ചാവേർപ്പട (നാടകം)
ദൃശ്യരൂപം
കർത്താവ് | പി.എം. അബ്ദുൽ അസീസ് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ചലച്ചിത്രസംവിധായകൻ ആയിരുന്ന പി.എം. അബ്ദുൽ അസീസ് 1970കളുടെ തുടക്കത്തിൽ രചിച്ച നാടകമാണ് ചാവേർപ്പട.അസീസിന്റെ ആദ്യകൃതിയാണ് ചാവേർപ്പട എന്ന നാടകം. ആധുനികമലയാളനാടകപ്രസ്ഥാനത്തിലെ ഒരു നാഴികക്കല്ലായി ഈ നാടകത്തെ കണക്കാക്കാം. പ്രേംജി ജി ശങ്കരപ്പിള്ള, മുല്ലനേഴി തുടങ്ങിയവരുടെ സഹകരണത്തോടെ വേദിയിൽ അവതരിപ്പിക്കപ്പെട്ട 'ചാവേർപ്പട' രചനയിലും അവതരണസങ്കേതങ്ങളിലും നൂതനത്വം പുലർത്തി. ഈ നാടകത്തിന് 1974-ൽ കേരള സാഹിത്യ അക്കാദമിയുടെ അവാർഡു ലഭിച്ചു.[1][2][3]. 1975-ൽ ഈ നാടകം ദേശീയനാടകോത്സവത്തിൽ അവതരിപ്പിച്ചു. ദേശീയതലത്തിൽ നടന്നിരുന്ന നാഷണൽ തിയേറ്റർ ഫെസ്റ്റിവലിലേക്ക് ആദ്യമായി തിരഞ്ഞെടുത്ത മലയാളനാടകമായിരുന്നു ഇത്.
അവലംബം
[തിരുത്തുക]- ↑ http://www.keralasahityaakademi.org/ml_aw4.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.