Jump to content

ഗ്നൂ ഒക്ടേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്നൂ ഒക്ടേവ്
ഗ്നൂ ഒക്ടേവ് 4.3.0+ ലിനക്സിൽ പ്രവർത്തിക്കുന്നു
ഗ്നൂ ഒക്ടേവ് 4.3.0+ ലിനക്സിൽ പ്രവർത്തിക്കുന്നു
വികസിപ്പിച്ചത്John W. Eaton and many others[1]
ആദ്യപതിപ്പ്4 January 1993; 31 വർഷങ്ങൾക്ക് മുമ്പ് (4 January 1993) (first alpha release)
17 February, 1994; 30 വർഷങ്ങൾക്ക് മുമ്പ് (17 February, 1994) (version 1.0)[2]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC++ (main), Octave itself (scripts), C (wrapper code), Fortran (linear algebra wrapper code)[3]
ഓപ്പറേറ്റിങ് സിസ്റ്റംWindows, macOS, Linux, BSD
ലഭ്യമായ ഭാഷകൾ18 languages[4]
തരംScientific computing
അനുമതിപത്രം2007: GPL-3.0-or-later
1992: GPL-2.0-or-later
വെബ്‌സൈറ്റ്gnu.org/software/octave/

പ്രധാനമായും സംഖ്യാപരമായ ഗണിക്കലിന് ഉപയോഗിക്കുന്ന ഒരു പ്രോഗ്രാമിംഗ് ഭാഷയാണ് ഗ്നൂ ഒക്ടേവ്. ഇത് ഗ്നൂ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്. ഒക്ടേവ് ഇന്റർപ്രട്ടഡായ ഉന്നത തല പ്രോഗ്രാമിംഗ് ഭാഷയാണ്. മാറ്റ് ലാബിന് സമാനമായ ഒരു സ്വതന്ത്ര സോഫ്‌റ്റ്‌വെയറാണ്, അടിസ്ഥാന ഗണിതശാസ്ത്രം ഉപയോഗിച്ച് സംഖ്യാപരമായ പരീക്ഷണങ്ങൾ നടത്താനും വെക്‌ടറുകളും മെട്രിക്‌സുകളും കൈകാര്യം ചെയ്യാനും പ്ലോട്ടിംഗിലൂടെ ഡാറ്റ ദൃശ്യവൽക്കരിക്കാനും അനുവദിക്കുന്നു. ഇത് ഒരു ബാച്ച് ഓറിയൻ്റഡ് ഭാഷയായും ഉപയോഗിക്കാം. ഗ്നു പ്രൊജക്റ്റിൻ്റെ ഭാഗമായി, ഗ്നു ജനറൽ പബ്ലിക് ലൈസൻസിൻ്റെ നിബന്ധനകൾക്ക് കീഴിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറാണിത്.

ചരിത്രം

[തിരുത്തുക]

ഏകദേശം 1988 ലാണ് ഈ പദ്ധതി വിഭാവനം ചെയ്തത്.[5]കെമിക്കൽ റിയാക്ടർ ഡിസൈൻ കോഴ്‌സിൻ്റെ കൂട്ടാളിയാകാനാണ് ആദ്യം ഉദ്ദേശിച്ചത്. 1992-ൽ ജോൺ ഡബ്ല്യു. ഈറ്റൺ ആണ് പൂർണ്ണതോതിലുള്ള ഈ സോഫ്റ്റ്വെയർ വികസിപ്പിക്കാനാരംഭിച്ചത്. ആദ്യത്തെ ആൽഫ റിലീസ് 1993 ജനുവരി 4 മുതൽ ആരംഭിക്കുകയും 1994 ഫെബ്രുവരി 17-ന് പതിപ്പ് 1.0 പുറത്തിറങ്ങുകയും ചെയ്തു. പതിപ്പ് 8.4.0 2023 നവംബർ 5-ന് പുറത്തിറങ്ങി.[5]

ഈ സോഫ്റ്റ്വെയറിന്റെ പ്രധാന കോഡ് എഴുതുന്നയാളുടെ മുൻ പ്രൊഫസറായ ഒക്ടേവ് ലെവൻസ്‌പീലിൻ്റെ പേരാണ് ഈ പ്രോഗ്രാമിന് നൽകിയിരിക്കുന്നത്. ലെവൻസ്പീൽ വേഗത്തിലുള്ള ബാക്ക്-ഓഫ്-ദി-എൻവലപ്പ് കണക്കുകൂട്ടലുകൾ നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് വളരെ പ്രശസ്തിയാർജ്ജിച്ചാതാണ്.[6]

വികസന ചരിത്രം

[തിരുത്തുക]
സമയം പ്രവൃത്തി
1988/1989 ആദ്യ ചർച്ചകൾ (പുസ്തകവും സോഫ്റ്റ്‌വെയറും)
ഫെബ്രുവരി 1992 സോഫ്റ്റ്വെയറിന്റെ വികസനത്തിന് തുടക്കം കുറിച്ചു.
ജനുവരി 1993 വെബ്സൈറ്റിൽ സോഫ്റ്റ്വയർ പതിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി (പതിപ്പ് 0.60)
ഫെബ്രുവരി 1994 ആദ്യമായി സോഫ്റ്റ്വയർ പുറത്തിറക്കി (പതിപ്പ് 1.0.0 മുതൽ 1.1.1 വരെ)[7]
ഡിസംബർ 1996 വിൻഡോസ് പോർട്ടിനൊപ്പം രണ്ടാം പതിപ്പ് പുറത്തിറക്കി (പതിപ്പ് 2.0.x). (സിഗ്വിൻ(Cygwin))[8]
മാർച്ച് 1998 പതിപ്പ് 2.1
നവംബർ 2004 പതിപ്പ് 2.9 (3.0-ൻ്റെ ഡേവ്(DEV) പതിപ്പ്)[9]
ഡിസംബർ 2007 പതിപ്പ് 3.0 ൻ്റെ പുറത്തിറക്കൽ (മൈൽസ്റ്റോൺ)[10]
ജൂൺ 2009 പതിപ്പ് 3.2 ൻ്റെ പുറത്തിറക്കൽ (മൈൽസ്റ്റോൺ)[11]
8 ഫെബ്രുവരി 2011 പതിപ്പ് 3.4.0 (മൈൽസ്റ്റോൺ)[12]
22 ഫെബ്രുവരി 2012 ഒക്ടേവ് 3.6.1 പതിപ്പ് പുറത്തിറക്കി (മൈൽസ്റ്റോൺ)[13][14]
31 ഡിസംബർ 2013 ഒക്ടേവിന്റെ 3.8.0 പതിപ്പ് പുറത്തിറങ്ങി (എക്സ്പിരിമെന്റൽ ജിയുഐ)[15][16][17]
29 മെയ് 2015 പതിപ്പ് 4.0.0 (സ്റ്റേബിൾ ജിയുഐയും ഊപിനുള്ള പുതിയ സിന്റാക്സും ഉൾപ്പെടുത്തിയിട്ടുണ്ട്)[18][19][20][21]
14 നവംബർ 2016 4.2.0 പതിപ്പ് പുറത്തിറങ്ങി (ഗ്നൂപ്ലോട്ട് (gnuplot) 4.4+)[22][23][24][25]
30 ഏപ്രിൽ 2018 4.4.0 പതിപ്പ് പുറത്തിറങ്ങി(ജിയുഐ ക്യുടി (GUI QT) ടൂൾകിറ്റിനായുള്ള നീക്കം നടത്തി. എന്നിരുന്നാലും, എഫ്എൽടികെ(FLTK) ടൂൾകിറ്റ് ഒഴിവാക്കിയിട്ടില്ല, അത് നീക്കം ചെയ്യുന്നതിനുള്ള ഒരു ഷെഡ്യൂളും ഇല്ല - ഇനി മുൻഗണന നൽകുന്നില്ലെങ്കിൽ പോലും)[26][27][28]
1 മാർച്ച് 2019 ഒക്ടേവ് 5.1.0 പ്രസിദ്ധീകരണം (QT5-നാണ് മുൻഗണന നൽകുന്നത്, ക്യൂടി 4.8 എങ്കിലും മിനിമം വേണം), ഹൈഡിപിഐയ്ക്കുള്ള(hiDpi) പിന്തുണ നൽകിയിട്ടുണ്ട്[29]
31 ജനുവരി 2020 ഒക്ടേവ് 5.2.0 പതിപ്പ് പുറത്തിറങ്ങി (QT5-ന് മുൻഗണന നൽകുന്നു)[30]
26 നവംബർ 2020 ഒക്ടേവ് 6.1.0 പതിപ്പ് പുറത്തിറക്കി (ക്യൂട്ടി 5-നെയാണ് തിരഞ്ഞെടുത്തത്, ക്യൂട്ടി 4.x നെ ഒക്ടേവിന്റെ 7-ാമത്തെ പതിപ്പിൽ നിന്ന് ഒഴിവാക്കി)[31]
20 ഫെബ്രുവരി 2021 ഒക്ടേവ് 6.2.0 പതിപ്പ് പുറത്തിറങ്ങി (QT5-ന് മുൻഗണന), ബഗ്ഫിക്സ്, മെച്ചപ്പെടുത്തിയ മാറ്റ്ലാബ് സിന്റാക്സിനുള്ള പിന്തുണ നൽകുന്നു[32]
6 ഏപ്രിൽ 2022 ഒക്ടേവ് 7.1.0 പതിപ്പ് പുറത്തിറങ്ങി (QT5-ന് മുൻഗണന), മെച്ചപ്പെട്ട ഗ്രാഫിക്സ് ബാക്കെൻഡും മാറ്റ്ലാബിനെ സപ്പോർട്ട് ചെയ്യുന്നു[33]
28 ജൂലൈ 2022 ഒക്ടേവ് 7.2.0 (QT5-ന് മുൻഗണന), ബഗ് ഫിക്സിംഗ് റിലീസ് നടത്തി[34]
2 നവംബർ 2022 ഒക്ടേവ് 7.3.0 (QT5-ന് മുൻഗണന), ബഗ് ഫിക്സിംഗ് റിലീസ് നടത്തി[35]
7 മാർച്ച് 2023 ഒക്ടേവ് 8.1.0 യുടെ പ്രസിദ്ധീകരണം, മെച്ചപ്പെട്ട ഗ്രാഫിക്സ് ബാക്കെൻഡും മാറ്റ്ലാബിനെ സപ്പോർട്ട് ചെയ്യുന്നു.[36]
13 ഏപ്രിൽ 2023 ഒക്ടേവ് 8.2.0-ൻ്റെ പുതിക്കിയ പതിപ്പ് പുറത്തിറങ്ങി, ഇത് ബഗ് ഫിക്സിംഗ് റിലീസിംഗാണ്[37]
8 ഓഗസ്റ്റ് 2023 ഒക്ടേവ് 8.3.0-ൻ്റെ പുതിക്കിയ പതിപ്പ്, ബഗ് ഫിക്സിംഗ് റിലീസ് ഉൾപ്പെടുത്തിയിരിക്കുന്നു[38]
5 നവംബർ 2023 ഒക്ടേവ് 8.4.0-ൻ്റെ പുറത്തിറക്കൽ, ബഗ് ഫിക്സിംഗ് റിലീസ്[39]
14 മാർച്ച് 2024 ഒക്ടേവ് 9.1.0 യുടെ പതിപ്പ് പുറത്തിറങ്ങി, ഇത് ഒരു പൊതുപതിപ്പാണ്, മാറ്റ്ലാബ് സപ്പോർട്ട് ചെയ്യുന്നു, ഗ്രാഫിക്സ് മെച്ചപ്പെടുത്തലുകൾ നടത്തി.[40]

പ്രവർത്തനങ്ങൾ

[തിരുത്തുക]

സയൻ്റിഫിക് കംപ്യൂട്ടിംഗിനായി ഡെസ്ക്ടോപ്പുകളിൽ ഉപയോഗിക്കുന്നതിനു പുറമേ, അക്കാദമിയയിലും വ്യവസായത്തിലും ഒക്ടേവ് ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, സാമൂഹിക സുരക്ഷാ നമ്പറുകൾ ഹാക്കറന്മാർ ഉപയോഗിക്കുവാൻ സാധ്യതയുള്ള വൾനറബിലിറ്റികൾ കണ്ടെത്താൻ പിറ്റ്സ്ബർഗ് സൂപ്പർകമ്പ്യൂട്ടിംഗ് സെൻ്ററിലെ പാരലൽ കമ്പ്യൂട്ടറിൽ ഒക്ടേവ് ഉപയോഗിച്ചു.[41]

ഓപ്പൺസിഎൽ അല്ലെങ്കിൽ ക്യൂഡ(CUDA) ഉപയോഗിച്ച് ത്വരിതപ്പെടുത്തുന്നതിനായി പാരലൽ പ്രോസസ്സിംഗ് നടത്തുന്നതിലേക്കായി ജിപിയുകളുടെ കമ്പ്യൂട്ടേഷണൽ ശക്തി പ്രയോജനപ്പെടുത്തുന്നതിലൂടെയും മാട്രിക്സ് ഓപ്പറേഷനുകളും സങ്കീർണ്ണമായ സംഖ്യാ കണക്കുകൂട്ടലുകളും പോലെയുള്ള ജോലികൾ ഗണ്യമായി വേഗത്തിലാക്കുന്നു. ജിപിയുവിന് അനുയോജ്യമായ കോഡ് എഴുതുന്നതും ജിപിയു ഹാർഡ്‌വെയറുമായി ഇൻ്റർഫേസ് ചെയ്യുന്നതിന് `gpulib` പോലുള്ള നിർദ്ദിഷ്ട ഒക്ടേവ് പാക്കേജുകൾ ഉപയോഗിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.[42]

സാങ്കേതിക വിശദാംശങ്ങൾ

[തിരുത്തുക]
  • സി++ സ്റ്റാൻഡേർഡ് ലൈബ്രറി ഉപയോഗിച്ച് സി++-ൽ ഒക്ടേവ് സോഫ്റ്റ് വെയർ തയ്യാറാക്കിയിരിക്കുന്നു.
  • ഒക്ടേവ് സ്ക്രിപ്റ്റിംഗ് ഭാഷ എക്സിക്യൂട്ട് ചെയ്യാൻ ഒക്ടേവ് ഒരു ഇൻ്റർപ്രെറ്റർ ഉപയോഗിക്കുന്നു.
  • ലോഡ് ചെയ്യാവുന്ന മൊഡ്യൂളുകൾ ഉപയോഗിച്ച് ഒക്ടേവ് വിപുലീകരിക്കാവുന്നതാണ്.

അവലംബം

[തിരുത്തുക]
  1. Rik (10 June 2015). "contributors.in". Retrieved 14 June 2015.
  2. ""Full-time development began in the Spring of 1992. The first alpha release was January 4, 1993, and version 1.0 was released February 17, 1994."".
  3. "Building - Octave". wiki.octave.org (in ഇംഗ്ലീഷ്). GNU. Retrieved 1 May 2018.
  4. "Basque, Belarusian, Catalan, Chinese, Dutch, English, French, German, Hungarian, Italian, Japanese, Latvian, Portuguese (Brazil), Portuguese (Portugal), Russian, Spanish, Turkish, Ukrainian". hg.savannah.gnu.org.
  5. 5.0 5.1 "About GNU Octave". www.gnu.org. GNU. Retrieved 1 May 2018.
  6. Eaton, John W. "About Octave". Retrieved 2009-06-28.
  7. "GNU Octave Version 1". www.gnu.org.
  8. "GNU Octave Version 2". www.gnu.org.
  9. "News Archive". www.gnu.org. 31 December 2012.
  10. "GNU Octave Version 3". www.gnu.org.
  11. "GNU Octave Version 3.2". www.gnu.org.
  12. "GNU Octave Version 3.4". www.gnu.org.
  13. "GNU Octave Version 3.6". www.gnu.org.
  14. "GNU Octave 3.6.4 Released". www.gnu.org. 21 February 2013.
  15. "GNU Octave Version 3.8". www.gnu.org.
  16. "GNU Octave 3.8.0 Released". www.gnu.org. 31 December 2013.
  17. "GNU Octave 3.8.1 Released". www.gnu.org. 4 March 2014.
  18. "GNU Octave Version 4.0". www.gnu.org.
  19. "GNU Octave 4.0.0 Released". www.gnu.org. 29 May 2015.
  20. "GNU Octave 4.0.1 Released". www.gnu.org. 23 March 2016.
  21. "GNU Octave 4.0.3 Released". www.gnu.org. 2 July 2016.
  22. "GNU Octave 4.2.0 Released". Nov 14, 2016.
  23. "GNU Octave Version 4.2". www.gnu.org.
  24. "GNU Octave 4.2.1 Released". www.gnu.org. 24 February 2017.
  25. "GNU Octave 4.2.2 Released". www.gnu.org. 13 March 2018.
  26. "GNU Octave Version 4.4". www.gnu.org.
  27. "GNU Octave 4.4.0 Released". www.gnu.org. 30 April 2018.
  28. "GNU Octave 4.4.1 Released". www.gnu.org. 9 August 2018.
  29. "GNU Octave Version 5". www.gnu.org.
  30. "GNU Octave 5.2.0 Released". www.gnu.org. 31 January 2020.
  31. "GNU Octave 6.1.0 Released". www.gnu.org. 26 November 2020.
  32. "GNU Octave 6.2.0 Released". www.gnu.org. 20 February 2021.
  33. "GNU Octave 7.1.0 Released". www.gnu.org. 6 April 2022.
  34. "GNU Octave 7.2.0 Released". octave.org. 28 July 2022.
  35. "GNU Octave 7.3.0 Released". octave.org. 2 November 2022.
  36. "GNU Octave 8.1.0 Released". octave.org. 7 March 2023.
  37. "GNU Octave 8.2.0 Released". octave.org. 13 April 2023.
  38. "GNU Octave 8.3.0 Released". octave.org. 8 August 2023.
  39. "GNU Octave 8.4.0 Released". octave.org (in ഇംഗ്ലീഷ്). 2023-11-05. Retrieved 2023-11-20.
  40. "GNU Octave Version 9". octave.org (in ഇംഗ്ലീഷ്). Retrieved 2024-03-25.
  41. "Social Security Number Vulnerability Findings Relied on Supercomputing". 8 July 2009. Archived from the original on 29 February 2012.
  42. "Drop-in Acceleration of GNU Octave". NVIDIA Developer Blog. June 5, 2014.
"https://ml.wikipedia.org/w/index.php?title=ഗ്നൂ_ഒക്ടേവ്&oldid=4092165" എന്ന താളിൽനിന്ന് ശേഖരിച്ചത്