ഗോയ്‍ഗൾ തടാകം
ഗോയ്ഗൾ | |
---|---|
നിർദ്ദേശാങ്കങ്ങൾ | 40°24′N 46°19′E / 40.400°N 46.317°E |
Type | Landslide dam |
Basin countries | Azerbaijan |
പരമാവധി നീളം | 2,800 മീ (9,200 അടി) |
ഉപരിതല വിസ്തീർണ്ണം | 0.79 കി.m2 (8,500,000 sq ft)[1] |
പരമാവധി ആഴം | 89 മീ (292 അടി) |
ഉപരിതല ഉയരം | 1,556 മീ (5,105 അടി) |
ഗോയ്‍ഗൾ തടാകം (Azerbaijani: Göygöl, literally "ദ ബ്ലൂ ലേക്ക്") അസർബൈജാനിലെ ഒരു പ്രകൃതിദത്ത തടാകമാണ്. തടാകമാണ് ഗോയ്ഗോൽ. അസർബൈജാൻറെ പടിഞ്ഞാറ് ഭാഗത്ത് ഗഞ്ച-ഗാസാക്ക് മേഖലയിൽ സമുദ്രനിരപ്പിൽ നിന്നും 1,556 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഉയർന്ന പർവത തടാകമാണിത്. ലെസ്സർ കോക്കസസിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിരയായ മുറോവ്‍ഡാഗിൻറെ താഴ്വാരത്തിൽ ഗൻജ പട്ടണത്തിൽനിന്ന് ഏറേ അകലെയല്ലാതെയാണ് ഇതു സ്ഥിതിചെയ്യുന്നത്.[2] ഗൻജ പട്ടണത്തിൽ നിന്നും ഏകദേശം 1 മണിക്കൂർ വാഹന യാത്ര ചെയ്ത് ഗോയ്‍ഗൾ ദേശീയ റിസർവിൽ സ്ഥിതി ചെയ്യുന്ന തടാക പരിസരത്ത് എത്തിച്ചേരാം.
ചരിത്രം
[തിരുത്തുക]1139 സെപ്തംബർ 25 ന് ഈ പ്രദേശത്തു ശക്തമായ ഭൂചലനം ഉണ്ടായതിനെത്തുടർന്ന് കപാസ് പർവതത്തിന്റെ ഭാഗങ്ങൾ തകരുകയും കുറാക്കേയ് നദിയുടെ ഒഴുക്കിനു തടസ്സമുണ്ടാകുകയും ചെയ്തു.[3] വെള്ളത്തിൻറെ ഒഴുക്കു തടസ്സപ്പെട്ടതിൻറെ പരിണതഫലമായി ശുദ്ധമായ ഒരു തടാകം സൃഷ്ടിക്കപ്പെട്ടു. ജലത്തിന്റെ ശുദ്ധതയെ സൂചിപ്പിക്കുന്ന പേര് ഇതിനു നൽകപ്പെടുകയും ചെയ്തു. അടുത്തുള്ള നഗരമായ ഖാൻലാർ 2008 ഏപ്രിൽ 25 ന് ഗോയ്‍ഗൾ തടാകത്തിൻറെ പേരിനെ ആസ്പദമാക്കി പുനർനാമകരണം ചെയ്യപ്പെട്ടു. 1819 ൽ അസർബൈജാനിലെ ആദ്യ ജർമ്മൻ കുടിയേറ്റക്കാർ ഹെലനെൻഡോർഫ് എന്ന പേരിൽ ഈ പട്ടണം സ്ഥാപിച്ചു. 1941 ൽ ഈപട്ടണത്തിൻറെ പേർ ഖാൻലാർ എന്നാക്കി മാറ്റി. 1941-ൽ, ഇവിടുത്തെ ന്യനപക്ഷമായിരുന്ന ജർമ്മനി കുടിയേറ്റക്കാരെ സോവിയറ്റ് അധികാരികൾ കസാഖ്സ്ഥാനിലേക്ക് മാറ്റിപ്പാർപ്പിക്കുകയും അവരുടെ വസതികൾ അനസ്താസ് മികോയാൻ ഉത്തരവു[4] പ്രകാരം അർമേനിയക്കാരെ കടിയിരുത്തുകയും ചെയ്തു.
1925 ൽ പുതുതായി രൂപീകരിക്കപ്പെട്ട "ഗോയ് ഗൾ സ്റ്റേറ്റ് റിസർവ്വിലേയ്ക്ക് ഈ തടാകം സംയോജിപ്പിക്കപ്പെടുകയും ഇത് 2008 ൽ പിന്നീട് പകരമായി വന്ന ഗോയ്‍ഗോൾ ദേശീയോദ്യാനത്തിൻറെ ഭാഗമായിത്തീരുകയും ചെയ്തു.
പൊതുവിവരം
[തിരുത്തുക]ഗ്രേറ്റർ ഗോയ്ഗൾ പ്രദേശം പലപ്പോഴും ബന്ധപ്പെട്ടുകിടക്കുന്ന 19 തടാകങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ മരാൾഗൾ, സെലിൽഗൾ, ക്വാറഗൾ എന്നിവയുൾപ്പെടെ 8 എണ്ണം വലിയ തടാകങ്ങളുടെ ഗണത്തിൽപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1,556 മീറ്റർ ഉയരത്തിലാണ് തടാകം സ്ഥിതി ചെയ്യുന്നത്.[5] പൂർണ്ണ ദൈർഘ്യം ഏകദേശം 6,460 മീറ്ററാണ്. തടാകത്തിന്റെ ആഴം 93 മീറ്ററായി കണക്കാക്കിയിരിക്കുന്നു.[6] തടാകത്തിലെ സ്ഫടികം പോലെ തെളിഞ്ഞ ശുദ്ധജലം കാരണമായി ഉപരിതലത്തിൽ നിന്ന് അടിയിലേയ്ക്ക് ഏകദേശം 8 മുതൽ 10 മീറ്ററോളം അഴകാർന്ന ജലാന്തർഭാഗ ദൃശ്യങ്ങൾ കാണുവാൻ സാധിക്കുന്നു. തടാകം ജലജീവികളാൽ സമ്പന്നമാണ്. തടാത്തിന്റെ പ്രകൃതിദത്തമായ ഉത്ഭവത്താൽ തടാകത്തിലെ ട്രൗട്ട് മത്സ്യം നദിയിലെ ട്രൌട്ട് മത്സ്യത്തിൻ നിന്ന് പരണമിച്ചതാണ്. വരണ്ട ശീതകാലത്തിനും ഇളംചൂടുള്ള വേനൽക്കാലത്തിനും പ്രസിദ്ധമാണ് ഗോയ്ഗൾ മേഖല. 600 മുതൽ 900 മില്ലിമീറ്റർ വരെ മഴ ഈ പ്രദേശത്തു ലഭിക്കുന്നു. ഗോയ്ഗൾ തടാകമേഖലയ്ക്കടുത്തായി അസർബൈനാന്റെ ഒരു സൈനിക ക്യാമ്പ് സ്ഥിതിചെയ്യുന്നു.[7] വസന്തകാലത്തും ഗ്രീഷ്മകാലത്തു തടാകം ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമായി മാറുന്നു. 2009 ൽ ഏകദേശം 4500 ലധികം വിനോദ സഞ്ചാരികൾ ഗോയ്ഗൾ തടാക പ്രദേശം സന്ദർശിച്ചിരുന്നു. വിനോദസഞ്ചാരികളിൽ കൂടുതലും ജർമ്മൻ പൗരന്മാരാണ്. വല്ലപ്പോഴും കുത്തനെയുള്ള കയറ്റമുണ്ടെങ്കിലും തടാകത്തിലേയ്ക്കു നയിക്കുന്ന റോഡ് വലിയതോതിൽ സംരക്ഷണ ഭിത്തിയുള്ളതാണ്. സഞ്ചാരികൾക്ക് മികച്ച ഫോട്ടോകളെടുക്കുവാനുള്ള നിരവധി അവസരങ്ങൾ ഇവിടെ ലഭിക്കുന്നു.
ഗോയ്ഗളിന്റെ പരിസരപ്രദേശങ്ങളിൽ ജർമ്മൻ വംശജരുടെ താമസകേന്ദ്രങ്ങളും 1854 ൽ നിർമ്മിക്കപ്പെട്ട പഴയ ജർമൻ ലൂഥറൻ പള്ളിയുൾപ്പെടെ ജർമൻ സംസ്കാരത്തിലെ പല സ്മാരകങ്ങളും സ്ഥിതിചെയ്യുന്നു.[8] ഈ തടാകത്തിൻറെ സൗന്ദര്യം നിരവധി നോവലുകൾ, കവിതകൾ, സംഗീത ബാൻഡുകൾ എന്നിവയ്ക്കു പ്രചോദനമായിട്ടുണ്ട്.[9][10]
അവലംബം
[തിരുത്തുക]- ↑ Ministry of Ecology of Azerbaijan: Lakes Archived 17 ഒക്ടോബർ 2014 at the Wayback Machine
- ↑ Большая Советская Энциклопедия: Гейгель
- ↑ “Погляди на Гейгель, королеву озер”... 24.11.05 Фаик ЗАКИЕВ Archived 2008-11-22 at the Wayback Machine Retrieved on 30 September 2010
- ↑ Гейгель отмечает свое 189-летие – 23.08.2008 First News Retrieved on 30 September 2010
- ↑ "The Map of Azerbaijan". Media-az.com. Archived from the original on 2008-07-05. Retrieved 26 April 2008.
- ↑ Гейгельский Национальный Парк
- ↑ "DÖVLƏT TƏBİƏT QORUQLARI: Göy-göl Dövlət Təbiət Qoruğu". Archived from the original on 2011-07-26. Retrieved 2017-11-24.
- ↑ 10.07.2010 First News Retrieved on 30 September 2010
- ↑ "GÖY GÖL – ƏHMƏD CAVAD". Archived from the original on 2021-11-02. Retrieved 2017-11-24.
- ↑ "Göygöl"ün 40 yaşı qeyd edilib. 30.01.2010 Ayna newspaper. Xatun Archived 2011-10-08 at the Wayback Machine Retrieved on 30 September 2010