Jump to content

ചാൾസ് അമ്മി കട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാൾസ് അമ്മി കട്ടർ
ജനനം(1837-03-14)മാർച്ച് 14, 1837
മരണംസെപ്റ്റംബർ 6, 1903(1903-09-06) (പ്രായം 66)
ദേശീയതഅമേരിക്കക്കാരൻ
കലാലയംHarvard Divinity School
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംലൈബ്രറി സയൻസ്
സ്ഥാപനങ്ങൾHarvard Divinity School

ഒരു അമേരിക്കൻ ലൈബ്രേറിയനായിരുന്നു ചാൾസ് അമ്മി കട്ടർ (Charles Ammi Cutter) (മാർച്ച് 14, 1837 – സെപ്റ്റംബർ 6, 1903). അമേരിക്കൻ ഗ്രന്ഥാലയ സമൂഹത്തിന് സുപ്രധാന സംഭാവനകൾ സമ്മാനിച്ച ചാൾസ് അമ്മി കട്ടറിന്റെ രണ്ട് പ്രധാന സംഭാവനകളാണ് എക്സ്പാൻസീവ് വർഗ്ഗീകരണ‍‍‍‍ സമ്പ്രദായവും റൂൾസ് ഫോർ ഡിക്ഷണറി കാറ്റലോഗും.

ജീവചരിത്രം

[തിരുത്തുക]

അമേരിക്കൻ ലൈബ്രേറിയനായിരുന്ന ചാൾസ് അമ്മി കട്ടർ 1837 മാർച്ച് 14ന് ബോസ്ടൊണിൽ ജനിച്ചു. തന്റെ പിതാമഹന്റേയും പിതൃസഹോദരിമാരുടെയും കൂടെയാണ് ബാല്യകാലം ചിലവഴിച്ചത്. പത്താം വയസ്സിൽ വെസ്റ്റ് ക്യാമ്പ്രിഡ്ജ് ടൗൺ ലൈബ്രറിയിൽ അംഗത്വമെടുക്കുകയും പിന്നീട് അതേ ലൈബ്രറിയിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ആവുകയും ചെയ്തു. 1849-1851 കാലഘട്ടത്തിൽ (12 വയസ്സു മുതൽ 14 വയസ്സുവരെ) പ്രധാന ലൈബ്രേറിയനായും സേവനമനുഷ്ടിച്ചിരുന്നു. 1855 ൽ ഹാർവേഡ് കോളേജിൽ നിന്നും ഫ്രഞ്ച് സാഹിത്യം, ശാസ്ത്രം, ഗണിതം എന്നിവയിൽ ബിരുദം നേടി. തുടർ പഠനത്തിനായി ഹാർവേർഡ് ട്രിനിറ്റി സ്കൂളിൽ ചേരുകയും പഠനത്തോടൊപ്പം ഹാർവേർഡ് ട്രിനിറ്റി സ്കൂളിൽ വിദ്യാർത്ഥിലൈബ്രേറിയനായി സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. 1859 ൽ പഠനം പൂർത്തിയാക്കിയ സി.എ. കട്ടർ 1960 ൽ ഹാർവേഡ് കോളേജ് ലൈബ്രേറിയനായി ഔദ്യോഗികജീവിതം ആരംഭിച്ചു. 1863 ൽ സെറ ഫെയർവെദർ അപ്പ്ലിറ്റോണുമായി വിവാഹിതനായി. 1869 ൽ പ്രസിദ്ധമായ ബോൺസ്റ്റൺ ഏതൻനൗം ലൈബ്രറിയിൽ ലൈബ്രേറിയിനായി നിയമിതനായി. സി.എ. കട്ടർ തന്റെ ഔദ്യോഗിക ജീവിതത്തിൽ തിളങ്ങിയ കാലഘട്ടമായിരുന്നു 1869 മുതൽ 1880 വരെയുള്ളത്. 1869 ലും 1882ലും ബോൺസ്റ്റൺ ഏതൻനൗം ലൈബ്രറിയിലെ കാറ്റലോഗ് ഡിക്ഷണറി ഘടനയോടുകൂടി പ്രസിദ്ധീകരിക്കാൻ സി. എ. കട്ടറിന് സാധിച്ചു എന്നത് സി.എ. കട്ടറിനും ബോൺസ്റ്റൺ ഏതൻനൗം ലൈബ്രറിക്കും അഭിമാനിക്കതക്ക കാര്യമായിരുന്നു. ലൈബ്രറി കാറ്റലോഗ് , റൂൾസ് ഫോർ ഡിക്ഷണറി കാറ്റലോഗ് എന്നീ പ്രബന്ധങ്ങൾ വഴി ഒരു ലൈബ്രറി കാറ്റലോഗ് എങ്ങനെയാവെണമെണെന്നു ലോകത്തോടും ലോക ലൈബ്രറി സമൂഹത്തോടും പഠിപ്പിച്ചു കൊടുത്തു. 1876 ൽ രൂപീകൃതമായ അമേരിക്കൻ ലൈബ്രറി അസ്സോസിയഷന്റെ ആരംഭവുമായി ബന്ധപ്പെട്ട് മെൽവിൽ ഡ്യൂയിയുടെ കൂടെ പ്രവർത്തിച്ചുണ്ട്. 1894-1903 കാലഘട്ടത്തിൽ നോർത്താപ്ടൺ(മസ്സാച്ച്യൂസെറ്റ്സ്) ലെ ഫോർബ്സ് ലൈബ്രറിയിൽ സേവനമനുഷ്ടിച്ചു. 1893ൽ അദ്ദേഹം ഗ്രന്ഥവർഗ്ഗീകരണ സമ്പ്രദായമായ എക്സ്പാൻസീവ് ക്ലാസിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. 1903 സെപ്റ്റമ്പർ 6 ന് ന്യൂ ഹാംഫെയറിൽ വെച്ച് മരണമടഞ്ഞു. 

ഭാവി പ്രവചനങ്ങൾ

[തിരുത്തുക]

"The desks had... a little keyboard at each, connected by a wire. The reader had only to find the mark of his book in the catalog, touch a few lettered or numbered keys, and [the book] appeared after an astonishing fugacious interval."

Charles Cutter "The Buffalo Public Library in 1983" (Library journal 1883)

കുറിപ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

Blackburn, R.H. (1988). Dewey and Cutter as Building Consultants. The Library Quarterly, 58(4), 377-384.

Stromgren, P. (2004). Charles Ammi Cutter | Forbes Library. Forbes Library, Northampton, Massachusetts | Welcome. Retrieved April 10, 2013, from http://www.forbeslibrary.org/cutter/cacutter.shtml

Winke, R.C. (2004). The Contracting World of Cutter's Expansive Classification. Library resources and Technical Services, 48(2), 122-129.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചാൾസ്_അമ്മി_കട്ടർ&oldid=2320578" എന്ന താളിൽനിന്ന് ശേഖരിച്ചത്