ചാവോ ഫ്രായാ നദി
ചാവോ ഫ്രായാ നദി (แม่น้ำเจ้าพระยา) | |
Origin of the Chao Phraya River in Nakhon Sawan
| |
പോഷക നദികൾ | |
- ഇടത് | Pa Sak River |
- വലത് | Sakae Krang River |
സ്രോതസ്സ് | Confluence of Ping River and Nan River |
---|---|
- സ്ഥാനം | Pak Nam Pho, Nakhon Sawan province |
- ഉയരം | 25 മീ (82 അടി) |
അഴിമുഖം | |
- സ്ഥാനം | Gulf of Thailand, Samut Prakan Province |
- ഉയരം | 0 മീ (0 അടി) |
നീളം | 372 കി.മീ (231 മൈ) |
നദീതടം | 160,400 കി.m2 (61,931 ച മൈ) |
Discharge | for Nakhon Sawan |
- ശരാശരി | 718 m3/s (25,356 cu ft/s) |
- max | 5,960 m3/s (210,475 cu ft/s) |
Map of the Chao Phraya River drainage basin
|
ചാവോ ഫ്രായാ[1] (Thai: เจ้าพระยา) തായ്‍ലാൻറലെ ഒരു പ്രധാന നദിയാണ്. ഈ നദി ബാങ്കോക്ക് നഗരത്തിലൂടെ ഒഴുകി തായ്‍ലാൻറ് ഉൾക്കടലിൽ പതിക്കുന്നു.
അനേകം പ്രാചീന യൂറോപ്യൻ ഭൂപടങ്ങളിൽ ഈ നദിയുടെ പേര് തായ് ഭാക്ഷയിൽ നദി എന്നർത്ഥം വരുന്ന "മെനാം" എന്നോ "മായെ നാം" (തായ്: แม่น้ำ) എന്നോ രേഖപ്പെടുത്തിയിരിക്കുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ഈ പ്രദേശം നില നിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 13° 32′ 25″ N, 100° 35′ 23″ E ആണ്. ചാവോ ഫ്രായാ നദി, നഖോൺ സവാൻ പ്രോവിൻസിൽ, പിംഗ്, നാൻ എന്നീ നദികളുടെ സംഗമ സ്ഥാനത്തു നിന്നാണ് പ്രയാണം ആരംഭിക്കുന്നത്. ഇവിടെ നിന്നു 372 കിലോമീറ്റർ ദൂരം (231 മൈൽ) മദ്ധ്യ സമതലത്തിലൂടെ ഒഴുകി ബാങ്കോക്കിലെത്തി അവിടെ നിന്ന് തായ്‍ലാൻറ് ഉൾക്കടലിലേയ്ക്കു പതിക്കുന്നു.
ചായോ ഫ്രായാ നദിയ്ക്കു സമാന്തരമായി വടക്കു നിന്നു തെക്കോട്ട് സ്ഥിതി ചെയ്യുന്ന പട്ടണങ്ങൾ നഖോണ് സവാൻ, ഉതായി താനി, ചായി നാറ്റ്, സിങ് ബുരി, ആങ് തോങ്ങ്, ആയുത്തായ, പതും താനി, നോന്താബൂരി, ബാങ്കോക്ക്, സമുത് പ്രകാൻ എന്നിവയാണ്. ഈ പട്ടണങ്ങൾ ചരിത്രപരമായി വളരെ പ്രാധാന്യാമുള്ളവയാണ്. അതുപോലെ നദിതടത്തിനു സമീപത്തായതിനാൽ ഈ പട്ടണങ്ങളിൽ ജനങ്ങൾ ഇടതിങ്ങി ജീവിക്കുന്നു.
കാലാവസ്ഥ
[തിരുത്തുക]ഈ പ്രദേശത്ത് ഒരു വർഷം ഏകദേശം 1,400 മില്ലിമീറ്റർ (55 ഇഞ്ച്) മഴ ലഭിക്കുന്നുണ്ട്. താപനില 24 മുതൽ 33°C (75 മുതൽ 91°F) വരെയാണ്.
നദിയിലെ കനാലുകൾ
[തിരുത്തുക]ചായോ ഫ്രായാ നദിയുടെ താഴ്ഭാഗത്ത് മനുഷ്യ നിർമ്മിതമായ അനേകം കനാലുകൾ പണിതീർത്തിട്ടുണ്ട്. തലസ്ഥാന നഗരിയിൽ നിന്ന് നദയിലെ കുറുക്കുവഴിയിലൂടെ കടലിലെത്താനുള്ള വഴികളാണ് ഇവയിൽ കൂടുതലും.
- 1538 ൽ തായ്‍ലാൻറിലെ ആദ്യത്തെ കനാൽ, ഖ്ലോങ്ങ് ലാട്ട എന്ന പേരിൽ 3 കിലോമീറ്റർ (9,843 അടി) നീളത്തിൽ നിർമ്മിക്കപ്പെട്ടു. പിന്നീട് ഈ കനാലിന് ക്ലോങ്ങ് ബാങ്കോക്ക് നോയി എന്നു പുനർ നാമകരണം ചെയ്യപ്പെട്ടു. അക്കാലത്തെ ഭരണാധികാരിയായിരുന്ന ചൈരചതിരാത് രാജാവിൻറെ നിർദ്ദേശപ്രകാരമാണ് ഇത് പണികഴിപ്പിക്കപ്പെട്ടത്. ഗൾഫ് ഓഫ് സിയാമിൽ നിന്നുള്ള കപ്പലുകൾക്ക് ഈ കനാൽ വഴി അന്നത്തെ തലസ്ഥാനമായിരുന്ന അയുത്തായയിലേയ്ക്ക് 13 മുതൽ 14 വരെ കിലോമീറ്റർ യാത്ര കൊണ്ട് എത്തിച്ചേരുവാൻ സാധിച്ചു.[2]
- 1542 ൽ രണ്ടു കിലോമീറ്റർ ദൂരമുള്ള "ക്ലോങ് ലാട്ട് ബാങ്കോക്ക്", നിർമ്മാണം പൂർത്തിയായി. ഇക്കാലത്ത് ഈ കനാൽ അറിയപ്പെടുന്നത് ക്ലോങ് ബാങ്കോക്ക് യായി എന്നാണ്. ഈ കനാലിൻറ നിർമ്മാണം വഴി കടലിൽ നിന്നുള്ള ദൂരം 14 കിലോമീറ്റർ (45,932 അടി) ആയി കുറയ്ക്കുവാൻ സാധിച്ചു.[2]
- 1608 ൽ ഒരു ഏഴു കിലോമീറ്റർ ദൂരമുള്ള മറ്റൊരു കനാൽ "ക്ലാങ് ബാങ് ഫ്രാവോ" എന്ന പേരിൽ പണിതീർക്കുകയും ഇത് ചാവോ ഫ്രായായിലേയ്ക്കുള്ള ദൂരം 18 കിലോമീറ്ററായി (59,055 അടി) കുറയ്ക്കാൻ കാരണമായി.[2]
- 1636 ൽ "ക്ലോങ് ലാറ്റ് മ്യൂയെങ് നോൻതാബുരി" നിർമ്മാണം പൂർത്തിയായി.[2]
- 1722 ൽ രണ്ടു കിലോമീറ്റർ ദൂരമുള്ള "ക്ലാങ് ലാട്ട് ക്രെറ്റ് നോയി" ചായോ ഫ്രായാ വഴിയുള്ള ദുരം 7 കിലോമീറ്ററായി (22,966 അടി) കുറച്ചു. ഈ വഴി കോ ക്രെറ്റ് ദ്വീപിൽ നിന്നായിരുന്നു തുടങ്ങിയിരുന്നത്.[2]
ഗതാഗതം
[തിരുത്തുക]ബാങ്കോക്കിൽ ചായോ ഫ്രായാ നദിയ്ക്കു കുറുകെ കടന്നു പോകുന്ന പ്രധാന പാലങ്ങളിലൊന്ന് രാമ VI റെയിൽ റോഡ് പാലമാകുന്നു.
ബാങ്കോക്കിനു സമീപം ഈ നദിയിൽ ജലഗതാഗതം വളരെ തിരക്കുള്ളതാണ്. ഏകദേശം പതിനഞ്ചിലധികം ബോട്ട് പാതകള് നദിയിലുടനീളം സ്ഥിതി ചെയ്യുന്നു.
പോഷക നദികൾ
[തിരുത്തുക]ഈ നദിയുടെ പ്രധാന പോഷക നദികൾ പാ സാക് നദി, സാകെയ് ക്രാങ് നദി, നാൻ നദി, യോം നദി, പിങ് നദി, വാങ് നദി, താ ചിൻ നദി എന്നിവയാണ്.[3][4][5] ഈ ഒാരോ പോഷകനദികൾക്കും മറ്റനവധി ചെറു പോഷകനദികളുമുണ്ട്.
ചോവാ ഫ്രായോ നീർത്തടം
[തിരുത്തുക]ചാവോ ഫ്രോയോ നദീതട വ്യവസ്ഥ തായ്‍ലാൻറിലെ ഏറ്റവും വലിയ നദീതട വ്യവസ്ഥയാണ്. ഇത് രാജ്യത്തെ 35 ശതമാനം പ്രദേശം ഉൾക്കൊള്ളുന്നു.
നദിയുടെ നീർത്തടം താഴെപ്പറയുന്ന ഏതാനും ചില മേഖലകളായി തരം തിരിച്ചിരിക്കുന്നു.
- പോ സാക ബേസിൻ
- സകായെ ക്രാങ് ബേസൻ
- ഗ്രേറ്റർ നാൻ ബേസിൻ (നാൻ ബേസിനും യോം ബേസിനും സംയോജിതമായി)
- ഗ്രേറ്റർ പിങ് ബേസിൻ (പിങ് ബേസിനും വാങ് ബേസിനും സംയുക്തമായി)
- താ ചിൻ ബേസിൻ (ചാവോ ഫ്രായായുടെ പ്രധാന പോഷക നദികൾ ഉൾപ്പെടുന്നത്.)
- ചാവോ ഫ്രായാ ബേസിൻ
പടിഞ്ഞാറേ ദിക്കിൽ തായ്‍ലാൻറിൻറെ മദ്ധ്യ സമതലങ്ങളുടെ ദാഹമകറ്റുന്നത് മായേ ക്ലോങ് നദിയും കിഴക്കു ദിക്കിൽ ബാങ് പക്കോങ് നദിയുമാണ്. ഈ രണ്ടു നദികളും ചാവോ ഫ്രായാ നദീതടവ്യവസ്ഥയുടെ ഭാഗമല്ല.
നദീതടം വളരെ വിശാലവും പരന്നതും നദിയിലെ എക്കൽ അടിഞ്ഞുകൂടി ഫലഭൂയിഷ്ടമായതുമാണ്. ഡെൽറ്റയിൽ നിന്നു നദിയുടെ താഴ്ഭാഗത്തുള്ള, ആങ് തോങ് പ്രോവിൻസിനു വടക്കുള്ള ഭൂമി നിരപ്പായതും സമുദ്രനിരപ്പിൽ നിന്ന് രണ്ട് മീറ്റർ ഉയരമുള്ളതുമാണ്. സമതലത്തിനു വീണ്ടു വടക്കോട്ട്, പിങ്, നാൻ എന്നിവ ഉൾപ്പെടുന്ന സമതലമാണ്. ഇവിടെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 20 മീറ്ററാണ്.
മലിനീകരണം
[തിരുത്തുക]ഗൾഫ് ഓഫ് തായ്‍ലാൻറിൻറെ ഉപരിഭാഗത്തേയ്ക്കു പതിക്കുന്ന പ്രധാന നദികളിൽ കഴിഞ്ഞ കുറെ ദശകങ്ങളായി ഗുരുതരമായി മലിനീകരണമുണ്ടെന്ന് തായി മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ ബോർഡ്, ചാവോ ഫ്രായ നദിയുടെ താഴേയ്ക്കുള്ള ഭാഗങ്ങളിലെ ജലത്തിൽ ചില ബാക്ടീരിയകളും ഫോസ്ഫേറ്റുകൾ, ഫോസ്ഫറസ്, നൈട്രജൻ തുടങ്ങിയവയുടെ മലിനികരണമുണ്ടെന്നു കണ്ടെത്തി.
അവലംബം
[തിരുത്തുക]- ↑ Thai: แม่น้ำเจ้าพระยา, rtgs: Maenam Chao Phraya, pronounced [mɛ̂ːnáːm tɕâːw pʰráʔ.jaː] or [tɕâːw pʰra.jaː], listen[പ്രവർത്തിക്കാത്ത കണ്ണി].
- ↑ 2.0 2.1 2.2 2.3 2.4 Steve Van Beek: The Chao Phya, p.39
- ↑ "Royal Irrigation Department River Gauges Report". RID Stations. 2002. Archived from the original on 14 August 2009. Retrieved 20 July 2008.
- ↑ "Chao Phraya River Basin (Thailand)". World Water Assessment Programme. Archived from the original on 8 June 2008. Retrieved 20 July 2008.
- ↑ "Detailed Map of the Chao Phraya River Basin (Thailand)". World Water Assessment Programme. Archived from the original on 18 September 2008. Retrieved 20 July 2008.