിൽനിന്ന് പുറത്തിറങ്ങിയ അയാൾ ടോമിയേയും ജിമ്മിയേയും കൂട്ടുപിടിച്ചു വൻ തോതിൽ മയക്കുമരുന്ന് കച്ചവടത്തിൽഏർപ്പെടുന്നു. തുടർന്ന് അവർ ജിമ്മിയുടെ നേതൃത്വത്തിൽ ഒരു വൻ കൊള്ള നടത്തുന്നു. പോലീസിനു സംശയം തോന്നാതിരിക്കാൻ അല്പ്പകാലതെക്ക് കൊള്ളമുതൽ ചെലവാക്കുന്നതിൽ നിന്ന് ജിമ്മി കൂട്ടാളികളെ വിലക്കുന്നുണ്ട്. ഇത് അനുസ്സരിക്കാത്തവർ ഓരോരുത്തരായി കൊല്ലപ്പെടുന്നു ഇതിനിടയിൽ ഹെന്റി മയക്കുമരുന്ന് കൈവശം വച്ചതിനു പിടിയലാവുന്നു .തന്റെവാക്ക്കേൾക്കാതെ മയക്കുമരുന്ന് കച്ചവടത്തിൽഏർപ്പെട്ടെ ഹെന്രിയെ പോളിയും കൈവിടുന്നു. Henry Hill ന്റെകണ്ണുകളിലൂടെ1970 കളിലെ ന്യൂയോർക്ക് നഗരത്തിന്റെ ഇരുണ്ടമുഖവും ഹെന്രിയുടെയും സംഘത്തിന്റെയും ജീവിതത്തിലെ ഉയർച്ചതാഴ്ചകളുടെ കഥയാണ്‌ ചിത്രം പറയുന്നത്. പ്രധാന റോളുകളിൽ അഭിനേതാക്കളുടെ പ്രകടനം ചിത്രത്തിന്റെ വിജയത്തിൽ ഒരു നിർണായക പങ്കു വഹിച്ചു. 6 മുൻനിരഓസ്കാർ നോമിനേഷനുകൾ നേടിയചിത്രത്തിലെ അഭിനയത്തിന് Jo Pesci മികച്ച സഹനടനുള്ള പുരസ്കാരം നേടി . പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെനേടിയ ചിത്രം ഇതുവരെ പുറത്തിറങ്ങിയ മികച്ച അധോലോക സിനിമകളിൽ ഒന്നായി വാഴ്ത്തപ്പെടുന്നു

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Thompson എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Goodfellas (18)". British Board of Film Classification. September 17, 1990. Retrieved October 22, 2015.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Box Office Mojo എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ഗുഡ് ഫെല്ലാസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഗുഡ്_ഫെല്ലാസ്&oldid=4078926" എന്ന താളിൽനിന്ന് ശേഖരിച്ചത്