ഗ്രമാറ്റിക്ക ഗ്രന്ഥോണിക്ക
അർണ്ണോസ് പാതിരി രചിച്ച, മലയാളലിപിയിലുള്ള ഒരു സംസ്കൃതവ്യാകരണ ഗ്രന്ഥമാണ് ഗ്രമാറ്റിക്ക ഗ്രന്ഥോണിക്ക[1]. കേരളത്തിൽ വെച്ച് എഴുതിയ ഈ ഗ്രന്ഥം കൈയ്യെഴുത്ത് പ്രതിയായാണ് ലഭ്യമായിരുന്നത്. രചനാ കാലഘട്ടം 1730-1732 ആണെന്ന് കരുതപ്പെടുന്നു. പൗളിനോസ് പാതിരി 1790 ഓടെ ഈ കൈയ്യെഴുത്തു പ്രതി റോമിലേക്ക് കൊണ്ടു പോയി.[2] റോമിലെ പ്രൊപ്പഗാൻഡാ കോളേജിൽ സൂക്ഷിച്ചിരുന്ന ഈ കൃതി പിന്നീട് അപ്രത്യക്ഷമായി, പാശ്ചാത്യലോകത്ത് സംസ്കൃതഭാഷാ പഠനത്തിനു അവലംബം ആയി ഉപയോഗിച്ചിരുന്ന ഏറ്റവും പഴയ ഗ്രന്ഥങ്ങളിൽ ഒന്നായിരുന്നു ഗ്രമാറ്റിക്ക ഗ്രന്ഥോണിക്ക. 18ആം നൂറ്റാണ്ടിൽ ഈ ഗ്രന്ഥത്തെ അവലംബമാക്കിയ പഠനങ്ങളുടെ ധാരാളം സൂചനകൾ ഉണ്ടെങ്കിലും 19അം നൂറ്റാണ്ടിന്റെ പകുതിയോടെ ഈ കൈയ്യെഴുത്ത് പ്രതി നഷ്ടപ്പെട്ടു[3].
വീണ്ടെടുപ്പ്
[തിരുത്തുക]ലുവേയിൻ സർവകലാശാലയിലെ ഭാഷാ ശാസ്ത്ര ചരിത്ര പ്രൊഫസർ മൂൺവാൻഹാളാണ് ഈ അമൂല്യ പുസ്തകം കണ്ടെത്തിയത്. "അച്ചടി മഷി പുരണ്ട ആദ്യ സംസ്കൃത വ്യാകരണ ഗ്രന്ഥം" എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഈ കൃതി പോട്ട്സ്ഡാം സർവകലാശാലയിലെ ഭാഷാശാസ്ത്ര ഗവേഷകരായ Toon Van Hal, K.U. Leuven എന്നീ രണ്ട് ഗവേഷകർ ചേർന്ന് 2010ൽ ഇറ്റലിയിലെ ഒരു പുരാതന മഠത്തിൽ നിന്ന് ഗ്രമാറ്റിക്ക ഗ്രന്ഥോണിക്കയുടെ നഷ്ടപ്പെട്ട കൈയ്യെഴുത്ത് പ്രതി കണ്ടെടുത്തു[4]. ഈ കൈയ്യെഴുത്ത് പ്രതി ആധാരമാക്കി Toon Van Hal, Christophe Vielle എന്നിവർ ചേർന്ന് ഗ്രമാറ്റിക്ക ഗ്രന്ഥോണിക്ക 2013 ഏപ്രിൽ മാസത്തിൽ പുനഃപ്രസിദ്ധീകരിച്ചു[5].മുഴുവൻ മൂലകൃതിയുടെയും ഫോട്ടോകോപ്പിയും ഒരോ പേജിന്റെയും അച്ചടി രൂപവും ചേർത്തിട്ടുണ്ട്. ലത്തീൻ ഭാഷയിലാണ് വ്യാകരണ നിയമങ്ങളും മറ്റും വിശദീകരിച്ചിട്ടുള്ളത്.[6]
അവലംബം
[തിരുത്തുക]- ↑ http://belgianindology.blogs.lalibre.be/archive/2010/06/14/hanxleden.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Mini Muringatheri (February 5, 2012). "Lost 18th century Sanskrit grammar manuscript by Jesuit missionary found in Italy". thehindu. Retrieved 2013 ഓഗസ്റ്റ് 31.
{{cite news}}
: Check date values in:|accessdate=
(help) - ↑ http://belgianindology.blogs.lalibre.be/archive/2010/06/14/hanxleden.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.thehindu.com/todays-paper/tp-national/lost-18th-century-sanskrit-grammar-manuscript-by-jesuit-missionary-found-in-italy/article2861815.ece
- ↑ http://digital.indologica.de/?q=node/2100
- ↑ എ. അടപ്പൂർ (2013). "മറവിയിൽ മറഞ്ഞ ഒരു ഗ്രന്ഥവും സാഹിത്യ ചോരണവും". മലയാളം. 17 (15): 52–57. doi:6 സെപ്റ്റംബർ 2013.
{{cite journal}}
:|access-date=
requires|url=
(help); Check|doi=
value (help); Check date values in:|accessdate=
(help)