Jump to content

ചവിട്ടുകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിൽ പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ എന്നീ താലൂക്കുകളിൽ പ്രചരിച്ചുവരുന്ന ഒരു കലാരൂപമാണ് ചവിട്ടുകളി. ചെറുമക്കളി എന്ന പേരിലും ഇത് അറിയപ്പെടുന്നു.

ഇത് ചെറുമക്കളുടെ അല്ലെങ്കിൽ പുലയരുടെ ഒരു കലാപ്രകടനമാണ്. അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ചും ഓണം, വിഷു തുടങ്ങിയ വിശേഷാവസരങ്ങളിലും ഈ കലാരൂപം സാമൂഹ്യവിനോദമായി ആവിഷ്കരിച്ചുപോരുന്നു.

ഇതിന് നാന്നൂറ് വർഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.

പത്തു മുതൽ പതിനാറ് വയസ്സുവരെ പ്രായമുള്ളവർ ഇതിൽ പങ്കെടുക്കുന്നു. ഇത് ആവിഷ്കരിക്കാൻ പത്തോ പതിനാറോ പേർ വേണം.

കളിക്കാർ വട്ടത്തിൽ നിന്നാൽ സംഘനേതാവ് ഒരു പാട്ടിന്റെ വരികൾ ആലപിക്കും. മറ്റുള്ളവർ അതേറ്റുപാടും. രണ്ടു പ്രാവശ്യം പാടിക്കഴിഞ്ഞാൽ ഒരു സവിശേഷ താളക്രമത്തിൽ വട്ടമിട്ട് കയ്യാംഗ്യത്തോടെ നൃത്തം ചവിട്ടുകയായി. പാട്ടിന്റെ അവസാനഘട്ടമാകുമ്പോൾ നൃത്തത്തിന് ചടുലത കൂടും. താളക്രമം മിക്കവാറും ഒന്നുതന്നെയായിരിക്കും. എന്നാൽ ചുവടുവെപ്പുകൾ വട്ടത്തിലും കുറുകെയുമുണ്ട്.

വാദ്യോപകരണങ്ങളോ ദീപവിതാനങ്ങളോ ഇല്ല.

മുണ്ടു മടക്കിക്കുത്തി തലയിൽ തോർത്തുകൊണ്ട് ഒരു കെട്ടുകെട്ടിയാൽ വേഷവിധാനമായി. ഒരു മണിക്കൂറോളം കലാപ്രകടനം നീണ്ടുനിൽക്കും. കൃഷിയും കൂലിപ്പണിയുമാണ് ഇതിലെ കലാകാരന്മാരുടെ തൊഴിൽ.

"https://ml.wikipedia.org/w/index.php?title=ചവിട്ടുകളി&oldid=3288033" എന്ന താളിൽനിന്ന് ശേഖരിച്ചത്