Jump to content

ചലഞ്ചർ ദുരന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചലഞ്ചർ ബഹിരാകാശ പേടകം ഏഴു യാത്രികരും കൊല്ലപ്പെട്ട ചലഞ്ചർ ബഹിരാകാശ ദുരന്ത ദ്രൂശ്യം
STS-51-L യാത്രികർ : (മുൻ നിരയിൽ ) മൈക്കിൾ ജെ സ്മിത്, ഡിക് സ്കോബീ, റൊണാൾഡ് മെക്നൈർ ; (പിൻ നിരയിൽ) എല്ലിസൺ, ക്രിസ്റ്റാ മെകൌക്ലിഫ്, ഗ്രിഗറി ജാറ്വിസ്, ജൂടിത് രാസ്നിക്.

1986, ജനുവരി 28 നാണ്, അമേരിക്കൻ ശൂന്യാകാശവാഹനമായ ചലഞ്ചർ കത്തിനശിച്ചത്. വിക്ഷേപണത്തറയിൽ നിന്നും ഉയർന്നു പൊങ്ങി 73 സെക്കന്റിനു ശേഷമാണ് ഈ ദുരന്തം സംഭവിച്ചത്. വാഹനത്തിലെ ഏഴു ബഹിരാകാശ സഞ്ചാരികളും മരണമടയുകയുണ്ടായി.വാഹനത്തിന്റെ അവശിഷ്ടങ്ങൾ അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചു.

ഈ വാഹനത്തിന്റെ തകർച്ചക്കു കാരണമായത് വാഹനത്തിന്റെ വലതുഭാഗത്തെ ഖര ഇന്ധന റോക്കറ്റ് ബൂസ്റ്ററിന്റെ‍(SRB-Solid Rocket Booster) ഒരു സന്ധിയിലെ ഒ-റിങ്ങ് സീലിൽ ഉണ്ടായ ചോർച്ചയാണ്‌. ഇതിനെത്തുടർന്ന് വലതുഭാഗത്തെ SRBയുടെ ആ സന്ധി തകരുകയും ബൂസ്റ്ററിന്നുള്ളിൽ നിന്ന് തീവ്രമർദ്ദത്തിൽ പുറത്തെത്തിയ ഉയർന്ന താപനിലയുള്ള വാതകം പുറമേയുള്ള ഇന്ധന ടാങ്കിന്ന് സാരമായ കേടുപാടുകൾ വരുത്തി ഒരു പൊട്ടിത്തെറിയിൽ അവസാനിക്കുകയും ചെയ്തു. പുറമേക്ക് നിസ്സാരമെന്നു തോന്നാവുന്ന ഈ വളരെ ചെറിയ ഒരു ഘടകഭാഗത്തിന്റെ തകരാറ് ചരിത്രത്തിലെ ഏറ്റവും വലിയ ബഹിരാകാശ ദുരന്തങ്ങളിലൊന്നിന് കാരണമായി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചലഞ്ചർ_ദുരന്തം&oldid=2213878" എന്ന താളിൽനിന്ന് ശേഖരിച്ചത്