Jump to content

ചിത്തൊപ്രൊശാദ് ഭട്ടാചാര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിത്തൊപ്രൊശാദ് ഭട്ടാചാര്യ
ചിത്തൊപ്രൊശാദ് ഭട്ടാചാര്യ
ദേശീയതഇന്ത്യൻ
സജീവ കാലംകാർട്ടൂണിസ്റ്റ്, രാഷ്ട്രീയ പ്രവർത്തകൻ

ബംഗാളി ചിത്രകാരനും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായിരുന്നു ചിത്തൊപ്രൊശാദ് ഭട്ടാചാര്യ(21 ജൂൺ 1915 - 13 നവംബർ 1978). ജലചായ ചിത്രങ്ങളിലൂടെയും പ്രിന്റുകളിലൂടെയും തീക്ഷ്ണമായ രാഷ്ട്രീയ സാമൂഹ്യ വിമർശനങ്ങളുയർത്തി. എണ്ണച്ചായവും ക്യാൻവാസും ഒഴിവാക്കിയിരുന്നു.[1] ചെറു കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങൾക്കായുള്ള രചനകളായിരുന്നു അദ്ദേഹം കൂടുതലും നിർവഹിച്ചത്. ഒപ്പോ പേരോ രേഖപ്പെടുത്താത്ത ഈ സൃഷ്ടികൾക്ക് ഇന്ന് കലാലോകത്ത് വലിയ വിലയുണ്ട്. പ്രാഗിലെ നാഷണൽ ഗാലറി, ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് എന്നിവിടങ്ങളിൽ ചിത്തൊപ്രൊശാദിൻറെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.[2][3]

ജീവിതരേഖ

[തിരുത്തുക]

1915 ൽ ബംഗാളിലാണ് ജനിച്ചത്.[4] 1930 കളിൽ ചിറ്റഗോംങ് ഗവൺമെന്റ് കോളേജിൽ പഠിക്കവെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. ബംഗാൾ ക്ഷാമ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി, ഫോട്ടോഗ്രാഫർ സുനിൽ ജാനയോടൊപ്പം ചിത്തൊപ്രൊശാദിനെയും ക്ഷാമവുമായി ബന്ധപ്പെട്ട വാർത്തകൾ ലോകത്തിനു മുന്നിലേക്കെത്തിക്കാൻ മിഡ്നാപ്പൂരിലേക്ക് അയച്ചു. ലേഖനങ്ങളിലൂടെയും കാർട്ടൂണുകളിലൂടെയും കൊളോണിയൽ സർക്കാരിനെയും ഫ്യൂഡൽ വ്യവസ്ഥയെയും നിശിതമായി വിമർശിച്ചു. ബംഗാളിലെ മഹാക്ഷാമത്തിന് സാക്ഷിയാകേണ്ടി വന്ന ചിത്തൊപ്രൊശാദിൻറെ വരകൾക്ക് ലക്ഷം വാക്കുകളേക്കാൾ മൂർച്ചയുണ്ടായിരുന്നു. വരകൾക്കൊപ്പം വരികൾ കൂടിയായതോടെ ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തിൻറെ ലേഖനങ്ങൾ കണ്ടെത്തി നശിപ്പിക്കാനാരംഭിച്ചു. ഹംഗ്രി ബംഗാൾ എന്ന ലഘുലേഖ ഏതാണ്ട് പൂർണ്ണമായും പിടിച്ചെടുത്ത് കത്തിച്ചു.[5][6][7]

സ്വാതന്ത്ര്യ ലബ്ധിക്ക് തൊട്ടു മുമ്പ് നടന്ന നാവിക വിപ്ലവത്തിൽ ഉപയോഗിച്ച പോസ്റ്ററുകളും മറ്റും വരച്ചതും ചിത്തൊപ്രൊശാദായിരുന്നു. 1949 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ നയ വ്യതിയാനത്തിൽ പ്രതിഷേധിച്ച് പാർട്ടി അംഗത്വം രാജി വച്ചു. പിന്നീട് വിശ്വാമാനവികതയ്ക്കും സമാധാന ഉദ്യമങ്ങൾക്കും ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടിയുമാണ് അദ്ദേഹം തൻറെ ജീവിതവും കലയും മാറ്റിവച്ചത്.[6]

കൊച്ചി മുസിരിസ് ബിനാലെ 2018

[തിരുത്തുക]

പീപ്പിൾസ് വാർ എന്ന കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണത്തിൽ അദ്ദേഹം എഴുതിയ ലേഖനങ്ങളും നിരവധി ചിത്രങ്ങളും ദർബാർ ഹാളിലെ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ബംഗാളിലെ പട്ടിണിയെ കാണിക്കുന്ന ചിത്രത്തിൽ മനുഷ്യമുഖമുള്ള എല്ലിൻകൂടിനെയാണ് കാണിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ചിത്രങ്ങളിൽ താൻ വിശ്വസിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൻറെ പ്രതിഫലനങ്ങളും വ്യക്തമാണ്. സ്വാതന്ത്ര്യത്തിനു ശേഷം അദ്ദേഹം നടത്തിയ വരകൾ അമേരിക്കൻ നവ സാമ്രാജ്യത്വത്തിനെതിരായിരുന്നു. അമേരിക്കൻ സ്വാധീനത്തിനെതിരെ ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ്മയെ പ്രകീർത്തിക്കുകയും പിന്നീട് അതിൽ നിന്നകന്നു പോകുന്ന ഭരണകൂടങ്ങളെ കണക്കിന് വിമർശിക്കുകയും ചിത്തൊപ്രൊശാദ് ചെയ്യുന്നുണ്ട്. [8][9]

അവലംബം

[തിരുത്തുക]
  1. Collection of Indian Printmaking, www.waswoxwaswoartcollection.blogspot.com
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; multi2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Collection of Indian Printmaking, www.waswoxwaswoartcollection.blogspot.com
  4. Sen, Arup Kumar (March 5, 2016). "Chittaprosad Bhattacharya (1915–78)". Economic & Political Weekly. Vol. LI, no. 10. {{cite magazine}}: Invalid |ref=harv (help)
  5. https://www.deshabhimani.com/art-stage/chittaprosad-s-stark-images-of-bengal-famine-find-context-at-kochi-biennale/787276
  6. 6.0 6.1 Manifestations III, Geeta Doctor, Delhi Art Gallery, 2005, ISBN 81-902104-1-6
  7. https://www.telegraphindia.com/culture/hungry-bengal-art-during-the-famine/cid/1678080
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-12.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-12.