ഗൃഹപ്രവേശം (ചലച്ചിത്രം)
ദൃശ്യരൂപം
ഗൃഹപ്രവേശം | |
---|---|
സംവിധാനം | മോഹൻ കുപ്ലേരി |
നിർമ്മാണം | ചന്ദ്രൻ കിളിമാനൂർ |
രചന | മണി ഷൊർണൂർ |
അഭിനേതാക്കൾ | ജഗദീഷ് സിദ്ദിഖ് ജഗതി ശ്രീകുമാർ രേഖ |
സംഗീതം | എസ്. ബാലകൃഷ്ണൻ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | പ്രതാപൻ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | ശ്രീഭുവനേശ്വരി മൂവി ആർട്സ് |
വിതരണം | ഫിലിം മേറ്റ്സ് |
റിലീസിങ് തീയതി | 1992 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മോഹൻ കുപ്ലേരിയുടെ സംവിധാനത്തിൽ ജഗദീഷ്, സിദ്ദിഖ്, ജഗതി ശ്രീകുമാർ, രേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഗൃഹപ്രവേശം. ക്ഷേത്രത്തിൽ വച്ചുള്ള കല്യാണത്തിൽ പങ്കാളിയെ മാറി താലികെട്ടിപ്പോയ ദമ്പതികളുടെ കഥപറയുന്ന ഈ ചിത്രം ശ്രീഭുവനേശ്വരി മൂവി ആർട്സിന്റെ ബാനറിൽ ചന്ദ്രൻ കിളിമാനൂർ നിർമ്മിച്ച് ഫിലിം മേറ്റ്സ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് മണി ഷൊർണൂർ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- ജഗദീഷ്
- സിദ്ദിഖ്
- ജഗതി ശ്രീകുമാർ
- തിലകൻ
- ദേവൻ
- സായി കുമാർ
- മാമുക്കോയ
- രേഖ
- ഗീത വിജയൻ
- ഉണ്ണിമേരി
- സുകുമാരി
- സീനത്ത്
സംഗീതം
[തിരുത്തുക]ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എസ്. ബാലകൃഷ്ണൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് തരംഗിണി.
- ഗാനങ്ങൾ
- ആവണിപ്പാടമാകവേ നിലാവ് പെയ്ത രാവ് പോയി – കെ.ജെ. യേശുദാസ്
- പനിനീരിൻ മണമുള്ള നൂറ് തേച്ച് – കെ.ജെ. യേശുദാസ്, കോറസ്
- ആവണിപ്പാടമാകവേ നിലാവ് പെയ്ത രാവ് പോയി – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: പ്രതാപൻ
- ചിത്രസംയോജനം: ജി. മുരളി
- കല: ഗോവർദ്ധനൻ
- ചമയം: ബാബു ആലപ്പുഴ
- വസ്ത്രാലങ്കാരം: ദണ്ഡപാണി
- നൃത്തം: കുമാർ
- പരസ്യകല: കിത്തോ
- നിർമ്മാണ നിയന്ത്രണം: പ്രവീൺ പരപ്പനങാടി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഗൃഹപ്രവേശം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഗൃഹപ്രവേശം – മലയാളസംഗീതം.ഇൻഫോ