Jump to content

ചിത്രകാരൻ മുരളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിത്രകാരൻ മുരളി

കേരളത്തിലെ കണ്ണൂർ, കക്കാട് സ്വദേശിയായ ഒരു കലാകാരനാണ് ചിത്രകാരൻ മുരളി എന്നറിയപ്പെടുന്ന മുരളി.ടി.[1]

അസ്പഷ്ടമായ, മറഞ്ഞിരിക്കുന്ന, ചരിത്രപരമായ വസ്തുതകൾ വെളിച്ചത്ത് കൊണ്ടുവരുന്നതിനുള്ള രാഷ്ട്രീയ പ്രകടനത്തിന്റെ രൂപമാണ് അദ്ദേഹത്തിന്റെ ചിത്രകലാസൃഷ്ടികൾ. മുഖ്യധാരാ ചരിത്ര പാരമ്പര്യത്തിൽ അവഗണിക്കപ്പെട്ടിരിക്കുന്ന നവോത്ഥാന പ്രസ്ഥാനങ്ങളുടെ സാരാംശം മുരളി സ്വന്തം ചിത്രങ്ങളിൽ പകർത്തുന്നു.[1]

അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സൃഷ്ടികളിൽ ഒന്നാണ് നങ്ങേലിയുടെ ജീവിതവും സമരവും അടിസ്ഥാനമാക്കി വരച്ച ചിത്രം. ബി.ബി.സി. ഉൾപ്പെടെയുള്ള ജനപ്രിയ വാർത്താ മാധ്യമങ്ങളിൽ ഈ ചിത്രം ഇടം നേടി.[2]   തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജിൽനിന്ന് പെയിന്റിങ്ങിൽ ബി.എഫ്.എ. ബിരുദം നേടിയിട്ടുണ്ട്. ഇദ്ദേഹം കേരളത്തിലങ്ങോളമിങ്ങോളം നവോത്ഥാന മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളുടെ പ്രദർശനങ്ങൾ നടത്തുന്നു.[3] 

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ചിത്രങ്ങളിലൂടെ ലോകമാധ്യമങ്ങളിൽ ചർച്ചയായി നങ്ങേലിയും 'മുലക്കര'വും". Mathrubhumi online. 2 August 2016. Archived from the original on 25 June 2017. Retrieved 21 January 2017.
  2. "The woman who cut off her breasts to protest a tax". BBC News. 28 July 2016. Archived from the original on 21 October 2017. Retrieved 22 January 2017.
  3. "She died fighting 'breast tax', her name lives on - Times of India". Times of India. 7 March 2016. Archived from the original on 2017-08-23. Retrieved 2017-01-22.
"https://ml.wikipedia.org/w/index.php?title=ചിത്രകാരൻ_മുരളി&oldid=4099508" എന്ന താളിൽനിന്ന് ശേഖരിച്ചത്