ചപ്പാഡ ഡാസ് മെസാസ് ദേശീയോദ്യാനം
ചപ്പാഡ ഡാസ് മെസാസ് ദേശീയോദ്യാനം | |
---|---|
Parque Nacional da Chapada das Mesas | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Maranhão, Brazil |
Nearest city | Carolina |
Coordinates | 7°08′17″S 47°08′20″W / 7.138°S 47.139°W |
Area | 159,952 ഹെക്ടർ (395,250 ഏക്കർ) |
Designation | National park |
Created | 2005 |
Administrator | ICMBio |
ചപ്പാഡ ഡാസ് മെസാസ് ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional da Chapada das Mesas) ബ്രസീലിലെ മരാൻഹാവോ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പ്രദേശത്തിലെ ഇനിയും മനുഷ്യസ്പർശമേൽക്കാത്ത സെറാഡോ സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനും കാർഷിക മുന്നേറ്റത്തിനെതിരെ നിലകൊള്ളുന്ന ഒരു തടസ്സം എന്ന നിലയിലും ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടു.
സ്ഥാനം
[തിരുത്തുക]ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തീർണ്ണം 159,952 ഹെക്ടറാണ് (395,250 ഏക്കർ). ഇത് സെറാഡോ ബയോമിൽ നിലനിൽക്കുന്നു. 2005 ഡിസംബർ 12 നു രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ഭരണം നിർവ്വഹിക്കുന്നത് ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷനാണ്.[1] മരാൻഹാവോ സംസ്ഥാനത്തെ റിയാച്ചാവോ, എസ്ട്രെയിറ്റോ എന്നീ മുനിസിപ്പാലിറ്റികളിലായാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.[2]
ഈ പ്രദേശത്തെ ശരാശരി വാർഷിക മഴ 1,400 മില്ലിമീറ്ററും (55 ഇഞ്ച്), താപനില ഏതാണ്ട് 15 മുതൽ 39 °C വരെയും (59 to 102 °F) ശരാശരി താപനില 26 ° C (79 °F) ആയിരിക്കുന്നതാണ്. പ്രദേശത്തിൻറെ സമുദ്രനിരപ്പിൽനിന്നുള്ള ഏറ്റവും കൂടിയ ഉയരം 700 മീറ്ററാണ് (2,300 അടി).[2] സെറാഡൊ ഇനത്തിലുള്ള സസ്യജാലങ്ങളോടൊപ്പം പുൽമേടുകളടങ്ങിയ തുറന്ന പ്രദേശങ്ങളും ഉൾപ്പെടുന്നു. മലനിരകളും പീഠഭൂമികളും ഇടകലർന്ന ഭൂപ്രദേശമാണിത്.
ഈ മേഖലയിലെ പ്രധാനനദികൾ വടക്കൻ ഭാഗത്തുള്ള ഫരിൻഹ നദിയും തെക്കുഭാഗത്തുള്ള ഇറ്റപ്പെക്കുറു നദിയുമാണ്. ദേശീയോദ്യാനത്തിനുള്ളിലെ നിരവധി അരുവികളും നീർച്ചാലുകളും ഈ നദികളെ പരിപോഷിപ്പിക്കുന്നു.[2]
ചിത്രശാല
[തിരുത്തുക]-
പ്രാറ്റ വെള്ളച്ചാട്ടം
-
സാവോ റൊമാവോ വെള്ളച്ചാട്ടം