ഉള്ളടക്കത്തിലേക്ക് പോവുക

ചമ്രവട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chamravattam
village
Country India
StateKerala
DistrictMalappuram
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
Vehicle registrationKL-10,KL-54&KL-55
Nearest cityPonnani&Tirur
Lok Sabha constituencyPonnani

മലപ്പുറം ജില്ലയിലെ, തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ ഒരു പുഴയോര ഗ്രാമമാണ് ചമ്രവട്ടം. ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മനോഹര ഗ്രാമം ചില പ്രത്യേക പദ്ധതികളിലൂടെ ദേശീയ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.[1]

കൂടാതെ ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകളാലും വിശേഷപ്പെട്ട ആരാധനാലയങ്ങളാലും ചില ദേശീയ പദ്ധതികളാലും തദ്ദേശീയമായും ദേശീയമായും അന്തർദേശീയമായും ശ്രദ്ധാകേന്ദ്രമായി തീർന്നിട്ടുണ്ട്.

പേരിനു പിന്നിൽ

[തിരുത്തുക]

ചമ്രവട്ടം എന്ന പേര് ഉൽഭവിച്ചതിനെപ്പറ്റി പല തരത്തിലുള്ള ഐതിഹ്യങ്ങളും നിലവിലുണ്ട്. അതിലൊന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് വനപ്രദേശമായിരുന്നുവെന്നും ഈ സ്ഥലത്ത്, “ശംബരൻ” എന്ന മഹർഷി തപസ്സനുഷ്ഠിച്ചിരുന്നുവെന്നും അതുകൊണ്ട് അതിനു ചുറ്റുമുള്ള പ്രദേശം ശംബരവട്ടം എന്നറിയപ്പെടുകയും പിന്നീട് ചമ്രവട്ടമായി മാറുകയും ചെയ്തു എന്നതാണ് . കാനനമദ്ധ്യത്തിൽ ധർമശാസ്താവ് പത്മാസനാവസ്ഥയിൽ ചമ്രം പടിഞ്ഞിരുന്നുവെന്നും, അങ്ങനെ ചമ്രവട്ടം എന്ന സ്ഥലനാമം ഉണ്ടായിയെന്നുമാണ് മറ്റൊരു ഐതിഹ്യം.[2]

ചമ്രവട്ടം റഗുലേറ്റർ കം-ബ്രിഡ്ജ്

പ്രത്യേകത

[തിരുത്തുക]

വിനോദ സഞ്ചാരകേന്ദ്രമായ ചമ്രവട്ടം സ്നേഹപാത, സവിശേഷമായ ക്ഷേത്രഗ്രാമം, ചമ്രവട്ടം പദ്ധതി , ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷര ഗ്രാമം എന്നിങ്ങനെ നിരവധി പദ്ധതികളാൽ ഈ ചെറുഗ്രാമം ദേശീയ ശ്രദ്ധാകേന്ദ്രമായി തീർന്നിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻെ ജൻമദേശം കൂടിയാണ് ചമ്രവട്ടം

പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ അഞ്ച് ക്ഷേത്രങ്ങളിലോന്നാണ് ചമ്രവട്ടം അയ്യപ്പക്ഷേത്രം. ശബരിമല ക്ഷേത്രത്തിൽ ചില പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് വിലക്കുള്ളതിനാൽ അയപ്പദർശനത്തിനായി സ്ത്രീകൾ ആശ്രയിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങളിലൊന്നണിത്. ക്ഷേത്ര സവിശേഷതകളാലും ആയപ്പ ക്ഷേത്രമായതിനാലും മണ്ഢലവിളക്ക് കാലത്ത് ചമ്രവട്ടം തീർത്ഥാടകരെക്കൊണ്ട് സമ്പന്നമാണ് മഴക്കാലത്ത്‌ ഭാരതപ്പുഴ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തിൽ മുങ്ങുമ്പോളാണ് ഇവിടെ ആറാട്ട്‌ നടക്കുക എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.[3]

കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റർ കം ബ്രിഡ്ജാണ് ചമ്രവട്ടം പദ്ധതി എന്ന പേരിൽ അറിയപ്പെടുന്ന ചമ്രവട്ടം റഗുലേറ്റർ കം-ബ്രിഡ്ജ് പ്രൊജക്റ്റ്. മലപ്പുറം ജില്ലയിലെ പൊന്നാനിയേയും തിരൂരിനേയും ഭാരതപ്പുഴക്കു കുറുകെ പാലം നിർമ്മിച്ച് ഇതിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. ഒപ്പം മലപ്പുറം ജില്ലയിലെ ജലസേചനത്തിനായി പാലത്തിൽ 70 ഷട്ടറുകൾ ഘടിപ്പിച്ചിരിക്കുന്നു. 1984-ൽ ജലസേചനത്തിനു പ്രാമുഖ്യം നൽകി നിർമ്മാണം ആരംഭിച്ച പാലം മൂലം കൊച്ചി- കോഴിക്കോട് യാത്രയ്ക്ക് 38 കിലോമീറ്റർ കുറവുള്ള പുതിയൊരു പാത കൂടി ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു. ഭാരതപ്പുഴയിൽ 13 കിലോമീറ്റർ നീളത്തിലും ആറുമീറ്റർ ഉയരത്തിലും ജലം സംഭരിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

നിള, ഇതിന്റെ തീരത്താണ് ചമ്രവട്ടം ഗ്രാമം സ്ഥിതി ചെയ്യുന്നത്

കമ്പ്യൂട്ടർ സാക്ഷര ഗ്രാമം

[തിരുത്തുക]

ഇന്ത്യലെ ആദ്യത്തെ നൂറു ശതമാനം കമ്പ്യൂട്ടർ സാക്ഷര ഗ്രാമമായി ചമ്രവട്ടത്തെ പ്രഖ്യാപിക്കുകയുണ്ടായി. ഒരു കുടുംബത്തിലെ ഒരംഗത്തിനെങ്കിലും കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യമുണ്ടായിരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.[4]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "India's first computer-literate village". Archived from the original on 2003-09-19. Retrieved 2016-04-29.
  2. സാമൂഹ്യചരിത്രം തൃപ്രങ്ങോട്[പ്രവർത്തിക്കാത്ത കണ്ണി]
  3. ചമ്രവട്ടം അയ്യപ്പക്ഷേത്രം : കേരള കൌമുദി ജനുവരി 22, 2016 വിശ്വാസം / ക്ഷേത്രം
  4. India's first computer-literate village The Hindu Archived 2003-09-19 at the Wayback Machine
"https://ml.wikipedia.org/w/index.php?title=ചമ്രവട്ടം&oldid=3653588" എന്ന താളിൽനിന്ന് ശേഖരിച്ചത്