Jump to content

ഗൗരി നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൗരി നായർ
ജനനം24 ഓഗസ്‌റ്റ്
തൊഴിൽഅഭിനേത്രി
സജീവ കാലം2015 മുതൽ സജീവം
ബന്ധുക്കൾതിക്കുറിശി സുകുമാരൻ നായർ

കന്നഡ,തമിഴ്, മലയാളം, അറബിക് ഭാഷാചിത്രങ്ങളിൽ അഭിനയിച്ചുവരുന്ന ഒരു  ബഹുഭാഷാഅഭിനേത്രിയാണ് ഗൗരി നായർ. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള തൃശൂരിൽ നിന്നുള്ള എ വി മേനോൻെറയും പെരുമ്പിള്ളി അമ്മിണി അമ്മയുടെയും പേരമകളാണ് ഗൗരി. മാസ് കമ്മ്യൂണിക്കേഷനിലും ഹ്യൂമൻ റിസോഴ്‌സസിലും ബിരുദാനന്തരബിരുദം ഉള്ള ഗൗരി നല്ല പരിശീലനം സിദ്ധിച്ച ഒരു നർത്തകിയും ഒരു എഴുത്തുകാരിയും കൂടിയാണ്.

ജീവിത രേഖ

[തിരുത്തുക]

ഗൗരി സുരേഷ് ബാബുവിൻെറയും ഗിരിജ എസ് നായരുടെയും മകളായി തൃശൂരിൽ ജനിച്ചു.ഗൗരിയുടെ പിതാവ് സുരേഷ് ബാബു മലയാളത്തിൻെറ ആദ്യത്തെ സൂപ്പർ സ്‌റ്റാർ തിക്കുറിശി സുകുമാരൻ നായരുടെ ബന്ധുവാണ്.

സിനിമാ ജീവിതം

[തിരുത്തുക]

2015 ൽ കന്നഡ ഫിലിം ഇൻഡസ്ട്രി (സാൻഡൽവുഡ്)യിൽ  പട്ടാഭിഷേക എന്ന ചിത്രത്തിലാണ് അരങ്ങേറ്റം കുറിച്ചത്.  കന്നഡയിലെ പഴയകാല സൂപ്പർതാരം കല്യാൺ കുമാറിൻെറ പുത്രൻ യുവരാജ് കല്യാൺ കുമാർ ആയിരുന്നു ആ ചിത്രത്തിലെ നായകൻ. 2016 ൽ ഒമാനി അറബിക് സംവിധായകൻ ഖാലിദ് അൽ സദ്ജാലി അൽഹാര എന്ന അറബിക് ചിത്രത്തിലെ നായികാവേഷം ചെയ്യാൻ ഗൗരിയെ തെരഞ്ഞെടുത്തു. ആദിൽ മൂസ അൽ  സദ്‌ജാലിയും ഷെയ്ക്കർ നാസർ അൽ ബലൂഷിയും ആയിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. 2017ൽ സമുതിരകനി പ്രധാനവേഷത്തിൽ എത്തിയ തൊണ്ടൻ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2018 ൽ സമുതിരകനി നായകനായ  ടു ഡേയ്സ് എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചു. കലാഭവൻ നിസാർ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. 2021 ൽ ഓസ്കാർ കൃഷ്ണയുടെ നായികയായി ചഡ്‌ഡി ദോസ്ത് കഡ്ഡി അല്ലഡിസ്ബുട്ട എന്ന ചിത്രത്തിലൂടെ കന്നഡയിൽ വീണ്ടും എത്തി. 2021 ൽ തന്നെ രാജേഷ് സെൽവ സംവിധാനം ചെയ്ത ശരത്കുമാർ നായകനായ ഇരൈ എന്ന തമിഴ് ചിത്രം ചെയ്തു. 2022 ൽ ശ്രീധർ സിയയുടെ സംവിധാനത്തിൽ  അഭിനയിച്ച നൈന എന്ന ചിത്രം പതിമൂന്നാമത് ബംഗലുരു ഇന്റർനാഷണൽ ഫെസ്‌റ്റിവലിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം ഭാഷ
2015 പട്ടാഭിഷേക അനുഷ്ക കന്നഡ
2016 അൽഹാര സറീന അറബിക്
2017 തൊണ്ടൻ ഗൗരി തമിഴ്
2018 ടു ഡേയ്സ് പൂജ മലയാളം
2021 ചഡ്‌ഡി ദോസ്ത് കഡ്ഡി അല്ലഡിസ്ബുട്ട ദീപ കന്നഡ
2021 ഇരൈ ദേവി തമിഴ്
2022 നൈന നൈന കന്നഡ

അവലംബം

[തിരുത്തുക]

മലയാളി നായികയുടെ ചിത്രത്തിന് തീയറ്റർ റിലീസ്. കന്നഡയിൽ തിളങ്ങാൻ ഗൗരി https://www.manoramaonline.com/movies/interview/2021/09/16/chat-with-actress-gowri-nair-kannada-malayalam-tamil-heroine.htm

പട്ടാഭിഷേക https://www.filmibeat.com/kannada/movies/pattabisheka.html#cast

നൈന https://www.youtube.com/watch?v=5G2EOXEM_wo

"https://ml.wikipedia.org/w/index.php?title=ഗൗരി_നായർ&oldid=3808864" എന്ന താളിൽനിന്ന് ശേഖരിച്ചത്