Jump to content

ചക്രത്തകര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചക്രതകര
Senna obtusifolia
Senna obtusifolia showing the sickle-shaped seed pods
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
S. obtusifolia
Binomial name
Senna obtusifolia
Synonyms

Cassia tora, Emelista tora, foetid cassia, sickle senna, Chinese senna, sicklepod, sickle-pod, sickle pod, coffee weed, coffeeweed, coffee pod, coffee-pod, java bean, java-bean, arsenic weed.

സെന്ന ഒബ്റ്റ്യൂസിഫോലിയ എന്ന ശാസ്ത്രനാമവും ഓവൽ ലീഫ് ഫീറ്റിഡ് കാസ്സിയ എന്ന ആംഗലേയ നാമവുമുള്ള ചക്രത്തകര അമേരിക്ക, ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽ വളരുന്നു. മൂർച്ചയില്ലാത്ത എന്ന് അർത്ഥം വരുന്ന ലാറ്റിൻ വാക്കായ ഒബ്റ്റുസ്, ഇല എന്ന് അർത്ഥം വരുന്ന ഫോലിയ എന്നീ വാക്കുകളിൽ നിന്നാണ് ഇതിന്റെ ശാസ്ത്രനാമം ഉത്ഭവിച്ചത്. ആയുർവേദത്തിലും ചൈനീസ് ചികിത്സയിലും മലബന്ധത്തിനും, നേത്രരോഗങ്ങളിലും, ത്വക്-രോഗങ്ങളിലും പ്രധാനമായും ഉപയോഗിച്ചു വരുന്നു.[1]

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം :കടു, മധുരം

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

വിത്ത്, ഇല, സമൂലം[2]

ആധുനിക ഔഷധശാസ്ത്രം

[തിരുത്തുക]

തകരയുടെ ഇലകളിൽ നിന്ന് സെന്നൊസൈഡ് എ, സെന്നൊസൈഡ് ബി, സെന്നൊസൈഡ് സി, സെന്നൊസൈഡ് ഡി, നാഫ്തലീൻ ഗ്ലൈക്കോസൈഡ്, എന്നീ ഗ്ലൈക്കോസൈഡ് ഘടകങ്ങളും; കേമ്പ്‌ഫെറിൻ, ഐസോഹംനെറ്റിൻ ഗ്ലൂക്കോസൈഡ് ഘടകങ്ങളും വേർതിരിച്ചെടുത്തിട്ടുണ്ട്.[3] ഇതിലടങ്ങിയിട്ടുള്ള ആന്ത്രാക്വീനോൺ ഗ്ലൂക്കോസൈഡ് ഘടകങ്ങൾ ആമാശയപേശികളിൽ പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് മലബന്ധം കുറയുന്നത്. കുരുവിലടങ്ങിയിട്ടുള്ള പ്രകൃതിദത്ത സ്റ്റീറോയിഡ് β-സീറ്റോസ്റ്റീറോൾ(β-Sitosterol) ത്വക്-രോഗങ്ങൾക്ക് ഉപയോഗിക്കുന്ന കൃതൃമ സ്റ്റീറോയിഡുകൾക്കൊപ്പം തന്നെ ഫലം നൽകുന്നു.[4]

ആയുർവേദത്തിൽ [5]

[തിരുത്തുക]
തകര കുരു(പെന്നി നാണയവുമായി താരതമ്യം)

തകര, എളകജം, എളഗജം, ഏഡഗജം, ചക്രമർദ്ദഃ, പുന്നാട, പത്മാടഃ, ചക്രീ തുടങ്ങിയ പര്യായങ്ങളിൽ അറിയപ്പെടുന്നു.

കടു - മധുര രസവും ലഖു രൂക്ഷ വീര്യവും ഉഷ്ണവീര്യവുമുള്ള സസ്യമാണ്‌ [6]. തകരയുടെ ഇലയും, തൊലിയും, വേരും, കുരുവും ഔഷധമായി ഉപയോഗിക്കുന്നു. ത്വക് രോഗങ്ങൾക്ക് സമൂലമായി ഉപയോഗിക്കാം.

പ്രധാന ഉപയോഗങ്ങൾ

[തിരുത്തുക]
  • ത്വക് രോഗങ്ങൾ (ചൊറിച്ചിൽ, കുഷ്ഠം)
  • മലബന്ധം
  • കുട്ടികളിൽ ദന്തോത്ഭവ കാലത്തുള്ള പനി
  • പുഴുക്കടി (ring worm)

മറ്റു തരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ഇൻഡസ് ഓർഗാനിക്സ്". Archived from the original on 2010-11-23. Retrieved 2009-08-26.
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-21. Retrieved 2009-08-26.
  4. നാച്ച്യുറൽ ആന്റി‌ഇറിറ്റന്റ്സ്
  5. അഷ്ടാംഗഹൃദയം; വിവ.,വ്യാ., വി. എം. കുട്ടികൃഷ്ണമേനോൻ; സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-07-17. Retrieved 2009-08-26.
"https://ml.wikipedia.org/w/index.php?title=ചക്രത്തകര&oldid=3915521" എന്ന താളിൽനിന്ന് ശേഖരിച്ചത്