Jump to content

ചാപ്റ്റേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാപ്റ്റേഴ്സ്
പോസ്റ്റർ
സംവിധാനംസുനിൽ ഇബ്രാഹിം
നിർമ്മാണംഷഫീർ സേട്ട്
കഥസുനിൽ ഇബ്രാഹിം
തിരക്കഥ
  • സുനിൽ ഇബ്രാഹിം
  • സംഭാഷണം:
  • എം.ആർ. വിബിൻ
  • സുഹൈൽ ഇബ്രാഹിം
അഭിനേതാക്കൾ
സംഗീതംമെജോ ജോസഫ്
ഗാനരചന
ഛായാഗ്രഹണംകൃഷ് കൈമൾ
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോ
  • കുർബാൻ ഫിലിംസ്
  • കാംപസ് ഓക്സ്
വിതരണംരമ്യ മൂവീസ്
റിലീസിങ് തീയതി2012 ഡിസംബർ 7
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം113 മിനിറ്റ്

നവാഗതനായ സുനിൽ ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചാപ്റ്റേഴ്സ്. ശ്രീനിവാസൻ, നിവിൻ പോളി, ഹേമന്ത് മേനോൻ, വിനീത് കുമാർ, ധർമ്മജൻ, ഷൈൻ, അജു വർഗ്ഗീസ്, രജിത്ത് മേനോൻ, ഗൗതമി നായർ, റിയ സൈറ, കെ.പി.എ.സി. ലളിത, ലെന എന്നിവർ ഉൾപ്പെടെ ഒരു വലിയ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഏതെങ്കിലും രീതിയിൽ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നാല് അദ്ധ്യായങ്ങളായാണ് ചിത്രത്തിന്റെ ആഖ്യാനശൈലി.

കാംപസ് ഓക്സിനൊപ്പം ചേർന്ന് കുർബാൻ ഫിലിംസിന്റെ ബാനറിൽ ഷഫീർ സേട്ടാണ് ചിത്രം നിർമ്മിച്ചത്. മെജോ ജോസഫാണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണവും ചിത്രസംയോജനവും യഥാക്രമം കൃഷ് കൈമൾ, വി. സാജൻ എന്നിവർ കൈകാര്യം ചെയ്തിരിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മെജോ ജോസഫ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "സന്ധ്യാസുന്ദര"  റഫീക്ക് അഹമ്മദ്പ്രമോദ്, മഞ്ജരി 4:30
2. "വെള്ളിച്ചിറകുകൾ"  എം.ആർ. വിബിൻഫ്രാങ്കോ 3:47
3. "ഏതോ നിറസന്ധ്യയിൽ"  എം.ആർ. വിബിൻഫ്രാങ്കോ, സിതാര കൃഷ്ണകുമാർ, മെജോ ജോസഫ്, അന്ന കാതറിന വളയിൽ 4:19

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചാപ്റ്റേഴ്സ്&oldid=2593427" എന്ന താളിൽനിന്ന് ശേഖരിച്ചത്