ഗ്രാന്റ്ലി ഡിക്ക്-റീഡ്
ഗ്രാന്റ്ലി ഡിക്ക്-റീഡ് (26 ജനുവരി 1890 - 11 ജൂൺ 1959) ഒരു ബ്രിട്ടീഷ് പ്രസവചികിത്സകനും മരുന്നുകളും മറ്റ് മെഡിക്കൽ ഇടപെടലും ഒഴിവാക്കുന്ന പ്രസവ രീതിയായ നാച്ചുറൽ ചൈൾഡ്ബർത്തിന്റെ പ്രമുഖ വക്താവുമായിരുന്നു.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]ഡോ. ഗ്രാന്റ്ലി ഡിക്ക്-റീഡ് 1890 ജനുവരി 26-ന് സഫോക്കിലെ ബെക്കിൾസിൽ ഒരു നോർഫോക്ക് മില്ലറുടെ ഏഴ് മക്കളിൽ ആറാമനായി ജനിച്ചു.[1] ബിഷപ്പ് സ്റ്റോർഫോർഡ് കോളേജിലും കേംബ്രിഡ്ജിലും വിദ്യാഭ്യാസം നേടിയ അദ്ദേഹം മികച്ച കായികതാരവും കുതിരപ്പടയാളിയുമായിരുന്നു. വൈറ്റ്‌ചാപ്പലിലെ ലണ്ടൻ ഹോസ്പിറ്റലിൽ നിന്ന് മെഡിക്കൽ പരിശീലനം നേടിയ അദ്ദേഹം 1914ൽ ഫിസിഷ്യനായി യോഗ്യത നേടി.[2]
കരിയറും ജോലിയും
[തിരുത്തുക]ഒന്നാം ലോകമഹായുദ്ധസമയത്ത്, ഡിക്ക്-റീഡ് റോയൽ ആർമി മെഡിക്കൽ കോർപ്സിൽ സേവനമനുഷ്ഠിച്ചു. ഗാലിപ്പോളിയിൽ വെച്ച് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റെങ്കിലും പിന്നീട് ഫ്രാൻസിൽ സേവനമനുഷ്ഠിച്ചു. യുദ്ധം അവസാനിച്ചപ്പോൾ, അദ്ദേഹം ഒരു വർഷത്തേക്ക് ലണ്ടൻ ഹോസ്പിറ്റലിൽ തിരിച്ചെത്തി, തുടർന്ന് കേംബ്രിഡ്ജിൽ എംഡി പൂർത്തിയാക്കി. [2]
1920 കളുടെ തുടക്കത്തിൽ അദ്ദേഹം വോക്കിംഗിലെ ഒരു ക്ലിനിക്കിൽ വർക്കിംഗ് പാർട്ട്ണർഷിപ്പ് രീതിയിൽ ജോലി ചെയ്തു. ഡിക്ക്-റീഡ് പ്രസവവും പരിചരണവും, കേസ് ചരിത്രങ്ങളും കുറിപ്പുകളും നിരീക്ഷിച്ച് എഴുതുന്നതിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. [3] "നാച്ചുറൽ ചൈൾഡ് ബർത്ത്" എന്ന പദം ഉപയോഗിച്ചുകൊണ്ട് 1933-ൽ അദ്ദേഹം തന്റെ ആദ്യ പുസ്തകം നാച്ചുറൽ ചൈൽഡ്ബർത്ത് പ്രസിദ്ധീകരിച്ചു. പ്രസവ ക്രമത്തെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലും ഇടപെടലിന്റെ അഭാവം എന്നാണ് അദ്ദേഹം ഈ പദത്തെ നിർവചിച്ചത്. "പരിഷ്കൃതരായ" ബ്രിട്ടീഷ് സ്ത്രീകൾ ജനനത്തെ ഭയപ്പെടുന്നതിനാൽ, ജനനനിരക്ക് കുറയുന്നു, അവർ ജനനത്തെ ഭയപ്പെടുന്നില്ലെങ്കിൽ, ഭയം പിരിമുറുക്കം സൃഷ്ടിക്കുന്നതിനാൽ അത് എളുപ്പമാകുമെന്നും അത് വേദനയ്ക്ക് കാരണമാകുമെന്നും പുസ്തകം വാദിച്ചു. ഡിക്ക്-റീഡിന്റെ ആശയങ്ങൾ ആദ്യം പരിഹസിക്കപ്പെട്ടു. ഒരു കൂട്ടം പ്രസവചികിത്സവിദഗ്ധരുമായി അദ്ദേഹം സ്ഥാപിച്ച ലണ്ടൻ ക്ലിനിക്കിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി. 1934-ൽ വർക്കിംഗ് പാർട്ട്ണർഷിപ്പ് ഒഴിവാക്കിയപ്പോൾ പിരിച്ചുവിട്ടപ്പോൾ, ഡിക്ക്-റീഡ് 25 ഹാർലി സ്ട്രീറ്റിൽ ഒരു സ്വകാര്യ ക്ലിനിക്ക് സ്ഥാപിച്ചു. [3]
അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകം, Revelation of Childbirth (പ്രസവത്തെക്കുറിച്ചുള്ള വെളിപാട്) (പിന്നീട് ഇത് Childbirth without Fear (ഭയരഹിതമായ പ്രസവം) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു) 1942-ൽ പ്രസിദ്ധീകരിച്ചു. ഇത് പൊതു വായനക്കാരെ ലക്ഷ്യമിട്ടായിരുന്നു. ഇത് ഒരു അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറായി മാറി, അത് ഇപ്പോഴും അച്ചടിയിലാണ്. ലോകമെമ്പാടും ധാരാളം പ്രഭാഷണ പര്യടനങ്ങൾ നടത്താൻ ഡിക്ക്-റീഡ് ക്ഷണിക്കപ്പെട്ടു.
1948 ൽ അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് മാറി. 1953-ൽ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് മടങ്ങി, പ്രഭാഷണങ്ങളും എഴുത്തും തുടർന്നു.
1956-ൽ ഇപ്പോൾ നാഷണൽ ചൈൽഡ്‌ബർത്ത് ട്രസ്റ്റ് എന്നറിയപ്പെടുന്ന പ്രുനെല്ല ബ്രയൻസ് സ്ഥാപിച്ച യുകെ നാച്ചുറൽ ചൈൽഡ്‌ബർത്ത് അസോസിയേഷൻ, ജനനവും ആദ്യകാല രക്ഷാകർതൃത്വവുമായി ബന്ധപ്പെട്ട മുൻനിര ചാരിറ്റിയാണ്. ഗ്രാന്റ്ലി ഡിക്ക്-റീഡ് ആയിരുന്നു അതിന്റെ ആദ്യ പ്രസിഡന്റ്. 1957-ൽ, ഡിക്ക്-റീഡ് ഫീച്ചർ ചെയ്യുന്ന ഒരു ഫോണോഗ്രാഫ് ആൽബം, നാച്ചുറൽ ചിൽഡ്ബർത്ത്: എ ഡോക്യുമെന്ററി റെക്കോർഡ് ഓഫ് ദി ബേബി എന്ന പേരിൽ യുകെയിലെ ആർഗോ റെക്കോർഡ്സും യുഎസിലെ വെസ്റ്റ്മിൻസ്റ്റർ റെക്കോർഡും പുറത്തിറക്കി. Pinter & Martin-ൽ നിന്ന് ഇത് ഇപ്പോഴും ഒരു CD ആയി ലഭ്യമാണ്.
1959 ജൂൺ 11-ന് 69-ആം വയസ്സിൽ നോർഫോക്കിലെ വ്രോക്‌സാമിൽ, മുമ്പ് യുകെ യുകെലെലെ എന്റർടെയ്‌നർ ജോർജ്ജ് ഫോംബിയുടെ ഉടമസ്ഥതയിലുള്ള ഒരു നദീതീരത്തെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു. 25 ഹാർലി സ്ട്രീറ്റിൽ ഡിക്ക്-റീഡിന്റെ മുൻ ക്ലിനിക്കിൽ ഒരു സ്മാരക ഫലകം 1992 ജൂൺ ന് അനാച്ഛാദനം ചെയ്തു. [3]
വിമർശനം
[തിരുത്തുക]ഡിക്ക്-റീഡ് ആൻ്റി ഫെമിനിസ്റ്റ് ആണ് എന്ന നിലയിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. [4] അദ്ദേഹത്തിൻ്റെ Motherhood in the Post-War World (യുദ്ധാനന്തര ലോകത്ത് മാതൃത്വം) എന്ന പുസ്തകത്തിൽ അദ്ദേഹം സ്ത്രീവിരുദ്ധ വാക്യങ്ങൾ എഴുതിയിട്ടുണ്ട്.[5] [6] 1942-ൽ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു, "അമ്മ ഫാക്ടറിയാണ്, വിദ്യാഭ്യാസത്തിലൂടെയും പരിചരണത്തിലൂടെയും അവളെ മാതൃത്വത്തിന്റെ കലയിൽ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയും." [7]
"ആദിമ" സ്ത്രീകൾക്ക് പ്രസവവേദന അനുഭവപ്പെടാറില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. [8] നരവംശശാസ്ത്ര ഗവേഷണം ഈ അവകാശവാദം ശരിയല്ലെന്ന് തെളിയിച്ചു. പാശ്ചാത്യ സംസ്കാരങ്ങളിൽ ഉള്ളതുപോലെ തന്നെ "ആദിമ സംസ്കാരങ്ങൾ" എന്ന് വിളിക്കപ്പെടുന്നവയിൽ പ്രസവിക്കുന്ന രീതിയിലും അനുഭവത്തിലും വൈവിധ്യമുണ്ട്. [9]
ഇതും കാണുക
[തിരുത്തുക]- പ്രസവ സ്ഥാനങ്ങൾ
- സ്ക്വാറ്റിംഗ് സ്ഥാനം
അവലംബം
[തിരുത്തുക]- ↑ Post-war Mothers: Childbirth Letters to Grantly Dick-Read, 1946-1956 - Mary Thomas - Google Books Retrieved 2016-11-04.
- ↑ 2.0 2.1 Dunn, Peter M (1994). "Dr Grantly Dick-Read (1890-1959) of Norfolk and natural childbirth". Archives of Disease in Childhood. 71 (2). BMJ Group: F145 – F146. doi:10.1136/fn.71.2.f145. PMC 1061103. PMID 7979472.
- ↑ 3.0 3.1 3.2 City of Westminster green plaques "Westminster City Council - Green Plaques Scheme". Archived from the original on 2012-07-16. Retrieved 2011-07-07.
- ↑ Suzanne McKenzie-Mohr; Michelle N. Lafrance (26 March 2014). Women Voicing Resistance: Discursive and Narrative Explorations. Routledge. pp. 45–. ISBN 978-1-136-20656-6.
- ↑ O Moscucci (March 2003). "Holistic obstetrics: the origins of "natural childbirth" in Britain - Moscucci 79 (929): 168 - Postgraduate Medical Journal". Postgraduate Medical Journal. 79 (929). Pmj.bmj.com: 168–173. doi:10.1136/pmj.79.929.168. PMC 1742649. PMID 12697920.
- ↑ "Who Said Childbirth Is Natural?: The Medical Mission of Grantly Dick Read", by Donald Caton, MD, in Anesthesiology 4 1996, Vol.84, 955-964
- ↑ Edwin R. Van Teijlingen; George W. Lowis; Peter McCaffery (1 January 2004). Midwifery and the Medicalization of Childbirth: Comparative Perspectives. Nova Publishers. pp. 321–. ISBN 978-1-59454-031-8.
- ↑ Rodolfo J. Walss (2006). Hypnosis for Labor and Delivery. Vantage Press. pp. 60–. ISBN 978-0-533-14843-1.
- ↑ Tess Cosslett (1994). Women Writing Childbirth: Modern Discourses of Motherhood. Manchester University Press. pp. 10–. ISBN 978-0-7190-4324-6.
- Dick-Read, Grantly (2004), Childbirth without Fear: The Principles and Practice of Natural Childbirth, Pinter & Martin, ISBN 978-0-9530964-6-6
- Noyes Thomas, A. (1957), Doctor Courageous: The story of Dr Grantly Dick Read
- Pregnancy Today article
- Pinter & Martin, Grantly Dick-Read's publishers
- New General Catalog of Old Books and Authors
- Natural Childbirth: A Documentary Record of the Birth of a Baby on Discogs