Jump to content

ഗോകുൽ രാമകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോകുൽ രാമകൃഷ്ണൻ
ജനനം
ദേശീയതഭാരതീയൻ
തൊഴിൽ(കൾ)
  • സംവിധായകൻ
  • എഴുത്തുകാരൻ
സജീവ കാലം2015–present

ഗോകുൽ രാമകൃഷ്ണൻ (Gokul Ramakrishnan) മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ്.

സിനിമാ ജീവിതം

[തിരുത്തുക]

അർജുൻ പ്രഭാകരൻ ഒപ്പം ഇരട്ട സംവിധായകൻ ആയി പ്രവർത്തിച്ച 32 ആം അധ്യായം 23 ആം വാക്യം (2015) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധായകൻ ആവുന്നത്. അതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഗോവിന്ദ് പത്മസൂര്യ, ലാൽ, മിയ എന്നിവരാണ്. 2019-ൽ രണ്ടാമത്തെ ചിത്രം ഷിബു പുറത്തിറങ്ങി. കാർത്തിക് രാമകൃഷ്ണൻ, സലിം കുമാർ, അഞ്ജു കുര്യൻ എന്നിവരാണ് പ്രധാന കഥാപത്രങ്ങൾ. ആമസോൺ പ്രൈം വീഡിയോയിൽ നേരിട്ട് റിലീസ് ചെയ്ത അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായ ബന്നാർഘട്ട (2021) വ്യാപകമായ നിരൂപക ശ്രദ്ധ നേടി. 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഔദ്യോഗിക തിരഞ്ഞെടുപ്പായിരുന്നു ഇത്. 2023-ൽ കാർത്തിക് രാമകൃഷ്ണനും നൈനിത മരിയയും അഭിനയിച്ച് അർജുൻ പ്രഭാകരന്റെ രചനയിൽ പുറത്തിറങ്ങിയ ചിത്രമാണ് താരം തീർത്ത കൂടാരം.

ഫിലിമോഗ്രഫി

[തിരുത്തുക]
വർഷം ചലച്ചിത്രം എഴുത്ത് സംവിധാനം കുറിപ്പ് റഫറൻസ്
2015 32ആം അദ്ധ്യായം 23ആം വാക്യം അതെ അതെ ആദ്യ ചിത്രം [1]
2019 ഷിബു അതെ അതെ [2]
2021 ബന്നാർഘട്ട അതെ അല്ല [3]
2023 താരം തീർത്ത കൂടാരം അതെ അതെ [4]
  1. "32aam Adhyayam 23aam Vakyam". The Times of India. 2015-06-16. ISSN 0971-8257. Retrieved 2023-09-22.
  2. honey. "സിനിമ പിടിക്കാൻ 'ഷിബു'; ട്രെയിലർ". Asianet News Network Pvt Ltd. Retrieved 2023-09-22.
  3. "Bannerghatta Review : A night gone awry". The Times of India. ISSN 0971-8257. Retrieved 2023-09-22.
  4. "'Thaaram Theertha Koodaram' trailer promises a suspense entertainer". The Times of India. 2023-04-02. ISSN 0971-8257. Retrieved 2023-09-22.
"https://ml.wikipedia.org/w/index.php?title=ഗോകുൽ_രാമകൃഷ്ണൻ&oldid=4099458" എന്ന താളിൽനിന്ന് ശേഖരിച്ചത്