Jump to content

ചാഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചാഴി
പയറിലിരിക്കുന്ന ചാഴി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Leptocorisa acuta

നീരും പാലും ഊറ്റിക്കുടിച്ച്‌ ധാന്യവിളവ്‌ നശിപ്പിക്കുന്ന ഒരിനം ഷഡ്പദമാണ് ചാഴി(Leptocorisa acuta). നെല്ലിലും പയർ വർഗ്ഗ സസ്യങ്ങളിലുമാണ് ഇവയുടെ ആക്രമണം അധികമായി കണ്ടുവരുന്നത്.

ശരീരത്തിന്റെ പുറംഭാഗം തവിട്ടുനിറത്തിലും അടിഭാഗം പച്ചനിറത്തിലുമായി കാണപ്പെടുന്ന ഈ കീടം മെലിഞ്ഞ് നീളം കൂടിയതും ദുർഗന്ധം വമിക്കുന്നതുമാണ്. കതിർകുല പുറത്തുവന്ന് പാൽ നിറഞ്ഞിരിക്കുന്ന സമയത്താണ് ഇവയുടെ ആക്രമണം. ഈ സമയങ്ങളിൽ ഇവയെ ധാരാളമായി കതിരിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. ഈ പ്രാണികൾ നെന്മണികൾ തുളച്ച് ഉള്ളിലെ പാൽ വലിച്ചുകുടിച്ച് മണികൾ പതിരാക്കി മാറ്റി വിളനഷ്ടം ഉണ്ടാക്കുന്നു.

കീടനിയന്ത്രണമാർഗ്ഗങ്ങൾ

[തിരുത്തുക]

ചാഴിയെ നിയന്ത്രിക്കാൻ ധാരാളം രാസകീടനാശിനികൾ വിപണിയിൽ ലഭ്യമാണ്.

ജൈവമാർഗ്ഗങ്ങൾ

[തിരുത്തുക]

മത്തിയും ശർക്കരയും ചേർത്തുള്ള മിശ്രിതം തളിച്ച് ചാഴിയെ നിയന്ത്രിയ്ക്കാനായി ഉപയോഗിക്കാം[1]. കൂടാതെ കാന്താരിമുളകും കായവും എന്നിവ 200 ഗ്രാം വീതം അരച്ച് 10 ലിറ്റർ വെള്ളത്തിൽ കലക്കി 2% വീര്യത്തിൽ തളിച്ചും ചാഴിയെ നിയന്ത്രണവിധേയമാക്കാം.ഒരേ മൂപ്പുള്ള വിത്ത് ഒരേ സമയം കൃഷിചെയ്യുക, വയലിലേയും വരമ്പിലേയും കളകൾ നശിപ്പിക്കുക എന്നിവ മുൻകരുതലായി ചെയ്യാവുന്ന തയ്യാറെടുപ്പുകളാണ്. ചാഴിയെ തന്നെ വലവീശിപ്പിടിച്ച് ചതച്ച് നീരാക്കി വെള്ളത്തിൽ തളിയ്ക്കുന്ന രീതിയും ചിലയിടങ്ങളിൽ നിലവിലുണ്ട്[അവലംബം ആവശ്യമാണ്]. വെളുത്തുള്ളി അരച്ചു കലക്കിയ വെളത്തിൽ പാൽക്കായം അലിയിച്ച്‌ തളിക്കുക, ചാളനെയ്യും വേപ്പെണ്ണയും ചേർത്തു തളിക്കുക, ഈന്തിന്റെ പൂങ്കുല പാടത്ത്‌ പലയിടങ്ങളിലായി കുത്തിനിർത്തുക തുടങ്ങിയവയും ചാഴിശല്യം നിയന്ത്രിയ്ക്കാൻ ചെയ്യാവുന്ന കാര്യങ്ങളാണ്[2].

Leptocorisa acuta on pea

ഇരപിടിയൻ പുൽച്ചാടി ചാഴിയുടെ മുട്ടകളും കുഞ്ഞുങ്ങളേയും തിന്നു നശിപ്പിക്കുന്ന മിത്രപ്രാണിയാണ്. ബ്യൂവേറിയ ബാസിയാന, മെറ്റാറൈസിയം അനിസപ്ലിയേ എന്നീ പരാദങ്ങൾ ചാഴികളിൽ പൂപ്പൽബാധയുണ്ടാക്കി മിത്ര കുമിളുകളായി വർത്തിക്കുന്നു.[3]

അവലംബം

[തിരുത്തുക]
  1. "ചാഴിക്ക് വിട; മത്തി ശർക്കര മിശ്രിതം വരുന്നു - മാതൃഭൂമി (കാർഷികം)". Archived from the original on 2012-12-21. Retrieved 2012-12-21.
  2. കാർഷിക നാട്ടറിവ്‌ > നെല്ല്‌[പ്രവർത്തിക്കാത്ത കണ്ണി]
  3. ജൈവിക കീടരോഗ നിയന്ത്രണം നെൽകൃഷിയിം - കേരള കാർഷിക സർവ്വകലാശാല


"https://ml.wikipedia.org/w/index.php?title=ചാഴി&oldid=3631126" എന്ന താളിൽനിന്ന് ശേഖരിച്ചത്