Jump to content

ഗുർമീത് റാം റഹിം സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hazoor Maharaj

ഗുർമീത് റാം റഹിം സിങ്

Ji Insan
Saint Ram Rahim Singh Ji consoling victims of fire
ജനനം15 ഓഗസ്റ്റ് 1967
ഗുർസർ മോഡിയ
മാതാപിതാക്ക(ൾ)മഘർ സിങ്,
നാസിബ് സിങ്

ദേര സച്ച സൗദ വിശ്വാസസമൂഹത്തിന്റെ ഇപ്പോഴത്തെ തലവനാണ് ഗുർമീത് റാം റഹിം സിങ് . 1967 ഓഗസ്റ്റ് 15-ന് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ജനിച്ചു[1].

സിഖ് മതത്തിലേതുൾപ്പെടെയുള്ള മതങ്ങളിലെ യാഥാസ്ഥിതികചിന്തയെ വിമർശിച്ചും കൂടുതൽ സ്വതന്ത്രമായ മതദർശനം മുന്നോട്ടുവച്ചുമാണ് ദേര സച്ച സൗദ സമൂഹം പ്രവർത്തിക്കുന്നത്. സിഖ് മതത്തോടുള്ള ഇദ്ദേഹത്തിന്റെ വിമർശം 2010-ൽ പഞ്ചാബിൽ വൻ ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കിയിരുന്നു.

സ്‌പോർട്‌സിലും സംഗീതത്തിലും തല്പരനായ ഇദ്ദേഹത്തിന്റെ സൃഷ്ടികൾ യൂണിവേഴ്‌സൽ മ്യൂസിക് പുറത്തിറക്കിയിട്ടുണ്ട്. ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് സർക്കാർ ഇദ്ദേഹത്തിനു നൽകിയിരിക്കുന്നത്. സംഘടനയെ നേട്ടങ്ങളിലേക്ക് നയിച്ച സിങ് 2007-ൽ സിക്കുകാരുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണം ഉയർന്നു. ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ്, ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സ്, ഇക്‌നൂർ ഖൽസ ഫൗജ് തുടങ്ങിയ ഭീകരവാദ സംഘടനകൾ നിരവധി തവണ സിങ്ങിനെ വധിക്കാൻ ശ്രമിച്ചിരുന്നു[2].

വിവാദങ്ങൾ

[തിരുത്തുക]

1993-ൽ ദേരസച്ച സൗദയുടെ മാനേജർ ഫാകിർ ചന്ദ് കൊല ചെയ്യപ്പെട്ട കേസിൽ സി.ബി.ഐ. ഗുർമീത് സിങ്ങിനെതിരെ കേസെടുത്തു. മറ്റൊരു മാനേജരും മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ട കേസിലും ലൈംഗിക പീഡനക്കേസിലും ഇദ്ദേഹം മുൻപ് പ്രതി ചേർക്കപ്പെട്ടിരുന്നു. ഗുർമീതിനെതിരെ കേസെടുത്തെന്നറിഞ്ഞ ഇദ്ദേഹത്തിന്റെ അനുയായികൾ തെരുവുകളിലും മറ്റും അക്രമം അഴിച്ചുവിട്ടു[3].

അവലംബം

[തിരുത്തുക]
  1. "A Divine life". Archived from the original on 2012-06-16. Retrieved 2012-07-12.
  2. "ദേരാസച്ചാസൗദാ തലവൻ കുമരകത്ത് , മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-06-29. Retrieved 2012-07-12.
  3. പഞ്ചാബിലും ഹരിയാണയിലും സംഘർഷം, മാതൃഭൂമി ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗുർമീത്_റാം_റഹിം_സിങ്&oldid=3630614" എന്ന താളിൽനിന്ന് ശേഖരിച്ചത്