Jump to content

ഗോസ്റ്റ് സെൽ ഗ്ലോക്കോമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോസ്റ്റ് സെൽ ഗ്ലോക്കോമ
സ്പെഷ്യാലിറ്റിനേത്രവിജ്ഞാനം
ലക്ഷണങ്ങൾകാഴ്ച മങ്ങൽ, കണ്ണ് വേദന, ഓക്കാനം, ഛർദ്ദി
സങ്കീർണതഒപ്റ്റിക് നാഡി ക്ഷതം, സ്ഥിരമായ കാഴ്ച നഷ്ടം
കാരണങ്ങൾവിട്രിയസ് ഹെമറേജ്
അപകടസാധ്യത ഘടകങ്ങൾകൂടിയ നേത്ര മർദ്ദം
ഡയഗ്നോസ്റ്റിക് രീതിനേത്ര പരിശോധന, ഗോണിയോസ്കോപ്പി
Treatmentമരുന്നുകൾ, ശസ്ത്രക്രിയ

ദീർഘനാളത്തെ വിട്രിയസ് ഹെമറേജ് മൂലം സംഭവിക്കുന്ന ഒരു തരം ദ്വിതീയ ഗ്ലോക്കോമയാണ് ഗോസ്റ്റ് സെൽ ഗ്ലോക്കോമ (GCG). കട്ടികൂടിയതും കുറഞ്ഞ വഴക്കവുമുള്ള ഡീജനറേറ്റഡ് ചുവന്ന രക്താണുക്കൾ (പ്രേത കോശങ്ങൾ) ട്രാബെക്കുലർ മെഷ്‌വർക്കിനെ തടയുകയും കണ്ണിനുള്ളിലെ മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പാത്തോഫിസിയോളജി

[തിരുത്തുക]

ഡീജനറേറ്റഡ് ചുവന്ന രക്താണുക്കൾ (പ്രേത കോശങ്ങൾ) വിട്രിയസ് ഹെമറേജിന് 1-3 ആഴ്ചകൾക്കുശേഷം വിട്രിയസ് അറയ്ക്കുള്ളിൽ വികസിക്കുന്നു.[1] അവ ട്രാബെക്കുലർ മെഷ്‌വർക്കിനെ തടസ്സപ്പെടുത്തുകയും ഒടുവിൽ കണ്ണിനുള്ളിലെ മർദ്ദം (ഇൻട്രാഒകുലർ പ്രഷർ) വർദ്ധിക്കുകയും ഗ്ലോക്കോമയിലേക്ക് നയിക്കുകയും ചെയ്യുന്നു. പലതരം നേത്രരോഗങ്ങൾ ഗോസ്റ്റ് സെൽ ഗ്ലോക്കോമക്ക് കാരണമാകാം. നേത്രാഘാതം, പ്രമേഹം, സിക്കിൾ സെൽ രോഗം, യുവിഐറ്റിസ്, യൂജിഎച്ച് സിൻഡ്രോം, നിരവധി നേത്ര ശസ്ത്രക്രിയകൾ തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ.[2]

അടയാളങ്ങളും ലക്ഷണങ്ങളും

[തിരുത്തുക]

സ്ലിറ്റ് ലാമ്പ് പരിശോധനയിൽ അക്വസ് ഹ്യൂമറിൽ എണ്ണമറ്റ ചെറിയ കോശങ്ങൾ കണ്ടേക്കാം.[3] ഇൻട്രാഒക്യുലർ മർദ്ദം 30 mm Hg മുതൽ 70 mm Hg വരെ ഉയരുന്നു. [3] വർദ്ധിച്ച ഇൻട്രാഒക്യുലർ മർദ്ദം കാഴ്ച മങ്ങൽ, തലവേദന, നെറ്റി വേദന, ഓക്കാനം കൂടാതെ/അല്ലെങ്കിൽ ഛർദ്ദി എന്നിവയ്ക്ക് കാരണമായേക്കാം.[2] ഗോണിയോസ്കോപ്പി പരിശോധനയിൽ മുൻ അറയുടെ കോൺ തുറന്നതായി കാണുന്നു.[2]

സങ്കീർണതകൾ

[തിരുത്തുക]

വർദ്ധിച്ച ഇൻട്രാഒക്യുലർ മർദ്ദം അനിയന്ത്രിതമാണെങ്കിൽ,[2] ഒപ്റ്റിക് നാഡിക്ക് കേടുപാടുകൾ വരുകയും മാറ്റാനാവാത്ത കാഴ്ച വൈകല്യത്തിനു കാരണമാകുകയും ചെയ്യാം.[4]

ചികിത്സ

[തിരുത്തുക]

വിട്രിയസ് ഹെമറേജ് മാറി കഴിഞ്ഞാൽ ഈ അവസ്ഥ സാധാരണയായി പരിഹരിക്കപ്പെടും. പക്ഷേ, വർദ്ധിച്ച ഇൻട്രാഒക്യുലർ മർദ്ദത്തിന്റെ ഗൗരവത്തെ ആശ്രയിച്ച്, മെഡിക്കൽ അല്ലെങ്കിൽ ശസ്ത്രക്രിയാ ചികിത്സ നിർദ്ദേശിക്കപ്പെടാം. ഇൻട്രാഒക്യുലർ മർദ്ദം അത്ര ഉയർന്നതല്ലെങ്കിൽ, ജലീയ സപ്രസന്റുകളുള്ള മെഡിക്കൽ തെറാപ്പിയാണ് അഭികാമ്യം.[3] മെഡിക്കൽ തെറാപ്പിക്ക് ശേഷവും ഇൻട്രാഒക്യുലർ മർദ്ദം 40-50-എംഎം എച്ച്ജി പരിധിയിൽ തുടരുകയാണെങ്കിൽ ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെടുന്നു.[3] കോർണിയയിൽ ഒരു ചെറിയ പാരസെന്റസിസ് ഉണ്ടാക്കി സലൈൻ ഉപയോഗിച്ച് നനച്ച് ആൻറ്റീരിയർ ചേംബർ (മുൻഭാഗത്തെ അറ) വൃത്തിയാക്കാം.[3] ആൻറ്റീരിയർ ചേംബറിൽ എണ്ണമറ്റ കോശങ്ങൾ വീണ്ടും അടിഞ്ഞുകൂടുകയാണെങ്കിൽ ആവർത്തിച്ചുള്ള വൃത്തിയാക്കൽ ആവശ്യമാണ്.

ചരിത്രം

[തിരുത്തുക]

കാംബെലും സഹപ്രവർത്തകരും 1976 ൽ ഗോസ്റ്റ് സെൽ ഗ്ലോക്കോമ ആദ്യമായി വിവരിച്ചു.[1] കാംബെല്ലും ഗ്രാന്റും ഈ അവസ്ഥയെ കൂടുതൽ വിവരിക്കുകയും ഗോസ്റ്റ് സെൽ ഗ്ലോക്കോമ എന്ന പേര് നൽകുകയും ചെയ്തു.[5] ഫെന്റണും സിമ്മർമാനും ഇതിനെ ഹീമോലിറ്റിക് ഗ്ലോക്കോമ എന്ന് വിളിച്ചു.[3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Alamri, Amal; Alkatan, Hind; Aljadaan, Ibrahim (2016). "Traumatic Ghost Cell Glaucoma with Successful Resolution of Corneal Blood Staining Following Pars Plana Vitrectomy". Middle East African Journal of Ophthalmology. 23 (3): 271–273. doi:10.4103/0974-9233.180778. ISSN 0974-9233. PMC 4968153. PMID 27555716.{{cite journal}}: CS1 maint: unflagged free DOI (link)
  2. 2.0 2.1 2.2 2.3 "Ghost Cell Glaucoma - EyeWiki". eyewiki.aao.org. Archived from the original on 2021-06-04. Retrieved 2021-06-04.
  3. 3.0 3.1 3.2 3.3 3.4 3.5 Themes, U. F. O. (2021-03-07). "Hemolytic or Ghost-Cell Glaucoma". Ento Key. Archived from the original on 2021-06-04. Retrieved 2021-06-04.
  4. Xu, Jun; Zhao, Meng; Li, Ji peng; Liu, Ning pu (2020-04-15). "Ghost cell glaucoma after intravitreous injection of ranibizumab in proliferative diabetic retinopathy". BMC Ophthalmology. 20 (1): 149. doi:10.1186/s12886-020-01422-z. ISSN 1471-2415. PMC 7161240. PMID 32295566.{{cite journal}}: CS1 maint: unflagged free DOI (link)
  5. Thomas, Ravi; Alexander, T. A.; Joseph, Premkumar; Sajeev, Gita (1985-01-01). "Ghost cell glaucoma". Indian Journal of Ophthalmology (in ഇംഗ്ലീഷ്). 33 (1): 53–55. ISSN 0301-4738. PMID 4077207. Archived from the original on 2021-06-04. Retrieved 2021-06-04.
"https://ml.wikipedia.org/w/index.php?title=ഗോസ്റ്റ്_സെൽ_ഗ്ലോക്കോമ&oldid=3978234" എന്ന താളിൽനിന്ന് ശേഖരിച്ചത്