Jump to content

ഗ്രാവിറ്റി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രാവിറ്റി
റിലീസ് പോസ്റ്റർ
സംവിധാനംഅൽഫോൺസോ ക്വാറോൺ
നിർമ്മാണംഅൽഫോൺസോ ക്വാറോൺ
ഡേവിഡ് ഹേയ്മാൻ
രചനഅൽഫോൺസോ ക്വാറോൺ
ജോനാസ് കുവാറോൺ
അഭിനേതാക്കൾസാന്ദ്രാ ബുള്ളോക്ക്
ജോർജ്ജ് ക്ലൂണി
സംഗീതംസ്റ്റീവൻ പ്രൈസ്
ഛായാഗ്രഹണംഇമ്മാനുവൽ ലുബെസ്ക്കി
ചിത്രസംയോജനംഅൽഫോൺസോ ക്വാറോൺ
മാർക്ക് സാംഗർ
സ്റ്റുഡിയോഎസ്പെരാന്റോ ഫിലിമോയ്
ഹെയ്ഡേയ് ഫിലിംസ്
വിതരണംവാർണർ ബ്രോസ്.
റിലീസിങ് തീയതി
  • ഓഗസ്റ്റ് 28, 2013 (2013-08-28) (വെനീസ് ചലച്ചിത്ര മേള)
  • ഒക്ടോബർ 4, 2013 (2013-10-04) (യുഎസ്)
  • നവംബർ 8, 2013 (2013-11-08) (യുകെ)
രാജ്യംയു.കെ.[1]
യു.എസ്.[1]
ഭാഷഇംഗ്ലിഷ്
ബജറ്റ്$10 കോടി[2]
സമയദൈർഘ്യം90 മിനിറ്റ്[3]
ആകെ$716,392,705[2]

2013-ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ്-അമേരിക്കൻ ത്രിമാന ശാസ്ത്ര കൽപ്പിതകഥാ ചലച്ചിത്രമാണ് ഗ്രാവിറ്റി.[2][4] ബഹിരാകാശത്ത് തകരാറിലാകുന്ന ഒരു സ്പേസ് ഷട്ടിലിലെ സഞ്ചാരികളുടെ ഭൂമിയിലേക്ക് തിരികെയെത്താനുള്ള ശ്രമമാണ് ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം. വാർണർ ബ്രോസ്. വിതരണം ചെയ്തിരിക്കുന്ന ഗ്രാവിറ്റിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അൽഫോൺസോ ക്വാറോൺ ആണ്. കൂടാതെ നിർമ്മാണം, തിരക്കഥ, ചിത്രസംയോജനം എന്നിവയിലും ക്വാറോൺ പങ്കാളിയാണ്. സാന്ദ്ര ബുള്ളോക്ക്, ജോർജ്ജ് ക്ലൂണി എന്നിവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ.

2013 ആഗസ്റ്റിലെ 70ആം വെനീസ് ചലച്ചിത്രമേളയുടെ പ്രദർശന ചിത്രമായിരുന്നു ഗ്രാവിറ്റി. പിന്നീട് 3 ദിവസങ്ങൾക്ക് ശേഷം ടെലൂറൈഡ് ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചു.[5] പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ഈ ചിത്രം മികച്ച സംവിധായകന്റേതടക്കം 7 അക്കാഡമി അവാർഡുകൾ നേടി.[6][7] 2014-ലെ ക്രിട്ടിക്സ് ചോയ്സ് അവാർഡുകളിൽ ഏഴ് പുരസ്ക്കാരങ്ങളും മികച്ച സംവിധായകനുള്ളതടക്കം ആറ് ബാഫ്റ്റ പുരസ്ക്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചു.[8][9][10][11]

കഥാസാരം

[തിരുത്തുക]

എസ്റ്റിഎസ്-157 എന്ന ബഹിരാകാശ ദൗത്യമാണ് ഈ ചലച്ചിത്രത്തിന്റെ പശ്ചാത്തലം. ഇതിനായി എക്സ്പ്ലോറർ എന്ന സ്പേസ് ഷട്ടിലിൽ ആദ്യമായി ബഹിരാകാശത്ത് എത്തിയ വൈദ്യശാസ്ത്ര എഞ്ചിനീയറാണ് ഡോ. റയാൻ സ്റ്റോൺ. അവരെ സഹായിക്കാൻ പരിചയ സമ്പന്നനായ ബഹിരാകാശ യാത്രികൻ മാറ്റ് കോവാൽസ്കിയും കൂടെയുണ്ട്. ഹബിൾ ബഹിരാകാശ ദൂരദർശിനി നന്നാക്കാൻ ശ്രമിക്കുന്നതിനിടെ അവർക്ക് ദൗത്യ നിയന്ത്രണ കേന്ദ്രമായ ഹൂസ്റ്റണിൽ നിന്ന് ഒരപായ സന്ദേശം ലഭിക്കുന്നു. കാലാവധി തീർന്ന ഒരു കൃത്രിമോപഗ്രഹത്തിനെ ഒരു റഷ്യൻ റോക്കറ്റ് ഇടിച്ചെന്നും തുടർന്നുണ്ടായ ചെയിൻ റിയാക്ഷൻ വഴി ബഹിരാകാശത്ത് അവശിഷ്ടങ്ങളുടെ ഒരു മേഘം രൂപപ്പെട്ടിട്ടുണ്ടെന്നായിരുന്നു അത്. തുടർന്ന് ദൗത്യം നിർത്തി വെക്കാനും തിരികെ മടങ്ങാനും ഹൂസ്റ്റണിൽ നിന്ന് നിർദ്ദേശം ലഭിക്കുന്നു. എന്നാൽ വളരെ വേഗത്തിൽ വന്ന കൃത്രിമോപഗ്രഹ അവശിഷ്ടങ്ങൾ എക്സ്പ്ലോററിലും ഹബിളിലും ഇടിക്കുകയും ഡോ. സ്റ്റോൺ ഷട്ടിലിൽ നിന്ന് വേർപ്പെടുകയും ചെയ്യുന്നു. ബഹിരാകാശത്ത് ദൂരേക്ക് പോയ സ്റ്റോണിനെ കൊവാൽസ്കി കണ്ടെത്തുന്നു. അവർക്ക് ഹൂസ്റ്റണുമായുള്ള ബന്ധം നഷ്ടപ്പെടുന്നു. അവർ ഷട്ടിലിലേക്ക് തിരിക്കുന്നു. പക്ഷേ ഷട്ടിൽ തകർന്നതായും അതിലുള്ളവർ മരണപ്പെട്ടതായും കാണപ്പെടുന്നു. ശേഷം അവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) സഞ്ചരിക്കുന്നു. സഞ്ചാരത്തിനിടക്ക് അവർ സ്റ്റോണിനെകുറിച്ചും സ്റ്റോണിന്റെ മകളെ കുറിച്ചും സംസാരിക്കുന്നു. ഐഎസ്എസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിൽ കൊവാൽസ്കിയെ സ്റ്റോണിന് നഷ്ടമാകുന്നു. ഐഎസ്എസിലെ സോയൂസ് ഉപയോഗിച്ച് ചൈനയുടെ ഷെൻഷോ സ്പേസ് ക്രാഫ്റ്റിലേക്ക് പോകാനും അവിടെ നിന്ന് ഭൂമിയിലേക്ക് മടങ്ങാനും സ്റ്റോണിന് കൊവാൽസ്കി വയർലെസ് റേഡിയോ വഴി നിർദ്ദേശം നൽകുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
  • സാന്ദ്രാ ബുള്ളോക്ക് : ഡോ. റയാൻ സ്റ്റോൺ, ഒരു മെഡിക്കൽ എഞ്ചിനീയർ
  • ജോർജ്ജ് ക്ലൂണി : ലെഫ്റ്റനന്റ് മാറ്റ് കൊവാൾസ്കി
  • എഡ് ഹാരിസ് (ശബ്ദം) : ദൗത്യ നിയന്ത്രണം, ഹൂസ്റ്റൺ
  • ഓർട്ടോ ഇഗ്നേഷ്യുസെൻ : ആനിൻഗാക്ക്, ഒരു ഗ്രീൻലാൻഡ് മുക്കുവൻ
  • പോൾ ശർമ്മ (ശബ്ദം) : ഫ്ലൈറ്റ് എഞ്ചിനീയർ ഷെരീഫ് ദാസരി
  • ഏയ്മി വാറൻ (ശബ്ദം) : ക്യാപ്റ്റൻ, എക്സ്പ്ലോറർ
  • ബാഷെർ സാവേജ് (ശബ്ദം) : ക്യാപ്റ്റൻ, ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ഗ്രാവിറ്റി". ടൊറന്റോ ചലച്ചിത്ര മേള. Archived from the original on 2013-08-25. Retrieved 2014-01-18.
  2. 2.0 2.1 2.2 Staff (January 16, 2014). "Gravity". Box Office Mojo. Retrieved May 9, 2014.
  3. "ഗ്രാവിറ്റി (12A)". വാർണർ ബ്രദേഴ്സ്. ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ. ഓഗസ്റ്റ് 23, 2013. Archived from the original on 2016-03-05. Retrieved ഓഗസ്റ്റ് 23, 2013.
  4. Berardinelli, James (October 3, 2013). "Gravity – A Movie Review". ReelViews. Retrieved October 7, 2013.
  5. "George Clooney and Sandra Bullock to open Venice film festival". BBC News.
  6. ""ഗ്രാവിറ്റി"ക്ക് ഏഴ് ഒസ്കാറുകൾ". മാധ്യമം. മാർച്ച്‌ 03, 2014. Retrieved 2014-03-03. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  7. "Gravity dominates, but 12 Years a Slave wins best film". Guardian. 3 March 2014. Retrieved 4 March 2014.
  8. "ബാഫ്റ്റ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു". മലയാള മനോരമ. ലണ്ടൻ. 18 ഫെബ്രുവരി 2014. Retrieved 18 ഫെബ്രുവരി 2014.[പ്രവർത്തിക്കാത്ത കണ്ണി]
  9. "Gravity wins outstanding British film". Guardian. 16 February 2014. Retrieved 4 March 2014.
  10. "'12 Years,' 'Hustle' win film Globes". CNN. 13 January 2014. Retrieved 4 March 2014.
  11. "And we're off! Sandra Bullock and Justin Timberlake scoop three gongs EACH as People's Choice kicks off awards season". Daily Mail. 13 January 2014. Retrieved 4 March 2014.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗ്രാവിറ്റി_(ചലച്ചിത്രം)&oldid=3803978" എന്ന താളിൽനിന്ന് ശേഖരിച്ചത്