Jump to content

ഗുരുവായൂർ പത്മനാഭൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുരുവായൂർ പത്മനാഭൻ

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രസിദ്ധനായ ഗുരുവായൂർ കേശവൻ ചരിഞ്ഞ ശേഷം ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനായിരുന്നു ഗുരുവായൂർ പത്മനാഭൻ. ഗുരുവായൂർ ദേവസ്വത്തിന്റെ വകയായുള്ള ആനയാണിത്. 1954 ജനുവരി 18നാണ്‌ പത്മനാഭനെ ഗുരുവായൂരിൽ നടയിരുത്തിയത്‌. തൃശൂർ പൂരത്തിന് സ്ഥിരമായി പങ്കെടുത്തിരുന്ന പദ്മനാഭൻ തൊണ്ണൂറുകളുടെ അവസാനത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ രാത്രി തിടമ്പേറ്റിയിരുന്നു.

ഒരു ഉത്സവത്തിനു കേരളത്തിൽ ഒരു ആനക്ക് കിട്ടാവുന്നതിൽ ഏറ്റവും കൂടുതൽ ഏക്കത്തുക ലഭിച്ചതും ഈ ആനക്കാണ്. [1][2]. 2004 ഏപ്രിലിൽ നടന്ന നെന്മാറ വല്ലങ്ങി ഉത്സവത്തിനോടനുബന്ധിച്ചാണ് വല്ലങ്ങി ദേശം പത്മനാഭന് രണ്ടുലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തി രണ്ടു (രൂപ. 2,22,222/-) രൂപ ഏക്കത്തുക നൽകിയത്.

ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് 2007 ജനുവരി ഒന്നുമുതൽ ഗജരത്നം പത്മനാഭനെ പുറമെയുള്ള എഴുന്നെള്ളിപ്പുകൾക്ക് അയച്ചിരുന്നില്ല. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം 2011 മാർച്ച്‌ 01ന് നടന്ന ഉത്രാളിക്കാവ് പൂരത്തിന് പത്മനാഭൻ വടക്കാഞ്ചേരി ദേശത്തിനു വേണ്ടി തിടമ്പേറ്റി. 2011 ഒക്ടോബർ മാസത്തിൽ പദ്മനാഭൻറെ ആരോഗ്യവർധന കണക്കിലെടുത്ത് പുറംഎഴുന്നള്ളിപ്പിന് അയയ്ക്കാനുള്ള ദൂരപരിധി 30 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായി ദേവസ്വം ഭരണസമിതി ഉയർത്തി. [3]. ഇതിനു ശേഷം പദ്മനാഭൻറെ ആദ്യത്തെ എഴുന്നള്ളത് ആലപ്പുഴ ജില്ലയിലെ തുറവൂർ മഹാക്ഷേത്രത്തിൽ ആയിരുന്നു.[4]

ഗുരുവായൂർ ഏകാദശിയോടനുബന്ദിച്ചു ദശമി നാളിൽ നടക്കുന്ന ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് കേശവന്റെ പ്രതിമയിൽ മാല ചാർത്തുന്നത് പദ്മനാഭനായിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങൾ മൂലം 2020 ഫെബ്രുവരി 26-ന് പദ്മനാഭൻ ചരിഞ്ഞു.

ഗജരാജപട്ടങ്ങൾ

[തിരുത്തുക]
ഗുരുവായൂർ പത്മനാഭൻ തിടമ്പ് എറ്റുന്നു
  • ഗജ രത്നം : ഗുരുവായൂർ ദേവസ്വം 2002-ൽ പത്മനാഭന് ഗജരത്നം പട്ടം നൽകി ആദരിച്ചു.
  • ഗജ ചക്രവർത്തി : 2009 ജനുവരി പതിനൊന്നാം തിയതി, ഞായറാഴ്ച തൃശ്ശൂരിൽ അഖില കേരള ആന ഉടമ സംഘം നടത്തിയ ഒരു ചടങ്ങിൽ വെച്ച് അന്നത്തെ കേരള നിയമസഭാ സ്പീക്കർ ആയിരുന്നു ശ്രീ. കെ. രാധാകൃഷ്ണൻ പത്മനാഭന് ഗജ ചക്രവർത്തി പട്ടം നൽകി ആദരിച്ചു. ചടങ്ങിൽ സന്നിഹിതനായിരുന്ന അന്നത്തെ ഗുരുവായൂർ ദേവസ്വം ചെയർമാൻ ശ്രീ തോട്ടത്തിൽ രവീന്ദ്രൻ സ്പീക്കറിൽ നിന്ന് ഈ പട്ടം സ്വീകരിച്ചു. [5]

അവലംബം

[തിരുത്തുക]
  1. "ഗജരത്നം പത്മനാഭൻ വീണ്ടുമെത്തുന്നു ഉത്സവ പറമ്പുകളിലെ നായകനാവാൻ". guruvayuronline.com. 26-01-2010. Retrieved 02-02-2010. {{cite web}}: Check date values in: |accessdate= and |date= (help); Cite has empty unknown parameter: |accessmonthday= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. വി. ഹരിഗോവിന്ദൻ (12 മാർച്ച് 2009). "ആന, ആരാധന" (in മലയാളം). മാതൃഭൂമി. Archived from the original on 2009-03-16. Retrieved 02-02-2010. {{cite news}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
  3. http://www.mathrubhumi.com/thrissur/news/1211105-local_news-guruvayoor-ഗുരുവായൂർ.html[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.mathrubhumi.com/thrissur/news/1236777-local_news-guruvayoor-ഗുരുവായൂർ.html[പ്രവർത്തിക്കാത്ത കണ്ണി]
  5. http://www.hindu.com/2009/01/12/stories/2009011259190400.htm[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗുരുവായൂർ_പത്മനാഭൻ&oldid=3803896" എന്ന താളിൽനിന്ന് ശേഖരിച്ചത്