ഗോപിക വർമ്മ
ഗോപിക വർമ്മ | |
---|---|
ജനനം | ഗോപിക ഗോപാൽ[1] തിരുവനന്തപുരം, കേരലം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നർത്തകി, നൃത്ത അദ്ധ്യാപിക |
അറിയപ്പെടുന്നത് | ഇന്ത്യൻ ശാസ്ത്രീയ നൃത്തം/ മോഹിനിയാട്ടം |
ജീവിതപങ്കാളി(കൾ) | മാർത്താണ്ഡ വർമ്മ |
പുരസ്കാരങ്ങൾ | കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം കലൈമാമണി |
കേരളത്തിൽ ജനിച്ച മോഹിനിയാട്ടം നർത്തകിയും നൃത്താധ്യാപികയുമാണ് ഗോപിക വർമ്മ. ഇന്ത്യയിലെ തമിഴ്‌നാട്ടിലെ ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഗോപിക വർമ്മയ്ക്ക് സംഗീത നാടക അക്കാദമി അവാർഡ്, കലൈമാമണി തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ജീവചരിത്രം
[തിരുത്തുക]തിരുവനന്തപുരത്ത്[2] ജനിച്ചു വളർന്ന ഗോപിക വർമ്മ 1995 ൽ കേരളത്തിൽ നിന്ന് ചെന്നൈയിലേക്ക് കുടിയേറി.[3] മൂന്നാം വയസ്സിൽ അമ്മയിൽ നിന്ന് നൃത്തം പഠിക്കാൻ തുടങ്ങിയ ഗോപിക,[4] പത്താമത്തെ വയസ്സിൽ മോഹിനിയാട്ടം അധ്യാപകരായ ഗിരിജ, ചന്ദ്രിക കുറുപ്പ് എന്നിവരിൽനിന്നും മോഹിനിയാട്ടം പാഠങ്ങൾ പഠിക്കാൻ തുടങ്ങി. പിന്നീട് അവർ കല്യാണിക്കുട്ടിയമ്മയിൽ നിന്നും അവരുടെ മകൾ ശ്രീദേവി രാജനിൽ നിന്നും വിദഗ്ധ പരിശീലനം നേടി.[5] കഥകളി പ്രതിഭയായ കലാമണ്ഡലം കൃഷ്ണൻ നായരിൽ നിന്നാണ് ഗോപിക മോഹിനിയാട്ടത്തിന്റെ അഭിനയ (അഭിനയം) പഠിച്ചത്.[6] അവർ 18 വർഷം വഴിയൂർ രാമയ്യർ പിള്ളയുടെ കീഴിൽ ഭരതനാട്യവും പഠിച്ചു.[1]
കല്യാണിക്കുട്ടിയമ്മയായിരുന്നു ഗുരുവെങ്കിലും മോഹിനിയാട്ടത്തിൽ തന്റേതായ ശൈലിയാണ് ഗോപിക വർമ്മ പിന്തുടരുന്നത്.[1] കാവാലം നാരായണപ്പണിക്കരുടെ കീഴിൽ സോപാന ശൈലിയിൽ മോഹിനിയാട്ടവും അവർ അവതരിപ്പിച്ചിട്ടുണ്ട്. [1] നിലവിൽ അവർ അഡയാർ, ചെന്നൈയിൽ ദാസ്യം എന്ന പേരിൽ ഒരു മോഹിനിയാട്ടം ഡാൻസ് സ്കൂൾ നടത്തിവരുന്നു.[5]
സ്വകാര്യ ജീവിതം
[തിരുത്തുക]തിരുവിതാംകൂർ രാജാവായ സ്വാതി തിരുനാൾ രാമവർമ്മയുടെ പിൻഗാമിയായ പൂരൂട്ടാതി തിരുനാൾ മാർത്താണ്ഡ വർമ്മയെ വിവാഹം കഴിച്ച് ഗോപിക വർമ്മ തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗമായി.[5] ഒരു നൃത്ത വിദ്യാലയം നടത്തുന്നതിനു പുറമേ, ശാരീരിക വൈകല്യമുള്ളവർക്കായി ഒരു ഷെൽട്ടർ ഹോമും അവരുടെ ജോലിക്കായി ഒരു ടെക്സ്റ്റൈൽ യൂണിറ്റും അവർ നടത്തുന്നു.[7] ചെന്നൈ അഡയാറിലെ രാമാലയത്തിലാണ് ഇപ്പോൾ താമസം.[8]
ശ്രദ്ധേയമായ നൃത്തപരിപാടികൾ
[തിരുത്തുക]ഇന്ത്യൻ പുരാണങ്ങളിലെ അഞ്ച് അജാത കന്യകമാരെക്കുറിച്ച് അയോനിജ പഞ്ചകന്യക എന്ന പേരിൽ ഒരു നൃത്താവിഷ്കാരം ഗോപിക ചിട്ടപ്പെടുത്തിയിട്ടുണ്ട്.[1] എം.ജയചന്ദ്രൻ ചിട്ടപ്പെടുത്തിയ സുഗതകുമാരിയുടെ രാധയെവിടെ എന്ന കവിത അവർ മോഹിനിയാട്ട രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. [1] യാമിനി റെഡ്ഡി, കൃതിക സുബ്രഹ്മണ്യം, ഗോപിക വർമ്മ, സുഹാസിനി എന്നിവർ ചേർന്ന് അന്തരം എന്ന പേരിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.[9] ഛായാമുഖിയാണ് അവർ ചെയ്ത മറ്റൊരു നൃത്തരൂപം.[3] ഇപ്പോൾ ശങ്കരാചാര്യരുടെ ജീവിതത്തെ ആസ്പദമാക്കി ഒരു നൃത്തം തയ്യാറാക്കുകയാണ് അവർ.[10]
പുരസ്കാരങ്ങളും ബഹുമതികളും
[തിരുത്തുക]- സംഗീത നാടക അക്കാദമി അവാർഡ് 2018[11]
- കലൈമാമണി 2004.[12] മോഹിനിയാട്ടത്തിന് കലൈമാമണി നേടുന്ന ആദ്യ നർത്തകിയാണ് അവർ.[3]
- കൃഷ്ണ ഗാനസഭയിൽ നിന്നുള്ള നൃത്യചൂഡാമണി അവാർഡ് 2010 [5]
- അഭിനയ കലാ രത്ന എക്സലൻസ് അവാർഡ് [13]
- സത്യ അഭിനയ സുന്ദരം 2007[13]
- കലാദർപ്പണം അവാർഡ് 2003[13]
- 2001-ൽ ഭാരത് കലാചാരിന്റെ യുവകലാ ഭാരതി അവാർഡ്. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ മോഹിനിയാട്ടം നർത്തകിയാണ്.[14]
- ലണ്ടൻ ഹൗസ് ഓഫ് കോമൺസിന്റെ ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ് അവാർഡ് - 2003[15]
- സത്യ അഭിനയ സുന്ദരം[7]
- നാട്യ കലാ വിപഞ്ചി [7]
- രാജകീയ പുരസ്കാരം [7]
അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 "ഗോപികാ വസന്തം". Janmabhumi (in ഇംഗ്ലീഷ്).
- ↑ "Teacher's pride,performer's envy". The New Indian Express.
- ↑ 3.0 3.1 3.2 ശശിധരൻ, ശബ്‌ന. "മോഹിനിയാട്ടത്തെ സ്വന്തം പ്രാണനോടൊപ്പം ചേർത്ത് വയ്ക്കുന്നവർ". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2022-02-04. Retrieved 2022-02-03.
- ↑ Kumar, Ranee (23 August 2019). "Mohiniattam dancer Gopika Varma's crowning glory". The Hindu (in Indian English).
- ↑ 5.0 5.1 5.2 5.3 "GOPIKA VARMA - www.artindia.net - Indian classical performing arts". www.artindia.net.
- ↑ "'Sway Like the Green Fields of Kerala'". The New Indian Express.
- ↑ 7.0 7.1 7.2 7.3 Ganesh, Agila (24 June 2018). "The art of dance". Deccan Chronicle (in ഇംഗ്ലീഷ്).
- ↑ "Chennai is home to some of the mourning 'royals' of Travancore". The New Indian Express. Retrieved 2023-05-08.
- ↑ "നാലു ഗോപികമാരുടെ അന്തരം രൂപാന്തരം". ManoramaOnline.
- ↑ "Philosophy on stage: when a Mohiniyattam exponent read Shankaracharya". OnManorama.
- ↑ Kumar, Ranee (1 August 2019). "Gopika Varma bags the prestigious Sangeet Natak Akademi Award for Mohiniyattam dance". The Hindu (in Indian English).
- ↑ Varma, Dr Anjana. "Gopika Varma speaks about transforming hurt to motivation". Mathrubhumi (in ഇംഗ്ലീഷ്).
- ↑ 13.0 13.1 13.2 "Gopika Varma | The Raza Foundation". www.therazafoundation.org (in അമേരിക്കൻ ഇംഗ്ലീഷ്).
- ↑ "NAFO KALALAYAM – Nafoglobal Kuwait".
- ↑ "Dance festival opens with Mohiniyattam". Hindustan Times (in ഇംഗ്ലീഷ്). 23 August 2014.