Jump to content

ഘോഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ghosha
ജനനംVedic period
India
മരണംVedic Period
India
ദേശീയതIndian
തൊഴിൽVedic philosopher
അറിയപ്പെടുന്നത്Hymns in Rigveda
അറിയപ്പെടുന്ന കൃതി
Two hymns in Rigveda in praise of Ashvini Kumars

പ്രാചീന ഇന്ത്യയിലെ ഒരു തത്ത്വചിന്തകയായിരുന്നു ഘോഷ (സംസ്കൃതം: घोषा). ദീർഘതമസ്സിന്റെ കൊച്ചുമകളും കക്ഷിവതന്റെ ഭാര്യയുമായിരുന്നു ഘോഷ. ഇവർ രണ്ടും അശ്വിനീ കുമാരന്മാരെ പ്രകീർത്തിച്ച് ശ്ലോകങ്ങൾ രചിച്ചിട്ടുണ്ട്.[1]

ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലെ 39-ഉം 40-ഉം സൂക്തങ്ങൾ ഘോഷയാണ് രചിച്ചതെന്ന് കരുതപ്പെടുന്നു.[1] ഇതിൽ ആദ്യ സൂക്തം അശ്വിനീദേവന്മാരെ പ്രകീർത്തിക്കുന്നതാണ്. രണ്ടാമത്തെ സൂക്തത്തിൽ വിവാഹത്തെപ്പറ്റിയുള്ള സ്വകാര്യ ആഗ്രഹങ്ങളാണ് പ്രതിപാദിക്കുന്നത്.

ഈ സൂക്തമനുസരിച്ച് ഘോഷ കുഷ്ടരോഗബാധിതയായിരുന്നുവത്രേ. ഇതുമൂലമുള്ള വൈരൂപ്യവും ഘോഷയെ ബാധിച്ചിരുന്നു.[2] പ്രായമായതോടെ അശ്വിനീകുമാരന്മാർ ഈ അസുഖം ഭേദപ്പെടുത്തുകയും ഘോഷയ്ക്ക് ആരോഗ്യവും യൗവനവും സൗന്ദര്യവും ന‌ൽകുകയുണ്ടായി. ഇതെത്തുടർന്ന് ഘോഷയ്ക്ക് വിവാഹം കഴിക്കുവാൻ സാധിച്ചു.[3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Vedic Women: Loving, Learned, Lucky!". Retrieved 2006-12-24.
  2. Mahendra Kulasrestha (2006). The Golden Book of Rigveda. Lotus Press. p. 221. ISBN 978-81-8382-010-3.
  3. Vettam Mani (1975). Puranic encyclopaedia. Motilal Banarsidass. p. 291. ISBN 978-0-8426-0822-0.


"https://ml.wikipedia.org/w/index.php?title=ഘോഷ&oldid=4092731" എന്ന താളിൽനിന്ന് ശേഖരിച്ചത്