ഗുരു ഹർ ഗോബിന്ദ്
ഗുരു ഹർ ഗോബിന്ദ് .(സച്ച ബാദ്ഷ അഥവാ സചത് ചരിതനായ ചക്രവർത്തി 19ജൂൺ 1595- – 3 March 1644)
സിഖുക്കാരുടെ ഗുരു പരമ്പരയിലെ ആറാമത്തെ ഗുരുവാണ് ഗുരു ഹർ ഗോബിന്ദ് .പത്തിനൊന്നാം വയസ്സിൽ പിതാവും അഞ്ചാം ഗുരുവും ആയിരുന്ന ഗുരു അർജുനെ മുഗൾ ചക്രവർത്തി ജഹാംഗിർ വധിച്ചതിനെ തുടർന്നാണ് ഹർ ഗോബിന്ദ ഗുരുവാകുന്നത്. മുപ്പത്തിയേഴിലധികം വർഷങ്ങൾ ഗുരു ആയിരുന്ന ഇദ്ദേഹമാണ് ഏറ്റവും അധികം കാലം ഗുരുവായിരുന്നത്.മുഗളന്മാരുടെ ആക്രമം ചെറുക്കാൻ സിഖ് മതസ്ഥരെ സൈനികമായി സജ്ജരാക്കുന്നതിൽ ഹർ ഗോബിന്ദിന്റെ നടപടികൾ നിർണായകമായിരുന്നു.
Guru Hargobind ਗੁਰੂ ਹਰਿਗੋਬਿੰਦ ਜੀ | |
---|---|
ജനനം | 19 June 1595 |
മരണം | 3 March 1644[1] | (aged 48)
മറ്റ് പേരുകൾ | The Sixth Master Saccha Badshah |
അറിയപ്പെടുന്നത് | List
|
മുൻഗാമി | Guru Arjan |
പിൻഗാമി | ഗുരു ഹർ റായി |
ജീവിതപങ്കാളി(കൾ) | Mata Damodari, Mata Nanaki and Mata Maha Devi |
കുട്ടികൾ | Baba Gurdita, Baba Suraj Mal, Baba Ani Rai, Baba Atal Rai, Guru Tegh Bahadur, and Bibi Biro |
മാതാപിതാക്ക(ൾ) | Guru Arjan & Mata Ganga |
സിഖ് മതവുമായി ബന്ധപ്പെട്ട പരമ്പരയുടെ ഭാഗം |
സിഖ് മതം |
---|
ആദ്യകാലം
[തിരുത്തുക]അമൃത് സറിനടുത്തുള്ള വടാലി ഗ്രാമത്തിൽ 1595ൽ ജനനം. പിതാവിനെ ജഹാംഗീർ ചക്രവർത്തി തടവിലാക്കി, പീഡിപ്പിച്ചു വധിക്കുകയായിരുന്നത്രേ. വധം നടപ്പിലാക്കുന്നതിനു തൊട്ടു മുൻപ് ഹർഗോബിന്ദിനെ തന്റെ പിൻഗാമിയായി അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. തന്റെ പിതാവിന്റെ നിർദ്ദേശാനുസരണം സിഖു മതസ്ഥരുടെ സംരക്ഷണാർത്ഥം ഒരു സൈനിക പാരമ്പര്യത്തിനു തുടക്കം കുറിച്ചത് ഹർ ഗോബിന്ദാണ്. സ്ഥാനാരോഹണ വേളയിൽ രണ്ട് വാളുകൾ അദ്ദേഹം ധരിക്കുകയുണ്ടായി. ആത്മീയവും ലോകീകവും ആയ തന്റെ ഉത്തരവാദിത്തത്തേയും അധികാരത്തേയും പ്രകടിപ്പിക്കുകയായിരുന്നു അപ്പോൾ . ദമോധരി, നാനാക്കി,മഹാദേവി എന്നീ മൂന്നു ഭാര്യമാരായിരുന്നു
മികച്ച ഭരണാധികാരിയായിരുന്നു ഹർ ഗോബിന്ദ് .ആയുധ സജ്ജമായ കാലാൾ പടയും കുതിരപടയും അദ്ദേഹം ഒരുക്കി അമൃത്സറിൽ ലോഹ് ഗർ അഥവാ ഇരുമ്പ് കോട്ട് എന്ന പ്രതിരോധ കോട്ട തന്നെ ഒരുക്കി.സ്വന്തമായ പതാകയും യുദ്ധ കാഹളവും അദ്ദേഹം ഒരുക്കി.
സംഭാവനകൾ ചുരുക്കത്തിൽ
[തിരുത്തുക]- സമുദായത്തിനു ഒരു അയോധന പാരമ്പര്യം വാർത്തെടുത്തു. അയോധന മുറകളും ആയുധ പരിശീലനവും ജീവിതത്തിന്റെ ഭാഗമാക്കി.
- മിരി , പിരി എന്നീ രണ്ട് വാളുകൾ എപ്പോഴും കരുതിയിരുന്നു
- 1608ൽ അകാൽ തകഖ്ത് രൂപികരിച്ചു. പഞ്ച തക്തുകളിൽ ഒന്നാണ് അഖാൽ തക്ത്.
- ജലന്തർ ജില്ലയിലെ കിർത്താപൂർ പട്ടണം സ്ഥാപിച്ചു
- ജഹാംഗീർ ഗ്വാളിയാർ കോട്ടയിൽ ഒരു കൊല്ലം തടവുകാരനാക്കി. മോചിപ്പിക്കുന്ന വേളയിൽ തന്റെ സഹ തടവുകാരായ 52 പേരെ കൂടി മോചിപ്പിക്കണമെന്ന ഹർ ഗോബിന്ദിന്റെ അപേക്ഷ ചക്രവർത്തി അനുവദിച്ചു.ഈ മുഹൂർത്തമാണ് ബന്ദി ചോർ ദിവസ് എന്ന പേരിൽ ഇന്നും ആഘോഷിക്കുന്നത്
- യുദ്ധത്തിൽ ഏർപ്പെടുന്ന ആദ്യ സിഖ് ഗുരു
ഗുർദാസ്പൂർ ജില്ലയിലെ ശ്രീഹർഗോബിന്ദ് പൂർ പട്ടണം ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു
References
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;eos
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.