ഗർഗ സംഹിത
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
യദുവംശത്തിന്റെ കുലാചാര്യനായ ഗർഗ മഹർഷിയാണ് ഗർഗസംഹിത രചിച്ചത്. പരാശരമഹർഷിയുടെയും വ്യാസമഹർഷിയുടെയും സമകാലികനയിരുന്നു അദ്ദേഹം. വിഷ്ണു ധർമ്മോത്തര പുരാണം 112:27 ൽ അംഗിരസിന്റെ പുത്രനാണ് ഗർഗൻ എന്നു പറയുന്നുണ്ട്. ഗർഗ സംഹിത ഗർഗഭാഗവതം എന്നും അറിയപ്പെടുന്നു. കൃഷ്ണന്റെ നാമകരണം വരെയുള്ള ബാല്യകാല കർമ്മങ്ങൾക്ക് പൗരോഹിത്യം വഹിക്കുകയും രാമകൃഷ്ണൻമാരുടെ ജാതകഫലം വിശദീകരിച്ചു കൊടുക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം കൃഷ്ണനെപ്പറ്റി ചമച്ച സംഹിതയാണ് ഗർഗ സംഹിത.[1] ബ്രഹ്മാദി പുരാണങ്ങളിൽ പറഞ്ഞിട്ടുള്ള കൃഷ്ണകഥ അതിനേക്കാൾ വിസ്തരിച്ചും കാവ്യാത്മകമായും ഗർഗ സംഹിതയിൽ കാണാം.[2] മാത്രമല്ല, മറ്റു പുരാണങ്ങളിൽ നിന്നും ലഭിക്കാത്ത അനേകം വൃത്താന്തങ്ങളും ഗർഗ സംഹിതയിലുണ്ട്. പ്രധാനമായും രാധയേക്കുറിച്ച് പറയുന്നത് ഗർഗ സംഹിതയിലാണ്.[3]
ഗർഗ സംഹിതയുടെ ഘടന
[തിരുത്തുക]10 ഖണ്ഡങ്ങളുള്ള ഗ്രന്ഥം ആണിത്. ഗ്രന്ഥത്തിൽ ആകെ 263 അദ്ധ്യായങ്ങളിലായി 10432 ശ്ലോകങ്ങൾ ആണുള്ളത്.
- 1. ഗോലോക ഖണ്ഡം
സർവ്വലോകങ്ങൾക്കും ഉപരിയായുള്ള ഗോലോകവാസികളായ രാധാകൃഷ്ണന്മാരുടെ മഹത്ത്വവർണ്ണന, ശ്രീകൃഷ്ണാവതാരം, കംസന്റെ പൂർവ്വ ചരിത്രം, ദിഗ്വിജയം തുടങ്ങിയവ.അദ്ധ്യായങ്ങൾ 20. ശ്ലോകങ്ങൾ 945
- 2. വൃന്ദാവന ഖണ്ഡം
നന്ദഗോപരും ഗോപന്മാരും വൃന്ദാവനത്തിലേക്ക് മാറിത്താമസിച്ചതു മുതൽ ശംഖചൂഢനെ നിഗ്രഹിച്ചതുവരെയുള്ള ഭാഗം. അദ്ധ്യായങ്ങൾ 26. ശ്ലോകങ്ങൾ 1054
- 3. ഗിരിരാജ ഖണ്ഡം
ഗോവർദ്ധന പർവ്വതത്തിന്റെ ഉൽപ്പത്തിയും ഗോവർദ്ധനോദ്ധാരണ കഥയും ഉൾക്കൊള്ളുന്നു.അദ്ധ്യായങ്ങൾ 11. ശ്ലോകങ്ങൾ 359
- 4. മാധുര്യഖണ്ഡം
വേണുഗാനം രാസക്രീഡ തുടങ്ങിയവ മധുരമായി വർണിക്കുന്നു. അദ്ധ്യായങ്ങൾ 24. ശ്ലോകങ്ങൾ 691
- 5. മഥുരാഖണ്ഡം
കംസൻ കൃഷ്ണനെ വധിക്കാൻ ഉപായങ്ങൾ ആലോചിക്കുന്നനതും അക്രൂരര ഗോകുലത്തിലേക്ക് അയയ്‌ക്കുന്നതുമായ കഥകൾ. കംസവധം. അദ്ധ്യായങ്ങൾ 25. ശ്ലോകങ്ങൾ 1032
- 6. ദ്വാരകാ ഖണ്ഡം
ജരാസന്ധ യുദ്ധം, കൃഷ്ണവിവാഹങ്ങൾ, കുചേലവൃത്തം. അദ്ധ്യായങ്ങൾ 22. ശ്ലോകങ്ങൾ 862
- 7. പ്രദ്യുമ്നന്റെ ദിഗ്‌വിജയവും രാജസൂയവും
ഇതിൽ 50 അദ്ധ്യായങ്ങളും 2143 ശ്ലോകങ്ങളും ഉണ്ട്
- 8. ബലഭദ്ര ഖണ്ഡം
ബലരാമന്റെ അവതാര രഹസ്യവും ബലഭദ്ര സഹസ്രനാമവും. അദ്ധ്യായങ്ങൾ 13 ശ്ലോകങ്ങൾ 359
- 9. വിജ്ഞാന ഖണ്ഡം
അദ്ധ്യായങ്ങൾ 10. ശ്ലോകങ്ങൾ 294
- 10. അശ്വമേധ ഖണ്ഡം
ഇതിൽ 62 അദ്ധ്യായങ്ങളും 2693 ശ്ലോകങ്ങളും ഉണ്ട്
അവലംബം
[തിരുത്തുക]- ↑ "മാതൃഭൂമി വാർത്ത". Archived from the original on 2019-12-18. Retrieved 2019-12-18.
- ↑ പുസ്തകത്തെ കുറിച്ച്
- ↑ പിഡിഎഫ് പുസ്തകം