Jump to content

ഗുരു ദത്ത് സൊന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ഒരു കായിക മത്സര നടത്തിപ്പുകാരനായിരുന്നു ഗുരു ദത്ത് സൊന്ധി. ജി.ഡി. സൊന്ധി എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. മൂന്നു തവണ ഇന്ത്യൻ ഒളിമ്പിക് ടീമിന്റെ മാനേജറായിരുന്നു. കൂടാതെ ഏഷ്യൻ ഗെയിംസ് ഫെഡറേഷന്റെ സ്ഥാപകനുമായിരുന്നു ഇദ്ദേഹം.[1]

സ്ഥാനങ്ങൾ

[തിരുത്തുക]

കായിക രംഗത്ത് ഗുരു ദത്ത് സൊന്ധി നിരവധി സ്ഥാനങ്ങൾ വഹിച്ചു.

  • 1928, 1932, 1936 വർഷത്തെ ഒളിമ്പിക്‌സിൽ ഇന്ത്യൻ ഒളിമ്പിക് ടീമിന്റെ മാനേജറായിരുന്നു
  • 1938 മുതൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി
  • 1927 മുതൽ 1938 വരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു
  • 1927-1938 കാലയളവിൽ പഞ്ചാബ് ഒളിമ്പിക് അസോസിയേഷന്റെ ചെയർമാൻ[2]
  • 1938-1945 കാലത്ത് ലാഹോർ സർവ്വകലാശാല ഗവൺമെന്റ് കോളേജിലെ പ്രിൻസിപ്പാൾ[3]
  • 1945 മുതൽ ഇന്ത്യൻ ഗവൺമെന്റിന്റെ സ്‌പോർട് ഉപദേശകൻ[4]
  • അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ പ്രസിഡന്റ് (1946-50)[2]
  • ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ വൈസ് പ്രസിഡന്റ് (1946)
  • 1951ലെ ഏഷ്യൻ ഗെയിംസിന്റെ മുഖ്യസംഘാടകനും സ്ഥാപകനും[1]
  • ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗം[5]

പ്രഥമ ഏഷ്യൻ ഗെയിംസ്

[തിരുത്തുക]

1949 ഫെബ്രുവരി 12-13 തിയ്യതികളിൽ ഡൽഹിയിലെ പാട്യാല ഹൗസിൽ ഗുരു ദത്ത് സൊന്ധി വിളിച്ച ചേർത്ത അഞ്ച് ഏഷ്യൻ രാജ്യങ്ങളിലെ പ്രതിനിധികൾ ചേർന്നാണ് ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ രൂപീകരിച്ചത്. അഫ്ഗാനിസ്താൻ, ബർമ്മ, ഇന്ത്യ, പാകിസ്താൻ, ഫിലിപ്പിൻസ് എന്നീ രാജ്യങ്ങളായിരുന്നു ഇതിലെ അംഗങ്ങൾ.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 John Nauright and Charles Parrish."Sports around the World: History, Culture, and Practice (4 volumes)" , published by ABC-CLIO
  2. 2.0 2.1 http://library.la84.org/OlympicInformationCenter/OlympicReview/1980/ore149/ORE149u.pdf
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-26. Retrieved 2016-08-29.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-12-27. Retrieved 2016-08-29.
  5. The Olympic Movement in Mourning, 1966
"https://ml.wikipedia.org/w/index.php?title=ഗുരു_ദത്ത്_സൊന്ധി&oldid=3796789" എന്ന താളിൽനിന്ന് ശേഖരിച്ചത്