ഗൂഗിൾ അല്ലോ
വികസിപ്പിച്ചത് | ഗൂഗിൾ |
---|---|
ആദ്യപതിപ്പ് | സെപ്റ്റംബർ 21, 2016 |
ഓപ്പറേറ്റിങ് സിസ്റ്റം | Android, iOS |
ലഭ്യമായ ഭാഷകൾ | English |
തരം | Instant messaging |
വെബ്‌സൈറ്റ് | allo |
ഗൂഗിൾ വികസിപ്പിച്ച ഒരു ആശയവിനിമയ ആപ്ലിക്കേഷൻ ആണ് അല്ലോ. സമാനമായ ആപ്ലിക്കേഷനുകളിൽ നിന്ന് വ്യത്യസ്തമായി ഒരു സാങ്കല്പിക അസിസ്റ്റന്റിന്റെ സാന്നിധ്യവും ടൈപ്പ് ചെയ്യാതെ തന്നെ മറുപടി നൽകാനുള്ള “സ്മാർട്ട് റിപ്ലൈ” സംവിധാനവും അല്ലോയുടെ പ്രത്യേകതയാണ്. [1] മെയ് 18, 2016ന് ഗൂഗിൾ ഐ/ഓ വേദിയിൽ അവതരിപ്പിക്കപ്പെട്ട അല്ലോ സെപ്റ്റംബർ 21, 2016 ന് പൊതുജനങ്ങൾക്കു ലഭ്യമായി. ആൻഡ്രോയിഡ്, ഐഒഎസ് എന്നീ പ്ലാറ്ഫോമുകളിൽ ഈ ആപ്പ് ലഭ്യമാണ്.
അല്ലോയുടെ സ്മാർട്ട് റിപ്ലൈ സംവിധാനം ഗൂഗിളിന്റെ മെഷീൻ ലേർണിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഗൂഗിളിന്റെ തന്നെ ഇൻബോക്സ് ആപ്പിനെപ്പോലെ ഉപയോക്താവിന്റെ പെരുമാറ്റം അനുസരിച്ചു പൊരുത്തപ്പെടാനും മികച്ച നിർദ്ദേശങ്ങൾ നൽകാനും അതിനാൽ അല്ലോ ആപ്പിന് കഴിയുന്നു.[2] “വിസ്‌പെർ ഷൗട്ട്” എന്ന പ്രത്യേകത ഉപയോഗിച്ച് യഥാർഥ സംസാരത്തിൽ ശബ്ദം കൂട്ടുന്നതും കുറയ്ക്കുന്നതും പോലെ അയക്കുന്ന സന്ദേശത്തിന്റെ വലിപ്പം കൂട്ടാനും കുറയ്ക്കുവാനും കഴിയും.
References
[തിരുത്തുക]- ↑ Reisinger, Don (23 September 2016). "What Makes Google's Allo a Smarter Approach to Messaging". eWeek. QuinStreet Inc. Retrieved 23 September 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Lee, Nicole (19 May 2016). "Please don't send me Smart Replies". Engadget (Opinion piece). AOL Inc. Retrieved 21 May 2016.