ഗർജ്ജനം
ദൃശ്യരൂപം
ഗർജ്ജനം | |
---|---|
സംവിധാനം | C. V. Rajendran |
നിർമ്മാണം | Ramakrishnan Giridhar lal Chand |
രചന | Sreekumaran Thampi |
അഭിനേതാക്കൾ | Rajinikanth Balan K. Nair Madhavi Sukumari Jayamalini |
സംഗീതം | Ilayaraja |
ഛായാഗ്രഹണം | Jayanan Vincent |
ചിത്രസംയോജനം | R. G. Gopu |
സ്റ്റുഡിയോ | Hem Nag Films |
വിതരണം | Hem Nag Films |
റിലീസിങ് തീയതി | 14 August 1981 |
രാജ്യം | India |
ഭാഷ | Malayalam |
ഗർജ്ജനം സി. വി. രാജേന്ദ്രന്റെ സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്. ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ രജനീകാന്തും ബാലൻ കെ. നായർ, മാധവി, സുകുമാരി എന്നിവർ സഹ കഥാപാത്രങ്ങളേയും അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിന്റെ യഥാർത്ഥ നായക വേഷം അവതരിപ്പിച്ചിരുന്നതു ജയനായിരുന്നു; അദ്ദേഹത്തെവച്ച് ചിത്രത്തിന്റെ ഏതാനും രംഗങ്ങൾ നേരത്തേ ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അപ്രതീക്ഷിതവും പെട്ടെന്നുള്ളതുമായ അദ്ദേഹത്തിന്റെ മരണം നിമിത്തമായി പിന്നീട് രജനികാന്ത് നായകനായി ചിത്രം പൂർത്തിയാക്കപ്പെട്ടു. രജനീകാന്തിന്റെ രണ്ടാമത്തേയും അവസാനം അഭിനയിച്ചതുമായ മലയാള ചിത്രമായിരുന്നു ഇത്.[1][2]
താരങ്ങൾ
[തിരുത്തുക]പാട്ടരങ്ങ്
[തിരുത്തുക]ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഈണം പകർന്നത് ഇളയരാജയായിരുന്നു.
No. | Song | Singers | Lyrics | Length |
1 | എന്റെ പുലർകാലം | S Janaki, P Jayachandran | ശ്രീകുമാരൻ തമ്പി | |
2 | ഒരു മോഹത്തിൻ | S Janaki, P Jayachandran | ശ്രീകുമാരൻ തമ്പി | |
3 | ഒരു തേരിൽ | P Jayachandran, Chorus | ശ്രീകുമാരൻ തമ്പി | |
4 | പെണ്ണിൻ കണ്ണിൽ വിരിയും | വാണിജയറാം | ശ്രീകുമാരൻ തമ്പി | |
5 | തമ്പുരാട്ടി നിൻ കൊട്ടാരത്തിൽ | പി. ജയചന്ദ്രൻ | ശ്രീകുമാരൻ തമ്പി | |
6 | Vannathu Nallathu Nalla Dinam | S Janaki, P Jayachandran, Chorus | ശ്രീകുമാരൻ തമ്പി |
അവലംബം
[തിരുത്തുക]- ↑ "Garjanam". www.malayalachalachithram.com. Retrieved 17 October 2014.
- ↑ "Garjanam". malayalasangeetham.info. Retrieved 17 October 2014.