Jump to content

ചകിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തേങ്ങയുടെ ചകിരി

തേങ്ങയുടെ ഉള്ളൻ തോടിൽ നിന്നും ലഭിക്കുന്ന നാരുകൾ ചകിരി എന്നറിയപ്പെടുന്നു, ഇംഗ്ലീഷ്: Chakiri (Coir fibers) ഇന്നു ലോകത്തിൽ ലഭ്യമായിട്ടുള്ള ഏറ്റവും കനം കൂടിയതും രോധശേഷികൂടിയതുമായ പ്രകൃതീദത്തമായ നാരുകൾ ചകിരിയാണ്. 35 സെ.മീ. വരെ നീളമുള്ള നാരുകൾ ഉണ്ട്. 10-25 മൈക്രോൺ ഘനമുണ്ടാവും. 45 ദിവസം കൂടുമ്പോൾ മൂപ്പെത്തുന്ന തേങ്ങയുടെ പുറം തോടിൽ ആണ് ചകിരിനാരുകൾ അടങ്ങിയിട്ടുള്ളത്. 1000 തേങ്ങയിൽ നിന്ന് 10 കിലോഗ്രാം കയർ ഉദ്പാദിപ്പിക്കാനാവും. [1] മൂപ്പെത്തിയ ചകിരി നാരിൽ ലിഗ്നിൻ എന്ന പ്രത്യേക പദാർത്ഥമാണ് അടങ്ങിയിരിക്കുന്നത്. സെല്ലുലോസിന്റെ അളവ് ചണം, കോട്ടൺ എന്നിവയേക്കാൾ കുറഞ്ഞ അളവിലേ ചകിരിയിൽ ഉള്ളൂ.

ഉപയോഗം

[തിരുത്തുക]

പ്രധാന ഉപയോഗം കയർ ഉണ്ടാക്കാനാണ്. ഇത് ചകിരിച്ചോർ മാറ്റിയ ചകിരിയെ മെടഞ്ഞ് പിരിച്ച് യന്ത്രസഹായത്താലോ കൈകൊണ്ടോ ഉണ്ടാക്കുന്നു. കേരളത്തിലെ ആലപ്പുഴ എറണാകുളം മേഖലകളിൽ ഇതൊരു ചെറുകിട വ്യവസായമായി വികസിച്ചു വന്നിരിക്കുന്നു. കയർ സഹായ സംഘങ്ങൾ മുതൽ കയർഫെഡ് വരെ ഇന്ന് നിലവിലുണ്ട്. മെടയാത്ത കയർ അഥവാ ചകിരിയുടെ ഉപയോഗങ്ങൾ ഇന്ന് വിവിധമേഘകളിൽ വ്യാപിച്ചു വരുന്നു.

മണ്ണൊലിപ്പ് തടയാനായി ജിയോടെക്സ്റ്റൈൽ ഉണ്ടാക്കാനായി ചകിരി ഉപയോഗിക്കുന്നുണ്ട്. കാർപ്പറ്റുകൾ, ചവിട്ടികൾ എന്നിവ ചകിരികൊണ്ട് ഉണ്ടാക്കുന്നു. പെയിന്റ് ബ്രഷുകൾ, മാറാല നീക്കാനുള്ള ഉപകരണം, തറ വൃത്തിയാക്കനുള്ള ബ്രഷുകൾ എന്നിങ്ങനെ നിരവധി ഉപയോഗങ്ങൾ ചകിരിക്കുണ്ട്. പല രാജ്യങ്ങളിലും അലങ്കാരത്തിനായി ചകിരി തറയിലും ഭിത്തികളിലും ഉപയോഗിക്കുന്നുണ്ട്. ശബ്ദത്തെ നിയന്ത്രിക്കുന്നതിനായി ഹാളുകളിലും തിയേറ്ററുകളിലും ചകിരി ഉപയോഗിക്കുന്നുണ്ട്.

മറ്റൊരു പ്രധാന ഉപയോഗം കിടക്ക നിർമ്മാണത്തിലാണ്. കൂടാതെ സോഫ, ഇരിപ്പിടങ്ങൾ, നൗകളിലെ സോഫകൾ എന്നിവക്കും ചകിരി ഉപയോഗിച്ചു വരുന്നു

കയർ പ്ലൈ

[തിരുത്തുക]

പ്ലൈവുഡിനു പകരമായി കയർ പ്ലൈ ഉണ്ടാക്കുന്നുണ്ട്. റെസിനുകളും കുറച്ചു മരത്തിന്റെ പാളികളും ചേർത്ത് സംസ്കരിച്ച് മർദ്ദമുപയോഗിച്ചാണ് കയർപ്ലൈ ഉണ്ടാക്കുന്നത്. കയറിന്റെ അംശം കൂടുതലായതിനാൽ മറ്റു പ്ലൈകളെ അപേക്ഷിച്ച് വനനശീകരണത്തെ പ്രോത്സാഹിപ്പിക്കുന്നവയല്ലെ കയർ പ്ല്രൈ.

പരാമർശങ്ങൾ

[തിരുത്തുക]
  1. http://www.fao.org/economic/futurefibres/fibres/coir/en/
"https://ml.wikipedia.org/w/index.php?title=ചകിരി&oldid=4144559" എന്ന താളിൽനിന്ന് ശേഖരിച്ചത്